എനിക്ക് വീട്ടില്‍ പോണം! എന്നെ ക്യാരക്ടര്‍ലെസ് ആക്കി; ബിഗ് ബോസിനോട് പൊട്ടിക്കരഞ്ഞ് നോറ

ബിഗ് ബോസ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങളുള്ളവരാണ് നോറയും ജാസ്മിനും. ഇരുവരും തമ്മില്‍ പലപ്പോഴായി ഉടക്കിയിട്ടുണ്ട്. ഇന്നലെയും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. രാത്രി നടന്ന ്ടാസ്‌കിന് ശേഷമായിരുന്നു നോറയും ജാസ്മിനും തമ്മില്‍ വാക്‌പോര് നടന്നത്. ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

ഇതിന് പിന്നാലെ പൊട്ടിക്കരഞ്ഞു കൊണ്ട് തനിക്ക് വീട്ടില്‍ പോകണമെന്ന് പറയുകയായിരുന്നു നോറ. പൊട്ടിക്കരഞ്ഞ നോറയെ ആശ്വസിപ്പിക്കാന്‍ സഹതാരങ്ങള്‍ ശ്രമിച്ചുവെങ്കിലും താരത്തെ നിയന്ത്രിക്കാനായില്ല. ഒടുവില്‍ നോറ തനിക്ക് പോകണം എന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. താന്‍ ഇമോഷണലായി പറയുന്നതെല്ലും ആലോചിച്ചെടുത്ത തീരുമാനമാണെന്നും നോറ ബിഗ് ബോസിനോട് പറഞ്ഞു. ഇതോടെ താരത്തെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു.

Bigg Boss

എനിക്ക് വീട്ടില്‍ പോകണം. എന്നെ എല്ലാവരും കൂടി ക്യാരക്ടര്‍ലെസ് ആക്കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ പറയുന്നത് ക്യാമറ സ്‌പേസിന് വേണ്ടിയാണെന്നും ഞാന്‍ കരയുന്നത് അഭിനയം ആണെന്നും പറയുന്നു. ഞാനിവിടെ വന്നത് മുതല്‍ എന്നോട് ഒരോ ദിവസവും ചെയ്യുന്നത് കണ്ടില്ലേ എന്ന് നോറ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഈ മത്സരം ഇങ്ങനെയാണെന്ന് അറിഞ്ഞും പഠിച്ചുമല്ലേ നോറ വന്നത്. ഞാന്‍ ഒരിക്കല്‍ പറഞ്ഞതുമല്ലേ എന്നായിരുന്നു ബിഗ് ബോസിന്റെ പ്രതികരണം.

ബിഗ് ബോസ് പറഞ്ഞത് ശരിയാണ്. പക്ഷെ ജാസ്മിന്‍ ഒരു കാര്യവുമില്ലാതെ എന്റെ പിന്നാലെ നടക്കുകയാണ്. ഇവിടെ മാത്രമല്ല, പുറത്തും അങ്ങനെ തന്നെയാണ്. അവള്‍ എന്നോട് ചെയ്തതിനൊക്കെ ഓള്‍ സോറി പറഞ്ഞതു കൊണ്ട് ഞാന്‍ വിട്ടതാണ്. പക്ഷെ സെയിം കാര്യം അവള്‍ റിപ്പീറ്റ് ചെയ്തതു കൊണ്ട് ജീവിതത്തില്‍ നടന്ന പല കാര്യങ്ങളും വീണ്ടും മനസിലേക്ക് വന്നുവെന്നും നോറ പറയുന്നു.

അല്‍പ്പം ശാന്തമാകൂ. ഇതൊരു ഗെയിമല്ലേ, എന്തിനാണ് എല്ലാം ഇങ്ങനെ മനസിലേക്ക് എടുക്കുന്നത്. നിങ്ങള്‍ ഒഴികെ ബാക്കി 13 പേരും അവരുടേതായ ലക്ഷ്യത്തോടെ വ്യത്യസമായ രീതിയില്‍ ചിന്തിക്കുന്നവരാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടാകും. അത് മനസിലാക്കി മനസിനെ നിയന്ത്രിക്കണ്ടേ എന്ന് ബിഗ് ബോസ് ചോദിക്കുന്നുണ്ട്. ഞാനായിട്ട് ഇതുവരേയും ജാസ്മിന്റെ ഒരു ടോപിക്ക് ഒരാളോടും പറഞ്ഞിട്ടില്ലെന്നായിരുന്നു നോറ പറഞ്ഞത്.

Bigg Boss

ഈ വീട്ടില്‍ ആ ടോപ്പിക്കുകള്‍ വരുമ്പോള്‍ ഞാന്‍ അതിന്റെ ഭാഗമായിട്ടുണ്ട്. ഒരു ടാസ്‌ക് കഴിഞ്ഞാല്‍ അത് വിടുക. ഞാനല്ല വിടാത്തത്. എന്റെ പിന്നാലെ വന്ന് വന്ന് അവളാണ് ആ സംസാരം എടുത്തിടുന്നത്. ഞാനായിട്ടല്ല. അവള്‍ക്കൊരു പ്രശ്‌നം വരാന്‍ ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും നോറ പറയുന്നുണ്ട്.

നിങ്ങളുടെ ജീവിതകഥ വച്ച് നോക്കുമ്പോള്‍ ഇത് ചെറിയ സംഭവമല്ലേ. നിങ്ങള്‍ കരുത്തയായ സ്ത്രീയല്ലേ. കഴിഞ്ഞ കാര്യങ്ങള്‍ ചിന്തിച്ചിരിക്കാതെ ഈ നിമിഷത്തില്‍ ജീവിക്കു. സ്വന്തം മനസിന് കരുത്തും ആത്മവിശ്വാസവും നല്‍കേണ്ടത് നിങ്ങള്‍ തന്നെയാണ്. അല്ലെങ്കില്‍ പ്രേക്ഷകരും സഹമത്സരാര്‍ത്ഥികളും നിങ്ങളെ കാണുക അങ്ങനെയാകും എന്നു പറഞ്ഞ് ബിഗ് ബോസ് നോറയെ ആശ്വസിപ്പിക്കുകയായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X