ജാസ്മിന്‍-ഗബ്രി സൗഹൃദം മുന്നേ പ്ലാന്‍ ചെയ്തത്, ഇറിറ്റേഷന്‍ തോന്നുന്നു; തുറന്നടിച്ച് രജിത് കുമാര്‍

ബിഗ് ബോസ് വീട്ടിലെ വിവാദമായി മാറിയ ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടിനെതിരെ തുറന്നടിച്ച് രജിത് കുമാര്‍. ബി്ഗ് ബോസ് മലയാളം സീസണ്‍ 2 ലെ ജനപ്രീയ താരമായിരുന്നു രജിത് കുമാര്‍. നാളിതുവരെ ബിഗ് ബോസ് മലയാളത്തിലൂടെ മറ്റൊരു താരവും നേടാത്ത ജനപിന്തുണ നേടിയ താരം. ഗബ്രിയുടേയും ജാസ്മിന്റേയും സൗഹൃദം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണോ എന്ന് സംശയിക്കുന്നതായാണ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ രജിത് കുമാര്‍ പറഞ്ഞത്.

പ്രണയത്തിന് പൊതുബോധവും വകതിരിവും വേണം. എന്റെ സീസണില്‍ എന്നോട് പ്രണയവുമായി ഒരാള്‍ വന്നിരുന്നു, ദയ അശ്വതി. അന്ന് ഞാന്‍ പറഞ്ഞതാണ്, പ്രണയിക്കുന്നത് തെറ്റല്ല, പക്ഷെ ഒരു വകതിരിവുണ്ടാകണം. അവരുടെ തന്ത്രം അത് തന്നെയാണ്. അവര്‍ വിജയിച്ചു എന്നതിന്റെ തെളിവാണ് അഭിമുഖത്തിലെ ഈ ചോദ്യമെന്നും രജിത് കുമാര്‍ പറയുന്നു. ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്‍-ഗബ്രി എന്ന സംസാരം മാത്രമേ ഉള്ളു. അത് തന്നെയാണ് അവരുടെ തന്ത്രമെന്നും രജിത് കുമാര്‍ പറയുന്നു.

Bigg Boss

അവര്‍ ഒരു പണിയും ചെയ്യാതെ കയ്യില്‍ പിടിച്ച് ചൊരണ്ടിയും തടവിയും ഇരിക്കുകയാണ്. അപ്പോള്‍ അവരെക്കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍ കണ്ടന്റ് കയറിക്കയറി വരും എന്നാണ് അവരുടെ ധാരണ. സൈക്കോളജി പഠിച്ചൊരാള്‍ എന്ന നിലയില്‍ എനിക്ക് മനസിലായ ഒന്നുണ്ട്. ഇവര്‍ അവിടെ കയറി മൂന്നാം ദിവസം തിക്ക് ഫ്രണ്ട്‌സ് ആയി മാറിയവരല്ല. മുമ്പ് തന്നെ ഇവര്‍ തന്നെ സൗഹൃദമോ അകത്ത് കയറിയാല്‍ ഇങ്ങനെ ചെയ്യാം എന്ന ഗൂഢാലോചനയോ ഉണ്ടായിരുന്നുവോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു.

സീസണ്‍ 2 വരെ കേറുന്നത് വരെ മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. എന്നാല്‍ സീസണ്‍ ത്രീ മുതലാണ് പിആര്‍ വര്‍ക്ക് ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ബിഗ് ബോസിനകത്ത് വച്ച് ഇത്തരത്തിലുള്ളൊരു പ്ലാനിംഗ് ജാസ്മിനും ഗബ്രിയ്ക്കും സാധ്യമാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 24 മണിക്കൂറും കൈ പിടിച്ച് നടക്കാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ ഇത് അവരുടെ പ്ലാനിംഗിന്റെ ഭാഗമാണോ എന്ന് നോക്കണമെന്നാണ് രജിത് പറയുന്നത്.

മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണം, പുറത്തു നിന്നും പ്ലാന്‍ ചെയ്തു വന്നത്, ഇവര്‍ എല്ലാ ഭാഷകളിലേയും എല്ലാ സീസണുകളും കണ്ട് ഇതുവരെ മലയാളത്തില്‍ കൊടുക്കാത്ത കണ്ടന്റ് എന്തെങ്കിലും ഉണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടാകണം. അങ്ങനെ കാഴ്ചക്കാര്‍ക്ക് ഇറിറ്റേഷനുണ്ടാക്കുന്ന തരത്തില്‍ ഒരു പദ്ധതി ഇംപ്ലിമെന്റ് ചെയ്തതാകാം എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. ഹിന്ദിയില്‍ ഇതുണ്ട്. ഇതൊക്കെ ഈ ഷോയിലുള്ളതാണ്. എന്നാല്‍ ഇവിടെ ഇറിറ്റേഷനാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.

Bigg Boss

സൗഹൃദമുണ്ടാകുന്നതും പ്രണയമുണ്ടാകുന്നതും സ്വാഭാവികമാണ്. പേളിയുടേയും ശ്രീനിഷിന്റേയും പ്രണയവും വിവാഹം താന്‍ കയ്യടിച്ചതാണ്. അതില്‍ ഒരു ക്വാളിറ്റിയുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ക്വാളിറ്റിയോ മഹത്വമോ കാണാന്‍ സാധിക്കുന്നില്ലെന്നാണ് രജിത് പറയുന്നത്. ഏത് സമയം ഒരാളുടെ കയ്യും പിടിച്ച് ഇരിക്കുമ്പോള്‍ തനിക്ക് അതില്‍ ഒരു മഹത്വവും കാണാന്‍ സാധിക്കില്ല. താനിതിനെ എതിര്‍ക്കുകയോ സപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്നില്ല. പക്ഷെ സ്വയം നാശത്തിന്റെ കുഴി കുഴിക്കുകയാണെന്നും രജിത് പറയുന്നു.

മനുഷ്യന്റെ ഒറിജിനല്‍ സ്വഭാവം പുറത്ത് വരും. കാരണം 50 ലക്ഷം രൂപയുടെ മത്സരമാണ്. പക്ഷെ എന്ത് ചെയ്തും 50 ലക്ഷം രൂപ നേടി പുറത്ത് വരുമ്പോള്‍ അതിന്റെ മഹത്വം നഷ്ടമാകുമെന്നും രജിത് പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X