ആദ്യം ദിനം അടി പൊട്ടി! അടുക്കളയില്‍ സിഗരറ്റ് കത്തിച്ച് ജാന്‍മണി; കത്തിക്കയറി രതീഷ്; ആട്ടി തുപ്പലും കരച്ചിലും!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. 19 പേരുമായാണ് ഇത്തവണ ഷോ ആരംഭിച്ചിരിക്കുന്നത്. ഇന്നലത്തെ ലോഞ്ച് എപ്പിസോഡില്‍ ഓരോരുത്തരായി ബിഗ് ബോസ് വീട്ടിലേക്ക് കടന്നു. സീരിയില്‍-സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും കോമണേഴ്‌സുമാണ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നിരിക്കുന്നത്.

അതേസമയം ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട് അടികള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ആദ്യം ദിവസം തന്നെ ശ്രദ്ധ നേടിയ രതീഷ് ആണ് അടിയുടെ ഒരു വശത്തുള്ളത്. മറുവശത്തുള്ളത് ജാന്‍മണിയാണ്. രതീഷില്‍ നിന്നും ജാന്‍മണിയില്‍ നിന്നും ആരംഭിച്ച വഴക്ക് പിന്നീട് ബിഗ് ബോസ് വീട്ടിലെ മറ്റുളളവരിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു.

Bigg Boss

ഇന്നലെ മുതല്‍ തന്നെ ജാന്‍മണിയും രതീഷും തമ്മില്‍ ഉരസലുണ്ടായിരുന്നു. ജാന്‍മണിയുടെ സിഗരറ്റ് വലിക്കെതിരെയായിരുന്നു രതീഷ് പ്രശ്‌നമുണ്ടാക്കിയത്. താന്‍ ചൊറിഞ്ഞ് കണ്ടന്റുണ്ടാക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചു തന്നെ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന താരമാണ് രതീഷ്. ഇതിന്റെ തുര്‍ച്ചയെന്ന നിലയില്‍ ഇന്നും കിച്ചണില്‍ വച്ച് രതീഷും ജാന്‍മണിയും തമ്മില്‍ കോര്‍ക്കുകയായിരുന്നു.

ജാന്‍മണിയുടെ പിന്നാലെ ചെന്ന് രതീഷ് തന്നെയാണ് പ്രശ്‌നമുണ്ടാക്കിയത്. കണ്ടന്റുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്ന രതീഷിന്റെ നീക്കം. ഇതിനിടെ രതീഷ് ജാന്‍മണിയുടെ സംസാര ശൈലിയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ വഴക്കിലേക്ക് മറ്റുള്ളവര്‍ വന്ന് ഇരുവരേയും പിരിച്ചു വിടുകയായിരുന്നു. അടുക്കളയില്‍ നിന്നും പോകുന്നതിന് മുമ്പായി ജാന്‍മണി അടുപ്പില്‍ നിന്നും സിഗരറ്റ് കത്തിച്ചിരുന്നു.

എന്നാല്‍ അത് രതീഷ് കണ്ടിരുന്നില്ല. സിഗരറ്റും കത്തിച്ച് പുറത്തെ സ്‌മോക്കിംഗ് ഏരിയയിലേക്ക് ജാന്‍മണി പോയി. ബിഗ് ബോസ് വലിക്കാനുള്ള സിഗരറ്റ് നല്‍കിയിരുന്നുവെങ്കിലും കത്തിക്കാനുള്ള ലൈറ്റര്‍ നല്‍കിയിരുന്നില്ല. ഇതോടെയാണ് ജാന്‍മണി അടുപ്പില്‍ നിന്നും സിഗരറ്റിന് തീകൊളുത്തിയത്. സിജോ ഇക്കാര്യം ചൂണ്ടിക്കാണിച്ചതും കിച്ചണില്‍ നിന്നും പൊട്ടിത്തെറിച്ചു കൊണ്ട് രതീഷ് പുറത്തേക്ക് വരികയായിരുന്നു.

Bigg Boss

തീര്‍ത്തും നാടകീയമായ രീതിയിലായിരുന്നു രതീഷിന്റെ പ്രതികരണം. നിങ്ങള്‍ ചെയ്തത് ശരിയായില്ലെന്നും ഗ്യാസ് പൊട്ടിത്തെറിച്ചിരുന്നുവെങ്കിലോ ഇത്രയും പേരുടേയും ജീവന്‍ വച്ച് കളിക്കരുതെന്നുമൊക്കെ രതീഷ് ജാന്‍മണിയോട് പറഞ്ഞു. താന്‍ ലൈറ്റര്‍ ഇല്ലാത്തതിനാലാണ് അടുപ്പില്‍ നിന്നും സിഗരറ്റ് കത്തിച്ചതെന്ന് ജാന്‍മണി പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കില്‍ രതീഷ് കത്തിക്കയറുകയായിരുന്നു.

ഇടയ്ക്ക് ദേഷ്യത്തില്‍ ജാന്‍മണി രതീഷിനെ ആട്ടിത്തുപ്പുന്നുണ്ട്. ഇതോടെ രതീഷും തിരിച്ച് ജാന്‍മണിയെ ആട്ടിത്തുപ്പുകയും ദേഷ്യപ്പെടുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഒടുവില്‍ മറ്റുള്ളവര്‍ ചേര്‍ന്നാണ് രതീഷിനെ പിടിച്ചു മാറ്റിയത്. അതേസമയം പിന്നാലെ രതീഷും സിജോയും തമ്മിലായി വഴക്ക്. രതീഷ് പറഞ്ഞത് നല്ല കാര്യമാണെങ്കിലും ഇത്രയും വലിയൊരു വഴക്ക് ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്ന് രതീഷിനോട് സിജോ പറഞ്ഞു.

ഇതോടെ രതീഷും സിജോയും തമ്മിലായി വഴക്ക്. ഇരുവരും തമ്മില്‍ ശക്തമായ വാക് പോര് തന്നെ നടക്കുന്നുണ്ട്. ഇതിനിടെ വിഷയത്തില്‍ ജാസ്മിന്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. രതീഷ് പ്രശ്‌നത്തെ വലുതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ജാസ്മിന്‍ പറഞ്ഞത്. ഈ ബഹളങ്ങളുടെ ഇടയില്‍ ജാന്‍മണി നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നതും കാണാം. എന്തായാലും ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട് ബഹളമയമായി മാറിയിരിക്കുകയാണ്.

ആദ്യ ദിവസം തന്നെ ശ്രദ്ധ നേടാന്‍ രതീഷ്, ജന്‍മണി, സിജോ, ജാസ്മിന്‍ എന്നിവര്‍ക്ക് ശ്രദ്ധ നേടാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം ഇവരില്‍ ആര്‍ക്കൊക്കെ ഈ മൊമന്റം നിലനിര്‍ത്താന്‍ സാധിക്കുമെന്നത് കണ്ടറിയണം. കൂടാതെ ആദ്യ ദിവസം മിണ്ടാതിരുന്നവര്‍ വരും ദിവസങ്ങളില്‍ എങ്ങനെയാകും ഗെയിമില്‍ ആക്ടീവായി വരിക എന്നതും കണ്ടറിയണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X