ജാസ്മിന്റെ പിആര്‍ ആണ്, ഷോയില്‍ കയറും മുന്നേ അഞ്ച് ലക്ഷം തന്നു! ആരാണ് യഥാര്‍ത്ഥ പിആര്‍? കുറിപ്പ്
അകത്തും പുറത്തും ഒരുപാട് ചര്‍ച്ചയായി മാറിയ ബിഗ് ബോസ് താരമാണ് ജാസ്മിന്‍. അതേസമയം ജാസ്മിന് ലഭിക്കുന്ന പിന്തുണയ്ക്ക് പിന്നില്‍ പിആര്‍ ആണെന്ന ആരോപണവും ശക്തമാണ്. ഇപ്പോഴിതാ ഈ ആരോപണത്തിന് മറുപടി നല്‍കുകയാണ് ഒരു ആരാധകന്‍. ആരാണ് യഥാര്‍ത്ഥത്തില്‍ ജാസ്മിന്റെ പിആര്‍ എന്നാണ് ആരാധകന്‍ തന്റെ കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ഒരു വെളിപ്പെടുത്തല്‍. ഞാന്‍ ജാസ്മിന്റെ പിആര്‍ ആണ്. ജാസ്മിന്‍ ബിഗ് ബോസ്സില്‍ കേറുന്നതിനു മുന്നേ 5 ലക്ഷം രൂപ എനിക്ക് തന്നു. പിന്നെ ജയിച്ചു കഴിയുമ്പോള്‍ കിട്ടുന്ന പ്രൈസ് മണിയില്‍ നിന്നും ഒരു ഷെയര്‍ എനിക്ക് തരാമെന്നും പറഞ്ഞതുക്കൊണ്ട് മാത്രമാണ് ഞാന്‍ ജാസ്മിനെ അനുകൂലിച്ചു പോസ്റ്റുകള്‍ ഇടുന്നത്. അതുകൂടാതെ ജാസ്മിന്റെ സോഷ്യല്‍ വരുമാനത്തില്‍ നിന്നും നല്ലൊരു തുകയും എനിക്കൊരു ഓഫര്‍ ചെയ്തിട്ടുണ്ട്.

ഇടുന്ന ഓരോ പോസ്റ്റുകള്‍ക്ക് 5000 രൂപയും, ഓരോ ലൈകിനു 500 രൂപയും, കംമെന്റിനു 1000 രൂപയും വെച്ച് കിട്ടുന്നുണ്ട്. 'ജാസ്മിന്‍ ലവ് ' എന്ന കമെന്റിനു എക്‌സ്ട്രാ പേയ്‌മെന്റ് ആണ് - 2000. അതുകൊണ്ടാണ് വീടിന്റെ വാടകയും, കാറിന്റെ ലോണും , പെട്രോളും എന്തിന് മൊബൈല്‍ ഡാറ്റ റീച്ചാര്‍ജ് പോലും നടക്കുന്നത്. ഇത്രെയും മതിയോ ? കഴിഞ്ഞോ എല്ലാവരുടേം പിആര്‍ ഡയലോഗ്?
ജാസ്മിനെ അനുകൂലിച്ചു പോസ്റ്റോ കമെന്റോ ഇടുന്ന എല്ലാവരും പിആര്‍. ബാക്കി മത്സരാര്‍ത്ഥികള്‍ക്ക് പോസ്റ്റും കമെന്റും ഇടുന്നവര്‍ എല്ലാം ജെനുവിന്‍. ഷോ തുടങ്ങി ഞാന്‍ ആദ്യം ഇട്ട ചില പോസ്റ്റുകള്‍ ജാസ്മിനെ പറ്റിയായിരുന്നില്ല . 3-4 ആഴ്ചകള്‍ കഴിഞ്ഞപ്പോളാണ് ജാസ്മിനെ ഇഷ്ടപ്പെടാനും സപ്പോര്‍ട്ട് ചെയ്യുവാനും തുടങ്ങിയത് തന്നെ.
''PR അഥവാ Public relations - is a set of techniques and strategies related to managing how information about an individual or company is disseminated to the public, and especially the media''. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ , അത് എത്തേണ്ട ജനവിഭാഗങ്ങളിലേക്കു കൃത്യമായ രീതിയില്‍ എത്തിക്കുക , അവ മൂലം അവരുടെ ബ്രാന്റ് മൂല്യം വളര്‍ത്തുക , ആ വാര്‍ത്തകള്‍ അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേറ്റ് ചെയുക എന്നതാണ് പിആര്‍. സാധാരണമായി അതിന് അഭിമുഖങ്ങള്‍ , പരസ്യങ്ങള്‍ , പത്രസമ്മേളനം , ഇപ്പോള്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയ എന്നിവയെല്ലാം ഉപയോഗിക്കാം .
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതല്‍ , വന്നു വന്നു നമ്മുടെ നാട്ടിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വരെ പിആര്‍ പരീക്ഷിക്കപെടുന്നു . അഭിനേതാക്കള്‍ , സെലിബ്രിറ്റീസ്, കായികതാരങ്ങള്‍, ഇന്‍ഫ്‌ളുവേഴ്‌സ്, കമ്പനികള്‍, എന്ന് വേണ്ട ആര്‍ക്കും - എനിക്കോ നിങ്ങള്‍ക്കോ ആവശ്യമെങ്കില്‍ പിആര്‍ ഉപഗോഗിക്കാം . ഇതൊക്കെ കാണുന്ന ജനങ്ങള്‍ക്ക് അത് ഒന്നുകില്‍ കൊള്ളാം അല്ലെങ്കില്‍ തള്ളാം. ഒരു പരസ്യം കണ്ടാല്‍ നിങ്ങള്‍ നിര്‍ബന്ധമായും ആ സോപ്പ് വാങ്ങുമോ ? ഒരു തിരഞ്ഞെടുപ്പ് പരസ്യം കണ്ടതുകൊണ്ടു നിങ്ങള്‍ നിര്‍ബന്ധമായും ആ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമോ ? ഇല്ല എന്നാവും ഉത്തരം . ഇതും അത്രെയേ ഉള്ളൂ .
മലയാളത്തില്‍ സീസണ്‍ ഒന്നില്‍ തന്നെ ശക്തമായ പിആര്‍ ആരോപണങ്ങള്‍ ആരോപിക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു . അന്നൊക്കെ പിആര്‍ എന്നത് എന്തോ മഹാപാതകം പോലെയായിരുന്നു . സീസണ്‍ 2,3,4 & 5 യിലും പിആര്‍ ആരോപണങ്ങള്‍ കുറേയേറേ ഉണ്ടായിരുന്നു . ഇപ്പോള്‍ നടക്കുന്ന സീസണില്‍ ഒരു മത്സരാര്‍ത്ഥി ലൈവില്‍ തന്നെ പറയുന്നുണ്ടായി തന്റെ പുറത്തുള്ള സപ്പോര്‍ട്ടിനെ പറ്റി പറ്റി.
പറഞ്ഞു വരുന്നത് പിആര്‍ എന്നത് ഒരു വലിയ സംഭവമൊന്നുമല്ല , മറിച്ചു സര്‍വസാധാരണമാണ് .ടീവിയില്‍ വരുന്ന എപ്പിസോഡ് കണ്ട് തങ്ങളുടെ അഭിപ്രായം രൂപപ്പെടുത്തുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഇവിടെയുണ്ട് . സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കിലും യൂട്യൂബ് ചാനലുകളും പോസ്റ്റുകളും ഒന്നും കാണാത്ത ഒരു വലിയ വിഭാഗം വേറെയുമുണ്ട് . പിന്നെ ഇതൊക്കെ കുറെ കണ്ടും വായിച്ചുമിരിക്കുന്ന ഒരു വിഭാഗവും ഉറപ്പായുമുണ്ട് - പക്ഷെ അവര്‍ പോലും ഒരു യൂട്യൂബ് വീഡിയോ കണ്ടതുകൊണ്ടോ ഒരു ഫേസ്ബുക് പോസ്റ്റ് വായിച്ചതു കൊണ്ടോ അന്ധമായി ഒരു മത്സരാര്‍ത്ഥിയെ സപ്പോര്‍ട്ട് ചെയ്യും എന്നെനിക്കു തോന്നുന്നില്ല .
അവിടെയാണ് മലയാളി പ്രേക്ഷകരുടെ പ്രബുദ്ധതത തെളിയിക്കപ്പെടുന്നത് . ഇതൊക്കെ തിരിച്ചറിയാതെ പിആര്‍ എന്നാരോപിക്കുന്ന വിദ്വാന്മാര്‍ ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ചിരി വരും . അത്ര ഓര്‍ഗനൈസ്ഡ് ആയ ആര്‍മി ഒന്നും ഈ സീസണില്‍ ആര്‍ക്കുമില്ല. പ്രൈസ് ആയി കിട്ടുന്ന തുകയേക്കാള്‍ കൂടുതല്‍ മുടക്കി വോട്ടുകള്‍ ചെയ്യിപ്പിക്കാന്‍ എന്തായാലും ആരും മുതിരില്ല.
ജാസ്മിനെ ഇഷ്ട്ടപെടുന്ന , സപ്പോര്‍ട്ട് ചെയുന്ന നല്ലൊരു വിഭാഗം പ്രേക്ഷകര്‍ ഉണ്ട് . അതൊരിക്കലും പിആര്‍ അല്ല. പിആര്‍ നിങ്ങളുടെ മനസ്സില്‍ കയറി വേറൊരാളെ തള്ളി മാറ്റി അവിടെ ഡോക്ടറെ പ്രതിഷ്ഠിക്കില്ല . 101% ഉറപ്പ് ! വാസ്തവത്തില്‍ ബിഗ്ഗ്ബോസ് ഹൗസിന്റെ ഉള്ളില്‍ മറ്റുള്ള മത്സരാത്ഥികള്‍്ടാര്‍ജറ്റ് ചെയ്ത് ഒരുക്കുന്ന പിആര്‍ , പുറത്തു അവരുടെയും മറ്റുള്ളവരുടെയും നെഗറ്റീവ് ക്യാംപയിന്‍. കുറെ യൂട്യൂബ് ചാനലുകള്‍ ജാസ്മിനെ മോശക്കാരി ആക്കാന്‍ മാത്രം തുനിഞ്ഞിറങ്ങിട്ടുണ്ട് . പക്ഷെ അതിനും ജാസ്മിന്‍ എന്ന പേര് തന്നെ വേണം.

തമ്പ്‌നെയില്‍ അല്ലെങ്കില്‍ ക്യാപ്ഷന്‍ രൂപത്തില്‍ - ഇതിനെ വെല്ലുന്ന വേറെ പിആര്‍ വര്‍ക്ക് വേറെയൊന്നുമില്ല എന്ന് വേണം പറയാന്‍. അതിന്റെ കൂടെ വേറൊരു തരം പ്രതിഭാസം ഈ സീസണില്‍ സംഭവിച്ചിട്ടുണ്ട് . ജാസ്മിന്‍ ആര്‍മി , പിആര്‍ വന്നു ചീത്ത വിളിച്ചു , അവരുടെ വോയ്‌സ് ക്ലിപ്പ് കിട്ടി എന്നൊക്കെ പറഞ്ഞുകൊണ്ട് കുറച്ചാളുകളുംs യൂട്യൂബേഴ്‌സും വേറൊരു വഴിയില്‍ . ജാസ്മിന്‍ സപ്പോട്ടേഴ്‌സ് ആണ് അതെന്ന് എന്തുറപ്പുണ്ട്?
വേറെ ഏന്തോ മത്സരാര്‍ഥിയുടെ സപ്പോര്‍ട്ടര്‍ മനഃപൂര്‍വം ജാസ്മിന്റെ പേരില്‍ അങ്ങെനെ ചെയ്തതല്ല എന്ന് എന്തുറപ്പ്? എങ്ങെനെയൊക്കെയാണേലും ജാസ്മിന് കുറ്റം!
അകത്തും പുറത്തുമുള്ള മത്സരാത്ഥികള്‍ , പഴയ സീസണിലെ മത്സരാര്‍ത്ഥികള്‍ , യൂട്യൂബേഴ്‌സ് , എല്ലാവര്‍ക്കും കണ്ടന്റ് ആയി ജാസ്മിന്‍ വേണം . ഇന്റര്‍വ്യൂവില്‍ ചോദിക്കുന്നവരും പറയുന്നവരും അറിഞ്ഞുകൊണ്ടു അല്ലെങ്കില്‍ അറിയാതെ ജാസ്മിനെ കണ്ടന്റ് ആക്കും.
പോസിറ്റീവോ നെഗറ്റീവോ ആയ കണ്ടന്റ് ജാസ്മിന് നിര്‍ലോഭം ഇവര്‍ കൊടുക്കുന്നു . അവര്‍ അറിയാതെ തന്നെ അവളുടെ പിആര്‍ ആയി മാറുന്നു. സ്‌ക്രീന്‍സ്‌പേസ് കൊടുക്കില്ല, മൈന്‍ഡ് ചെയ്യില്ല എന്നൊക്കെ പറഞ്ഞു ഉറഞ്ഞുതുള്ളി അകത്തേക്ക് പോയ വൈല്‍ഡ്കാര്‍ഡുകള്‍ അകത്തുചെന്ന് കാണിച്ചത് മാത്രം മതി ജാസ്മിന്റെ പ്രസക്തി മനസിലാക്കാന്‍ ! അതുതന്നെയാണ് ജാസ്മിന്‍ എന്ന പേര് ഇത്രമാത്രം ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചതും ! ജാസ്മിന്റെ ഗെയിം ഇഷ്ട്ടപെട്ട് ഈ സീസണില്‍ ആ മത്സരാര്‍ത്ഥിയെ സപ്പോര്‍ട്ട് ചെയുന്നത് പിആര്‍ ആണെങ്കില്‍ അഭിമാനത്തോടെ തന്നെ ഞാന്‍ പറയാം ഞാന്‍ ജാസ്മിന്റെ പിആര്‍ ആണെന്ന്!


Click it and Unblock the Notifications