റിയാസ് റോബിനെ പുറത്താക്കിയ തന്ത്രം റോക്കിക്കെതിരെ; ഷോ നയിക്കുന്നത് ഗബ്രിയും ജാസ്മിനും!

അതീവ നാടകീയ രംഗങ്ങള്‍ക്കാണ് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ജാസ്മിനും ഗബ്രിയും ചേര്‍ന്ന് റോക്കിയെ പ്രകോപിപ്പിക്കുകയും തുടര്‍ന്ന് റോക്കി പ്രൊപ്പര്‍ട്ടി ഇടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം അകത്തും പുറത്തും ചര്‍ച്ചയായി മാറുകയാണ്. ഇരു ഭാഗത്തേയും വിമര്‍ശിക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്.

ഇതിനിടെ ഇപ്പോഴിതാ റോക്കിയെ പ്രകോപിതനാക്കുന്നതില്‍ ജാസ്മിനും ഗബ്രിയും വിജയിച്ചുവെന്ന് പറയുന്നൊരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ ബിഗ് ബോസ് വീടിന് മുന്നോട്ട് കൊണ്ടു പോകുന്നത് ജാസ്മിനും ഗബ്രിയും ആണെന്നാണ് കുറിപ്പില്‍ പറയുന്നത്.

Bigg Boss

ഇന്ന് നോക്കുകയാണേലും ഗബ്രിയും ജാസ്മിനും തന്നെയാണ് കളിച്ചത്. റോക്കിയെ പ്രൊോക്ക് ചെയ്ത് വക്കത്ത് വരെ കൊണ്ട് കൊണ്ടെത്തിച്ചിട്ടുണ്ട്. റോക്കിയെ മൂപ്പിച്ച് വെളിയില്‍ കളയാന്‍ ആണ് നോക്കുന്നത്. റിയാസ് നന്നായി നടപ്പാക്കി റോബിനെ പുറത്താക്കിയ ഗെയിം. ബെസ്റ്റ് ഗെയിം ഇന്‍ ദ സീസണ്‍. വല്ലതും വിളിച്ച് പറഞ്ഞു നിയന്ത്രണം വിട്ട് ചെയ്യുന്നതല്ല ഗെയിം. ഒരാളുടെ വീക്ക്‌നെസ് നോക്കി അവരെ പുറത്താകുന്നത് തന്നെയാണ്. ബിഗ് ബോസ്, സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഗബ്രിക്കും ജാസ്മിനും ഒരു കാര്യം വഷളായാല്‍ എവിടെ നിര്‍ത്തണം എന്നറിയാം. സിജോക്കും അറിയാം. അതറിയാത്തത് ഇവനും മുടിയനും എല്ലാം ആണ്. അതറിഞ്ഞു കളിക്കുന്നതാണ് ഗെയിം.ഗെയിം കളിക്കുമ്പോള്‍ എല്ലാം സക്‌സസ് ആകണം എന്നില്ല , പ്രേഷകരുടെ കയ്യടി നോക്കി പ്ലാന്‍ മാറ്റാന്‍ സ്‌റ്റേജ് ഷോ അല്ലല്ലോ. എന്തേലും ഗെയിം കളിക്കുന്നവര്‍ക്ക് ആണ് വീഴ്ചയും ഉയര്‍ച്ചയും ഉണ്ടാകുക. ഇതെല്ലാം ബിഗ് ബോസ് എന്താണെന്നു അറിയാത്തവാന്മാര്‍ക്ക് മനസിലാകുമോ എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

നിങ്ങളുടെ കാഴ്ചപ്പാടില്‍ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഇവരാണ് കുറച്ച് ദിവസം ആയി ഗെയിം കൊണ്ട് പോകുന്നത്. ഒറ്റക്കിരുന്ന് കഥ പറഞ്ഞിരിക്കുന്നത് എപ്പിസോഡ് മുഴുവന്‍ കാണിക്കുന്നത് ക്രിഞ്ച് ആയി പലപ്പോഴും തോന്നാറുണ്ട്. ചിലപ്പോള്‍ ഇടാന്‍ വേറെ കോണ്‍ടെന്റ് ഇല്ലാത്തോണ്ട് ആകും ബിഗ് ബോസ് ടീം കഷ്ടപ്പെട്ട് ഇത് കാണിക്കേണ്ടി വരുന്നത്. അത് കഴിഞ്ഞു കളത്തിലിറങ്ങിയാല്‍ പിന്നെ ഷോ കൊണ്ട് പോകുന്നത് ഇവര്‍ തന്നെയാണെന്നും കുറിപ്പില്‍ പറയുന്നു.

Bigg Boss

ഇന്ന് എത്ര അടിപൊളി ആയാണ് അവര്‍ റോക്കിയെ അനലൈസ് ചെയ്ത് അവരുടെ പ്ലാനില്‍ വീഴ്ത്തിയത്. അവനോട് ഒന്ന് മിണ്ടുക പോലും ചെയ്യാതെ. എന്നിട്ട് റോക്കി അവസാനം ഫ്രസ്റ്റ്രേഷന്‍ കഴിഞ്ഞപ്പോള്‍ അവിടെ ഓയിന്റ്‌മെന്റ് തേച്ചിരിക്കേണ്ടി വന്നു. പിന്നെ നെഗറ്റീവ്, അതിപ്പോള്‍ മലയാളം ബിഗ് ബോസ് എന്നല്ല , ഏതു ബിഗ് ബോസ് നോക്കിയാലും കാണുന്നതാണ് ഒരാളെ പൊക്കി കൊണ്ട് വന്ന്, അവന് അങ്ങ് ആള് കൂടിയാല്‍ ,അവന്‍ പിന്നെ എന്ത് കാണിച്ചാലും അവനെ സപ്പോര്‍ട്ട് ചെയ്യുമെന്നും കുറിപ്പ് പറയുന്നു.

അതേപോലെ കുറച്ചാളുകള്‍ നെഗറ്റീവ് പറഞ്ഞു തുടങ്ങിയാല്‍ അവരെ ട്രോള് ചെയ്യാന്‍ പിന്നെ എല്ലാവരും കൂടും. അവര്‍ പിന്നെ എത്ര നന്നായി ഗെയിം കളിച്ചാലും. ഭൂരിപക്ഷം ഇഷ്ടപ്പെടുന്നവരെ പുകഴ്ത്താനും നെഗറ്റീവ് ആയവരെ ബുള്ളിയിംഗ് ചെയ്യാനും , പിന്നെ എല്ലാ യൂട്യൂബ് ചാനല്‍സും ഇറങ്ങും. അപ്പോയെ അവര്‍ക്ക് വ്യൂസ് കിട്ടുകയുള്ളൂ. ഇപ്പോള്‍ നെഗറ്റീവ്‌ന് ആളായി. ഇനി രായാവ് കൂടെ വരുന്നതോടെ. അതോടെ എല്ലാം തീര്‍ന്നു , ആ സീസണ്‍ സ്വാഹാ ആണെന്നും കുറിപ്പില്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X