ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഹേറ്റേഴ്‌സിനെ കുറയ്ക്കാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ നിറ സാന്നിധ്യമായിരുന്നു റസ്മിന്‍ ഭായ്. എന്നാല്‍ ഷോയില്‍ നിന്നും പുറത്താകേണ്ടി വന്നു. ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി ജിന്റോയുടെ ഫാനാണെന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് റസ്മിനും ഉമ്മയും.
എന്തുകൊണ്ടാണ് തന്റെ ഉമ്മ ജിന്റോയെ ഇഷ്ടമാണെന്ന് പറഞ്ഞതെന്നാണ് റസ്മിന്‍ പറയുന്നത്. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റസ്മിന്‍ മനസ് തുറന്നത്. റസ്മിനൊപ്പം ഉമ്മയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മകള്‍ പുറത്താകുമെന്ന് കരുതിയിരുന്നില്ല. ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നാണ് റസ്മിന്റെ ഉമ്മി പറയുന്നത്. ഞാന്‍ കുറച്ച് നാള്‍ കൂടെ നില്‍ക്കുമെന്നാണ് ഉമ്മി കരുതിയത്. എല്ലാവരും ഉമ്മിയോട് പറഞ്ഞതും മോള്‍ നന്നായി കളിക്കുന്നുണ്ട് എന്നായിരുന്നു. നീ എന്തിനാണ് ഫ്രണ്ട്ഷിപ്പിന് പുറകെ പോയത്, നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ എന്നായിരുന്നു പുറത്തായി വന്നപ്പോള്‍ ഉമ്മ പറഞ്ഞത്. സൗഹൃദത്തിന് വേണ്ടി ഞാന്‍ ഏതറ്റം വരേയും പോകുമെന്ന് ഉമ്മിയ്ക്ക് അറിയാം. ഞാന്‍ പുറത്ത് അങ്ങനെ തന്നെയാണെന്നും റസ്മിന്‍ പറയുന്നു.
എയര്‍പോര്‍ട്ടില്‍ വച്ച് ആളുകള്‍ ചോദിച്ചപ്പോള്‍ ജിന്റോയെയാണ് ഇഷ്ടമെന്നാണ് ഉമ്മി പറഞ്ഞത്. ഞാന്‍ അത്ഭുതത്തോടെ നോക്കി. എനിക്കറയില്ല പുറത്ത് എന്താണ് നടക്കുന്നതെന്ന്. പിന്നീടാണ് അറിയുന്നത് ജിന്റോ ബ്രോയ്ക്ക് ഇത്രയും സപ്പോര്‍ട്ടേഴ്‌സുണ്ടെന്നും പോസിറ്റീവ് ആണെന്നും. നല്ല കാര്യം എന്നാമ് റസ്മിന്‍ പറയുന്നത്. ഉമ്മി അങ്ങനെ പറയാനുള്ള കാരണമായി തനിക്ക് മനസിലായത് എന്തെന്നും റസ്മിന്‍ പറയുന്നുണ്ട്.
ആ ഹൗസിന് അകത്ത് ടാസ്‌ക്ക് ഒക്കെ വരുമ്പോള്‍ ജിന്റോയ്‌ക്കെതിരെ ഞാന്‍ സംസാരിക്കുന്നതില്‍ എനിക്ക് ഭയങ്കരമായി സൈബര്‍ അറ്റാക്ക് വന്നിട്ടുണ്ട്. അത് ഉമ്മിയ്ക്കും അറിയാം. എല്ലാവരും ഉമ്മിയോട് എന്തിനാണ് ജിന്റോയോട് മോള്‍ ഇത്രയും ദേഷ്യപ്പെടുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ ജിന്റോയെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചാല്‍ എന്റെ മോള്‍ക്കുള്ള ഹേറ്റേഴ്‌സ് കുറയുമെന്നാകും ഉമ്മി കരുതിയതെന്നാണ് റസ്മിന്‍ പറയുന്നത്.

പക്ഷെ ഗെയ്മര്‍ എന്ന രീതിയില്‍ ജിന്റോ നന്നായി ചെയ്യുന്നുണ്ട് എന്നാണ് ഉമ്മി പറയുന്നത്. തന്റേതായ രീതിയില്‍ അദ്ദേഹം അടിപൊളിയായി ചെയ്യുന്നുണ്ട്. പക്ഷെ നിങ്ങള്‍ക്കത് അംഗീകരിക്കാന്‍ സാധിക്കാത്തത് നിങ്ങള്‍ നിങ്ങളായി നില്‍ക്കുന്നതിനാല്‍ ആണെന്നാണ് ഉമ്മ പറഞ്ഞതെന്നും റ്‌സമിന്‍ പറയുന്നു. താന്‍ ജിന്റോയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ എനിക്കുള്ള ഹേറ്റേഴ്‌സ് കുറയുമെന്നാണ് ഉമ്മി കരുതിയതെന്ന് തനിക്ക് തോന്നിയെന്നും റസ്മിന്‍ പറയുന്നു.
എന്ന് കരുതി ഉമ്മി ഫേക്കാണെന്നല്ല പറയുന്നത്. ഗെയ്മര്‍ എന്ന നിലയില്‍ ജിന്റോയെ ഇഷ്ടമാണെന്നാണ് റസ്മിന്‍ പറയുന്നത്. പിന്നാലെ റസ്മിന്റെ ഉമ്മയും സംസാരിക്കുന്നുണ്ട്. ജിന്റോ നന്നായി ഗെയിം കളിക്കുന്നുണ്ട്. എന്റെ മോള്‍ ഗെയിം എന്താണെന്ന് മനസിലാക്കാതെയാണ് പോയത്. ഒരു സീസണ്‍ പോലും കണ്ടിട്ടില്ല. ഒന്ന് കണ്ടിട്ടു പോ എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ അവിടെ വച്ച് തോന്നുന്നത് പോലെ പോകാമെന്നാണ് അവള്‍ പറഞ്ഞത് എന്നും ഉമ്മി പറയുന്നു.


Click it and Unblock the Notifications