നീയും ഗബ്രിയും നേരത്തെ പ്ലാന്‍ ചെയ്തതാണോ? ജാസ്മിനെ വിറപ്പിച്ച് റസ്മിന്റെ ചോദ്യങ്ങള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ കോമ്പോ ആണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും സൗഹൃദം അകത്തും പുറത്തും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരേയും സഹതാരങ്ങളേയും ഞെട്ടിച്ചു കൊണ്ട് ഗബ്രി പുറത്താവുകയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ വളരെ സജീവമായിരുന്ന ഗബ്രിയുടെ പുറത്താകല്‍ എല്ലാവരേയും ഞെട്ടിച്ച സംഭവമായിരുന്നു.
ഗബ്രിയുടെ പുറത്താകല്‍ ജാസ്മിന് അംഗീകരിക്കാന്‍ പോലും സാധിക്കുന്നതായിരുന്നില്ല. ഗബ്രി പുറത്തായെന്ന് അറിഞ്ഞതോടെ പൊട്ടിക്കരയുകയായിരുന്നു ജാസ്മിന്‍. തന്റെ സങ്കടം ജാസ്മിന് അടക്കിവെക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. അതേസമയം ജാസ്മിന്റെയും ഗബ്രിയുടേയും സൗഹൃദം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന ആരോപണം അകത്തും പുറത്തും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് ജാസ്മിനോട് റസ്മിന്‍ തന്നെ ചോദിച്ചിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ജാസ്മിന്റേയും റസ്മിന്റേയും സംസാരത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ ചര്‍ച്ചയാകുന്നുണ്ട്. റെസ്മിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും അഭിയും നോറയും അന്‍സിബയും കൂടി ഇറക്കിയ ഗബ്രി ജാസ്മിന്‍ പ്രീ പപ്ലാന്‍ഡ് ഗോസിപ്പ് ജാസ്മിനോട് നേരിട്ട് ചോദിയ്ക്കാന്‍ മടി കാണിക്കാത്ത റസ്മിനു അതിനു ക്രെഡിറ്റ് കൊടുക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ജാസ്മിന്റെ കൂടെ ആദ്യം മുതല്‍ സൗഹൃദം വെച്ചിരുന്ന റെസ്മിന് ഈ ഗോസ്സിപ് ട്രോമയായി. റസ്മിന്‍ രണ്ടു ദിവസം മുന്‍പ് തന്നെ ഇത് ചോദിച്ചേനെ, അഭിയും നോറയും അത് തടഞ്ഞില്ലായിരുന്നേല്‍. ജാസ്മിന്‍ ഇന്നലെ ബ്രേക്ക് ഡൌണ്‍ ആയപ്പോള്‍ ഈ സംശയം ഉള്ളത് കൊണ്ട് തന്നെ റസ്മിന്‍ ജാസ്മിന്റെ അടുത്തോട്ടു അധികം പോയില്ല. പക്ഷെ ഈ സംശയം വെച്ച് അധികം ഈ മാസ്‌ക് ഇട്ടു കൊണ്ട് റസ്മിന് പോകാന്‍ സാധിച്ചില്ല എന്നും കുറിപ്പില്‍ പറയുന്നു.

ഇന്നവള്‍ പോയി ചോദിക്കാനുള്ള ഗഡ്സ് കാണിച്ചു. പേടിച്ചു തൂറി അഭി കാണിക്കാത്ത ധൈര്യം. ജാസ്മിന്‍ കൊടുത്ത ഒറ്റ മറുപടിയെ ഉള്ളൂ. 'പ്രീ പ്ലാന്‍ഡ് ആയിട്ടാണ് വന്നതെങ്കില്‍, ഇതറിയമായിരുന്ന വീട്ടുകാര് വിഷമിക്കുമായിരുന്നോ..?' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. മറ്റൊരു കുറിപ്പും ചര്‍ച്ചയായി മാറുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്.
ജാസ്മിന്‍ - റെസ്മിന്‍ സംസാരം. റെസ്മിന്‍ : നീയും ഗബ്രിയും തമ്മില്‍ പ്രീ-പ്ലാന്‍ഡ് ആയിരുന്നല്ലേ. ജാസ്മിന്‍ : കിടന്നു ഉരുളുന്നു. ഫേസ് എക്‌സ്പ്രഷന്‍സ് നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാണ് ന്യായികരിക്കാനായി ജാസ്മിന്‍ : പ്രീ-പ്ലാന്‍ഡ് ആയിരുന്നേല്‍ എനിക്ക് വീട്ടില്‍ നിന്നും ഇത്രേം തെറി വിളി കേള്‍ക്കില്ലായിരുന്നു. എന്റെ ജീവിതം ഇങ്ങനെ തകരില്ലായിരുന്നു. എന്നുവെച്ചാല്‍ പുറത്തു നടക്കുന്നതിന്റെ ഏകദേശ രൂപം അവള്‍ക്കുണ്ട്. അവളുടെ വീട്ടുകാര്‍ വിഷമിക്കുന്നുണ്ടെന്നും. അവളുടെ ജീവിതത്തില്‍ എന്തൊക്കെയോ പാകപ്പിഴ ഉണ്ടെന്നും അവള്‍ക്കു വ്യക്തമാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. ഗബ്രി പുറത്തായതോടെ ജാസ്മിന്റെ ഗെയിം എന്തായിരിക്കും എന്നത് കണ്ടറിയണം. ജിന്റോയുമായി ഗബ്രിയുടെ പേരില്‍ ജാസ്മിന്‍ വാക്ക് തർക്കത്തിലേർപ്പെടുന്ന പ്രൊമോ വീഡിയോ പുറത്തു വന്നിരുന്നു.


Click it and Unblock the Notifications