ജാസ്മിനും ജിന്റോയും കള്ളക്കളി കളിച്ചു, വിമര്‍ശനം ജാസ്മിന് മാത്രം; വിന്നറാകാന്‍ യോഗ്യത മൂന്നാമതൊരാള്‍ക്ക്!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ശക്തരായ മത്സരാര്‍ത്ഥികളാണ് ജാസ്മിനും ജിന്റോയും. തുടക്കം മുതല്‍ക്കു തന്നെ ജിന്റോയും ജാസ്മിനും തമ്മില്‍ ഉരസിയിരുന്നു. ഇപ്പോഴും ജിന്റോയും ജാസ്മിനുമാണ് ബിഗ് ബോസ് വീട്ടിലെ മുഖ്യ ശത്രുക്കള്‍. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയവരും ഇവരാകും. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ മുന്നില്‍ വച്ച് പോലും ജിന്റോയും ജാസ്മിനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി.
എന്നാല്‍ ജിന്റോയും ജാസ്മിനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ചിലര്‍ പറയുന്നത്. ഇപ്പോഴിതാ ജിന്റോയും ജാസ്മിനും വിന്നേഴ്‌സ് ആകാന്‍ അര്‍ഹിക്കുന്നില്ലെന്നും മറിച്ച് മറ്റൊരാള്‍ ആയിരിക്കണം വിന്നര്‍ എന്നും പറയുകയാണ് ഒരു വൈറല്‍. ജാസ്മിനേക്കാളും ജിന്റോയെക്കാളും വിന്നറാകാന്‍ യോഗ്യന്‍ അഭിഷേക് ശ്രീകുമാര്‍ ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

എന്ത് കൊണ്ട് അഭിഷേക് വിജയി ആകണം. ഇന്നലെ ടിക്കറ്റ് ടു ഫിനാലെ ഫ്‌ളാഗ് ഓഫ് നടന്ന ടാസ്‌കില്‍ ജാസ്മിന്‍ രണ്ട് കൈ ഉപയോഗിച്ച് എന്ന് പറഞ്ഞ് പോസ്റ്റുകളുടെ കൂമ്പാരം ആയിരുന്നു. ജാസ്മിനെ പോലെ തന്നെ ജിന്റോയും രണ്ട് കൈ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ജിന്റോയ്ക്ക് എതിരെ ഒറ്റ പോസ്റ്റ് പോലും കണ്ടില്ല.
രണ്ട് പേരും ചെയ്തത് ഫൗള്‍ പ്ലെ ആണ്. പക്ഷേ വിമര്‍ശനം ജാസ്മിന് എതിരെ മാത്രം. ജിന്റോ പുണ്യാളനും.
ഇതാണ് ഈ സീസണിന്റെ ഒരു ചുരുക്കം.ജാസ്മിനെ ഞാന്‍ അടക്കമുള്ള ഭൂരിഭാഗം വരുന്ന പ്രേക്ഷകര്‍ വെറുക്കാന്‍ കാരണം ജാസ്മിന്റെ മോശം സംസാര രീതിയും പെരുമാറ്റവും തന്നെയാണ്. ജാസ്മിന്‍ ചെയ്യുന്ന മോശം സംസാരവും പെരുമാറ്റവും അതേ രീതിയില്‍ അല്ലെങ്കില്‍ അതിനേക്കാള്‍ മോശമായ രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണ് ജിന്റോ. രണ്ട് പേരും ഒരേ ത്രാസ്സില്‍ തൂക്കാന്‍ പറ്റുന്നവര്‍ ആണ്. പക്ഷേ വിമര്‍ശനം ജാസ്മിന് എതിരെ മാത്രമാണ്. ജിന്റോ വിശുദ്ധനും ആകുന്നു. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കണം.

മോശമായ സംസാരവും പെരുമാറ്റവും ജിന്റോയുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന ഫോര്‍മുല വെച്ച് ജാസ്മിന്‍ എതിരെ നില്‍ക്കുന്നു എന്നത് കൊണ്ട് മാത്രം ജിന്റോ വിമര്‍ശനം ഏറ്റുവാങ്ങാതെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവന്‍ ആയി മാറുന്നു. ഇരട്ടത്താപ്പ് ആണ് അത്.
ഒട്ടും ക്വാളിറ്റി ഇല്ലാത്ത രണ്ട് മത്സരാര്‍ത്ഥികള്‍ ആണ് ജിന്റോയും ജാസ്മിനും. ഇവര്‍ രണ്ടു പേരും ബിഗ് ബോസ് വിജയി ആകാന്‍ അര്‍ഹരല്ല.
ക്വാളിറ്റി ഉള്ള ഒരു മത്സരാര്‍ത്ഥിയെ ആണ് നമ്മള്‍ വിജയിപ്പിക്കേണ്ടത്. അതിന് നിലവില്‍ യോഗ്യനായ ഒരാളേ ബിഗ് ബോസ്സില്‍ ഉള്ളൂ. അത് അഭിഷേക് ആണ്. ടാസ്‌ക്കുകളില്‍ അഭിഷേകിനെ വെല്ലാന്‍ ആരുമില്ല. മോശമായ സംസാരമോ പ്രവൃത്തിയോ ചേഷ്ഠകളോ അഭിഷേകിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. അങ്ങനെ ഒരാളെ ആണ് വിജയി ആക്കേണ്ടത്.


Click it and Unblock the Notifications