രതീഷ് റീ എന്‍ട്രി! അണ്ണന്‍ തിരികെ ബിഗ് ബോസ് വീട്ടിലേക്ക്; മല്ലയ്യ ഇനി ഇരട്ടി ശക്തന്‍!
അമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. പകുതി ദൂരം പിന്നിട്ടപ്പോഴേക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങള്‍ക്കാണ്. താരങ്ങള്‍ക്കിടയിലെ വഴക്കും പ്രശ്‌നങ്ങളുമെല്ലാം ബിഗ് ബോസ് വീട്ടില്‍ പതിവാണെങ്കില്‍ കയ്യാങ്കളിയിലേക്ക് കടക്കുന്നതും ഈ സീസണില്‍ കണ്ടു. ആദ്യ ദിവസം മുതല്‍ക്കു തന്നെ വഴക്കും ബഹളവുമൊക്കെയായി ഗെയിം ഓണ്‍ ആയിരുന്നു.
അതേസമയം സീസണ്‍ പകുതിയായിട്ടും ആരാകും വിജയി എന്ന കാര്യത്തില്‍ യാതൊരു സൂചനകളും നല്‍കാതെയാണ് ഷോ മുന്നോട്ട് പോകുന്നത്. ശക്തരെന്ന് കരുതിയര്‍ പലരും പുറത്തേക്ക് പോകുന്നതിനും ഈ സീസണ്‍ സാക്ഷ്യം വഹിച്ചു. അകത്തുള്ളതിനേക്കാള്‍ വിവാദങ്ങള്‍ പുറത്ത് അരങ്ങേറുന്നതിനും ഈ സീസണ്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് ആരാധകരെ അമ്പരപ്പിച്ചു കൊണ്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും റീ എന്‍ട്രികളുമൊക്കെ ബിഗ് ബോസില്‍ പതിവാണ്. ഒരിക്കല്‍ വീട്ടിലുണ്ടായിരുന്നവര്‍ പുറത്ത് പോയ ശേഷം തിരികെ വരുന്നത് മലയാളത്തില്‍ അത്ര സാധാരണയായൊരു സംഭവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ നടക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൊരു റീ എന്‍ട്രി നടക്കാന്‍ പോവുകയാണ്.
പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബിഗ് ബോസ് വീട്ടിലേക്ക് ഒരാള്‍ മടങ്ങി വരുന്നുവെന്നാണ്. രതീഷ് കുമാറാണ് തിരിച്ചുവരുന്ന താരം. ബിഗ് ബോസ് മലയാളം സീസണിലെ ആദ്യത്തെ ആഴ്ചയില്‍ തന്നെ വലിയ ഓളമുണ്ടാക്കിയ താരമായിരുന്നു രതീഷ് കുമാര്‍. എന്നാല്‍ ഓളം കുറച്ചു കൂടിപ്പോയതിനാല്‍ രതീഷിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ആരാധകരേയും സഹതാരങ്ങളേയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു രതീഷിന്റെ പുറത്താകല്‍.
എന്നാല്‍ അമ്പതാം നാള്‍ രതീഷ് ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വരുന്നുവെന്നാണ് മുന്‍ ബിഗ് ബോസ് താരം നാദിറ മെഹ്‌റിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് നാദിറ ഇക്കാര്യം അറിയിച്ചത്. 99 ശതമാനവും ഉറപ്പാണ് രതീഷിന്റെ റീ എന്‍ട്രി എന്നാണ് നാദിറ പറയുന്നത്. ബിഗ് ബോസ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്ത. നിലവില്‍ ബിഗ് ബോസ് വീട്ടിലെ എന്റര്‍ടെയ്ന്‍മെന്റ് ഫാക്ടര്‍ ഉയര്‍ത്താന്‍ രതീഷിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

ആദ്യ ആഴ്ച അകത്തും പുറത്തും വിമര്‍ശനം നേരിട്ട താരം കൂടിയാണ് രതീഷ്. പുറത്ത് വന്ന ശേഷം താന്‍ കുറച്ചധികം ഓവറായിപ്പോയെന്നും യഥാര്‍ത്ഥ താന്‍ ഇങ്ങനെയല്ലെന്നും ഗെയിമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് തന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്നും രതീഷ് പറഞ്ഞിരുന്നു. അവസരം ലഭിക്കുകയാണെങ്കില്‍ വീണ്ടും പോകുമെന്നും താനായി തന്നെ നില്‍ക്കുമെന്നും രതീഷ് പറഞ്ഞിരുന്നു. രതീഷ് തിരികെ വരികയാണെങ്കില്‍ മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായിരിക്കുമോ അദ്ദേഹത്തിന്റെ ഗെയിം പ്ലാന്‍ എന്ന് കണ്ടറിയണം.
തിരികെ വരുന്ന രതീഷിനോടുള്ള വീട്ടിലെ മറ്റ് താരങ്ങളുടെ സമീപനവും എങ്ങനെയായിരിക്കും എന്നതും കണ്ടറിയണം. പുറത്തു നിന്നും കളി കണ്ടു വരുന്നതിനാല്‍ രതീഷ് എങ്ങനെയാകും നീങ്ങുക എന്നത് രസകരമായിരിക്കും. ജിന്റോയുമായുള്ള രതീഷിന്റെ കൂട്ടുകെട്ട് വീണ്ടും ബിഗ് ബോസ് വീട്ടില്‍ കാണാന്‍ സാധിക്കുമോ എന്നും ആരാധകര്‍ ഉറ്റു നോക്കുന്നുണ്ട്.


Click it and Unblock the Notifications