നോറയ്ക്ക് കൃത്യമായ ടാര്‍ജറ്റുകളുണ്ട്, ഇവരാണവര്‍; നോറ സ്‌ട്രോങ് ആകാന്‍ കാരണം ഇതാണ്!
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് നോറ മുസ്‌കാന്‍. തുടക്കത്തില്‍ ദുര്‍ബലയായിരുന്നു നോറ. എപ്പോഴും കരഞ്ഞിരിക്കുന്ന നോറ അധികനാള്‍ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പുറത്താകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പിന്നീടുള്ള ആഴ്ചകളില്‍ കണ്ടത് നോറയുടെ ശക്തമായ തിരിച്ചുവരവായിരുന്നു.
പതിയെ പതിയെ ആത്മവിശ്വാസം വീണ്ടെടുത്ത്, ഒറ്റയ്ക്ക് കളിക്കുന്ന താരമായി മാറുകയായിരുന്നു നോറ. കടുത്ത രീതിയിലുള്ള ഒറ്റപ്പെടല്‍ നേരിട്ട നോറ കൂട്ടിന് ആരുമില്ലാതെ തന്നെ ശക്തയായി മാറുകയായിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ ഏറ്റവും ശക്തമായി ഗെയിം കളിക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നോറ. ഇപ്പോഴിതാ നോറയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Slow Steady Win's The Race, ബിഗ്ബോസ് ഗെയിമില്‍ നോറയുടെ ഗെയിം ഗ്രാഫിനെ വേണമെങ്കില്‍ ഇങ്ങനെ നിര്‍വചിക്കാം. തുടക്കത്തില്‍ വളരെ ഒതുങ്ങിയിരുന്ന, ഗബ്രി അടക്കം ആക്റ്റീവ് അല്ലാത്ത വീക്ക് പ്ലെയര്‍ എന്ന നിലയില്‍ ടാര്‍ഗറ്റ് ചെയ്ത ഒരാളാണ് നോറ. ഇമോഷണലി വീക്ക് ആയിരുന്ന നോറ അതിന്റെ പേരില്‍ അകത്തും പുറത്തും ഒരുപാട് പഴിയും കേട്ടു. എപ്പോഴും കരച്ചിലും പിഴിച്ചിലും ആണെങ്കിലും നോറ ഒരു കണ്ടന്റ് മേക്കര്‍ ആയിരുന്നു. പതിയെ പതിയെ ബിഗ് ബോസ് ഗെയിമില്‍ നോറ കളം പിടിച്ചു.
നോറയ്ക്ക് കൃത്യമായ ടാര്‍ഗറ്റ് ഉണ്ട്, അവര്‍ക്കെല്ലാം എതിരെ ഡയറക്റ്റ് ആയി ഗെയിം കളിക്കുന്നു എന്നതാണ് പുള്ളിക്കാരിയുടെ പ്ലസ് പോയിന്റ്. ജാസ്മിന്‍, ഗബ്രി,ജിന്റോ, ജാന്‍മണി, പുറത്ത് പോകും വരേ സിജോ - ഇവരൊക്കെയാണ് നോറയുടെ പ്രധാന ടാര്‍ഗറ്റ്‌സ്. ഈ ലിസ്റ്റിലേക്ക് അന്‍സിബ, വൈല്‍ഡ് കാര്‍ഡുകളില്‍ പലരും (പ്രധാനമായും സായി, സിബിന്‍ ) എന്നിവര്‍ വരാനുള്ള സാധ്യതയും വരും ദിവസങ്ങളില്‍ കാണാം.
അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ നോറയ്ക്ക് ഉള്ള ഫിയര്‍ലെസ്‌നെസ് ആണ് ഗെയിമില്‍ പുള്ളിക്കാരിയുടെ മറ്റൊരു പ്ലസ് പോയിന്റ്. ജാന്‍മണിയ്‌ക്കെതിരെ നിരന്തരമുള്ള നോറയുടെ provoking ആ ഹൌസില്‍ മറ്റാര്‍ക്കും ഇല്ല. തനിക്ക് കിട്ടുന്ന സ്‌പേസ് എല്ലാം കൃത്യമായി ഉപയോഗിക്കുന്ന ഒരു ഗെയിമര്‍ കൂടിയാണ് നോറ.

നോറ ടാര്‍ഗറ്റ് ചെയ്യുന്നവരുടെ പ്രത്യേകത അവരെല്ലാം സ്‌ട്രോങ് പ്ലെയേഴ്‌സ് ആണ് എന്നതാണ്. ജിന്റോ V/S നോറ യൊക്കെ നോറ തന്നെ കൃത്യമായി ഉണ്ടാക്കി എടുത്ത കോമ്പോ ആണെന്ന് തോന്നിയിട്ടുണ്ട്. സ്‌ട്രോങ്ങ് ആയ ആള്‍ക്കാര്‍ എനിക്ക് എതിരെ വേണം നില്‍ക്കാന്‍, അതാണ് എന്റെ ഗെയിം എന്ന് നോറ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ നോറയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ സപ്പോര്‍ട്ട് കുറവാണ്.
ശ്രീതുവിനെക്കാള്‍ സപ്പോര്‍ട്ട് അര്‍ഹിക്കുന്ന ഒരാളാണ് നോറ എന്ന് തോന്നുന്നു. ഈദ് ഡേ യിലെ വീട്ടുകാരുടെ സപ്പോര്‍ട്ട് വീഡിയോ കണ്ടതോടെ നോറ കുറേ കൂടി സ്‌ട്രോങ്ങ് ആയെന്ന് തോന്നി. നിലവില്‍ വീട്ടിലെ ഫീമെയില്‍ മത്സരാര്‍ത്ഥികളില്‍ ഏറ്റവും സ്‌ട്രോങ്ങ് ആയവരില്‍ പ്രധാനി നോറയാണ്.


Click it and Unblock the Notifications