എന്റെ കല്യാണം അട്ടര്‍ഫ്‌ളോപ്പ്, കുറ്റബോധമില്ല! അനുഭവിച്ചതെല്ലാം എന്റെ വിധി; ഉപ്പയോട് ദേഷ്യമില്ല: നോറ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഒറ്റയാള്‍ പോരാളിയാണ് നോറ. തുടക്കം മുതല്‍ക്കു തന്നെ ഒറ്റയ്ക്കാണ് നോറ കളിക്കുന്നത്. നോറയുടെ പല പ്രസ്താവനകളും ആരോപണങ്ങളും വെളിപ്പെടുത്തലുകളും വലിയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം കടുത്ത വിമര്‍ശനങ്ങളും നോറ നേരിടാറുണ്ട്. ഇമോഷണല്‍ ഗെയിമിലൂടെ വിക്ട്ം കാര്‍ഡ് ഇറക്കുന്നുവെന്നും പേഴ്‌സണല്‍ ഗ്രഡ്ജ് സൂക്ഷിക്കുന്നു എന്നുമാണ് നോറയ്‌ക്കെതിരെയുള്ള വിമര്‍ശനം.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം നോറയുടെ ഉപ്പയും ഉമ്മയും ബിഗ് ബോസ് വീട്ടിലെത്തുന്നത്. മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഇരുവരും മടങ്ങിയത്. എന്നാല്‍ നോറ ഇവരുടെ വരവിലന തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ അത്ര സന്തുഷ്ടയല്ല. തന്നെ മനസിലാക്കാന്‍ തന്റെ ഉപ്പയ്ക്ക് സാധിച്ചില്ലെന്ന തരത്തിലാണ് നോറയുടെ പ്രതികരണം. നോറയുമായി പിണക്കത്തിലായിരുന്നു ഉപ്പ. അതുകൊണ്ട് ഉപ്പയുടെ വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

എന്നാല്‍ ഉപ്പ ഇപ്പോഴും തന്നെ മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നോറ പറയുന്നത്. ഇന്നത്തെ എപ്പിസോഡിലും ഉപ്പയേയും ഉമ്മയേയും കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന നോറയെ കണ്ടിരുന്നു. കണ്ണാടിയ്ക്ക് മുന്നില്‍ വന്ന് നിന്നായിരുന്നു നോറ സംസാരിച്ചത്.
എന്റെ ഉപ്പയോടും ഉമ്മയോടും എനിക്ക് ഇപ്പോഴും ഒരു ദേഷ്യവുമില്ല. എന്റെ വാശിയാണെന്ന് അവര്‍ പറയും. പക്ഷെ തോല്‍ക്കില്ല എന്ന വാശിയല്ലാതെ അവരെ തോല്‍പ്പിക്കണം എന്നെനിക്കില്ല. അവരെന്താണത് മനസിലാക്കാത്തത് എന്നെനിക്ക് അറിയില്ല. ഞാന്‍ അവര്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാടെന്നാല്‍, ഒരുപാട് ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് നോറ പറയുന്നത്.
ബിഎസ്‌സി ഫിസിക്‌സ് കഴിഞ്ഞ് ഞാന്‍ സിവില്‍ സര്‍വ്വീസിന്റെ കോച്ചിംഗിന് പോയിരുന്നു. ആ സമയത്താണ് കൊവിഡ് വരുന്നത്. ഞാനല്ല കൊവിഡിനെ ഇന്ത്യയിലേക്ക് കൊണ്ടു വന്നതും കേരളത്തിലേക്ക് കൊണ്ടു വന്നതും കോഴിക്കോടേക്ക് കൊണ്ടു വന്നതും. ഞാനല്ല എല്ലാം പൂട്ടിച്ചതെന്നും നോറ പറയുന്നു.

പിന്നെ എന്റെ കല്യാണം, അത് അട്ടര്‍ഫ്‌ളോപ്പായി. അതില്‍ എനിക്ക് യാതൊരു കുറ്റബോധവുമില്ല. അത് പോയതില്‍ എനിക്ക് വിഷമമില്ല. കാരണം എനിക്ക് ഒരു നല്ല പങ്കാളിയെ ലഭിച്ചു. അനുഭവിച്ച കുറേ കാര്യങ്ങള്‍ വിധി എന്ന് പറഞ്ഞ് സമാധാനിക്കാനാണ് എനിക്ക് താല്‍പര്യം. അല്ലാതെ ഓരങ്ങനെ ചെയ്തു, ഇവര്‍ അങ്ങനെ ചെയ്തു, ഓന്‍ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിരിക്കാനില്ല. അതെല്ലാം എന്റെ വിധി.
അടുത്തത് എന്തെന്നേ ഞാന്‍ ചിന്തിക്കുന്നുള്ളൂ. അവിടെ ഇരിക്കുമ്പോള്‍ പപ്പ പറ, പപ്പ പറ എന്ന് പറയുമ്പോള്‍ ഇപ്പോഴെങ്കിലും പൊളിയിട്ടുണ്ട് എന്ന് പറയുമെന്ന് ഞാന്‍ കരുതി. ഈ പെയ്ന്റിംഗ് ഞാന്‍ കുറേ പേര്‍ക്ക് കാണിച്ചു കൊടുത്തു. എല്ലാവരും രസമുണ്ടെന്ന് പറഞ്ഞു. എന്റുപ്പ പക്ഷെ ഒന്നും പറഞ്ഞില്ല. ഞാന്‍ എന്റെ ആഗ്രഹങ്ങള്‍ സാധിക്കുക മാത്രമാണ് ചെയ്യുന്നത്. ഞാനൊരു മഹാപാപവും ചെയ്തിട്ടില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നും നോറ പറയുന്നു.


Click it and Unblock the Notifications