റീ എന്‍ട്രി ചെയ്തവര്‍ ജാസ്മിനെ ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ ഉള്ളടക്കം മനസിലായോ? കാര്യമുണ്ട്!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിന്നര്‍ ആരെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ ഇല്ല, മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. തങ്ങളുടെ പ്രിയ താരത്തിന്റെ വിജയത്തിന് വേണ്ടിയുള്ള അവസാന ഘട്ട പോരാട്ടത്തിലാണ് ആരാധകര്‍ ഓരോരുത്തരും. വോട്ടിംഗ് ലൈനുകള്‍ വളരെ സജീവമാണ്. ആരായിരിക്കും വിന്നര്‍ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതുവരെ ഷോയില്‍ നിന്നും പുറത്തായ പലരും ഇതിനോടകം തന്നെ റീ എന്‍ട്രി നടത്തിയിരുന്നു. രസകരമായ നിമിഷങ്ങള്‍ക്കാണ് ഈ തിരിച്ചുവരവുകള്‍ വഴിയൊരുക്കിയത്. ഇതിനിടെ ഇപ്പോഴിതാ താരങ്ങളുടെ തിരിച്ചുവരവും ജാസ്മിനും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചോ? ഹൗസില്‍ റീ എന്‍ട്രി ചെയ്ത ഭൂരിപക്ഷം പേരും ജാസ്മിനെ ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ ഉള്ളടക്കം മനസിലായോ? ജാന്‍മണി ജാസ്മിനെ കെട്ടിപിടിച്ച് സോറി പറഞ്ഞു, 'നീ റിയല്‍ തന്നെ ആയിരുന്നു' എന്നാണ് ജന്‍ മണി അവളോട് പറഞ്ഞത്, ഹൗസില്‍ ഉണ്ടായിരുന്ന സമയത്ത് ജാന്‍മണി ജാസ്മിനെ തെറ്റിദ്ധരിച്ചതിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു അത്.
യമുനയുടെ വാക്കുകള്‍ : ജാസ്മിന്‍ ആരെ കുറിച്ചും തെറ്റായി സംസാരിക്കാറില്ല അവള്‍ ഒരിക്കലും ദേഷ്യം മനസില്‍ സൂക്ഷിക്കാറില്ല. അഭിഷേക് ജയദീപ് ജാസ്മിനോട് പറഞ്ഞത് 'എനിക്ക് തെറ്റ് പറ്റിപ്പോയി , ഞാന്‍ നിന്നില്‍ നിന്ന് അകലം സൂക്ഷിക്കാന്‍ പാടില്ലായിരുന്നു എന്നാണ്. റെസ്മിന്‍ ജാസ്മിനോട് പറയുന്നത് 'I am proud of you' എന്നാണ്.
ഇവരൊക്കെ പറയാതെ നമ്മോട് പറയുന്നത് ജാസ്മിനായിരുന്നു ശരി എന്നാണ്. ഹൗസില്‍ ഒന്നിച്ചുണ്ടായിരുന്നവര്‍ക്ക് പുറത്തു പോയി സീസണ്‍ കണ്ടതിന് ശേഷം വന്ന തിരിച്ചറിവാണ് നാം ഇപ്പോള്‍ കാണുന്നത്, ഇപ്പോള്‍ ജാസ്മിന്‍ അവര്‍ക്കൊക്കെ അത്രമേല്‍ പ്രിയപ്പെട്ടവളാണ്. ജാസ്മിനെ ഒറ്റപ്പെടുത്തിയവര്‍ക്കും അവഗണിച്ചവര്‍ക്കും എതിരെ അവള്‍ വാക്കുകള്‍ കൊണ്ട് പോലും മുറിവേല്‍പ്പിച്ചിട്ടില്ല.

തന്നെ എല്ലാവരും 'കൊള്ളാത്തവള്‍ , ഒട്ടും കൊള്ളാത്തവള്‍' എന്ന് കുത്തു വാക്ക് പറയുമ്പോഴും അവള്‍ ചിരിച്ച് കൊണ്ട് മാത്രമേ നേരിടുന്നുള്ളൂ. ഇത്രയധികം ആക്രമണങ്ങള്‍ ഉണ്ടായിട്ടും ജാസ്മിന്‍ ഒരിഞ്ച് പിറകോട്ട് പോയിട്ടില്ല തന്റെ ഭാഗത്താണ് ന്യായവും സത്യവും എന്ന നല്ല ബോധ്യം അവള്‍ക്കുണ്ട് അതുകൊണ്ട് അവസാന നിമിഷം വരെ അവള്‍ പൊരുതും എ്ന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഈ സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍. തുടക്കം മുതല്‍ക്കെ വ്യയക്തമായ ആധിപത്യം നേടാന്‍ ജാസ്മിന് സാധിച്ചിരുന്നു. എന്നാല്‍ തന്റെ പ്രസ്താവനകളുടേയും പ്രവര്‍ത്തികളുടേയും പേരില്‍ തുടക്കം മുതല്‍ക്കു തന്നെ അകത്തും പുറത്തും വിവാദ നായികയായി മാറുകയായിരുന്നു ജാസ്മിന്‍. താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. പക്ഷെ എല്ലാത്തിനേയും മറി കടന്ന് ടോപ് ഫൈവിലെത്താന്‍ ജാസ്മിന് സാധിച്ചു. ഇത്തവണ വിന്നറാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരാളാണ് ജാസ്മിന്‍.


Click it and Unblock the Notifications