നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്‍; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ചര്‍ച്ചയായി മാറിയ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. ആദ്യ നാളുകളില്‍ തന്നെ ടോപ് ഫൈവിലെത്തുമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ താരമായിരുന്നു ജാസ്മിന്‍. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തന്റെ പോസിറ്റീവ് ഇമേജ് ജാസ്മിന് നഷ്ടമായി. ഗബ്രിയുമായുള്ള സൗഹൃദവും വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളുമെല്ലാം ജാസ്മിന് ഒരുപാട് നെഗറ്റിവിറ്റി നേടിക്കൊടുക്കുന്നതായിരുന്നു.
ഗബ്രിയുമായുള്ള സൗഹൃദം അകത്തും പുറത്തും ജാസ്മിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇക്കാര്യം ജാസ്മിനോട് തുറന്നടിച്ചു പറഞ്ഞിരിക്കുകയാണ് റസ്മിന്‍. ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്റേയും ഗബ്രിയുടേയും അടുത്ത സുഹൃത്താണ് റസ്മിന്‍. മൂവരും ഒരുമിച്ച് ഇരിക്കുമ്പോഴാണ് റസ്മിന്‍ ജാസ്മിനെക്കുറിച്ച് സംസാരിച്ചത്.

നീ സൂക്ഷിക്കണം. ഒന്നൂടെ ആക്ടീവാകണം. നീ വന്ന സമയത്തുള്ള ജാസ്മിനല്ല. ഇമോഷണലി എടുക്കരുത് ഞാന്‍ പറയുന്നത്. വന്ന ജാസ്മിന് ഒന്നും നോക്കാനുണ്ടായിരുന്നില്ല. കേറി പോയന്റ്‌സ് പറയുമായിരുന്നു. ആത്മവിശ്വാസമുണ്ടായിരുന്നു. ഇപ്പോഴത്തെ ജാസ്മിന്‍ വേറൊരാളുടെ കാര്യത്തില്‍ ഇടപെടുമ്പോള്‍ ഇവള്‍ എന്തിനാണ് ഇപ്പോഴിവിടെ സംസാരിക്കുന്നത് എന്ന തോന്നലാണുണ്ടാക്കുന്നത്. ഇവന്റെ സ്‌നേഹം നിനക്കൊരു പ്രശ്‌നമാണ്. നിനക്ക് ഇവനോടുള്ള കരുതാണ് നിന്നെ നീയല്ലാതെയാക്കുന്നത്. ഞാനിത് തുറന്ന് പറയുന്നതു കൊണ്ട് ഒന്നും തോന്നരുതെന്ന് റസ്മിന്‍ പറയുന്നു.
നീ മിക്ക സ്ഥലങ്ങളിലും, ഇവന്‍ സംസാരിക്കുമ്പോള്‍ നീ നിയന്ത്രിക്കുന്നുണ്ട്. ഇവന്‍ നിന്നെ വിടുന്നത്. നീയ്യും അത് വരുത്തണം. എനിക്ക് ഫീല്‍ ചെയ്തത്, നീ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് നീ ഇപ്പോഴിവിടെ സംസാരിക്കേണ്ട കാര്യമില്ലല്ലോ എന്ന് തോന്നും. നിനക്ക് ഒന്നും കിട്ടാത്തതു കൊണ്ട് ഇടയ്ക്ക് കയറുന്നത് പോലെ. ഞാന്‍ പറഞ്ഞ പോയന്റ്‌സ് നീ മനസില്‍ വെക്കുക. എന്നിട്ട് അടുത്ത തവണ അങ്ങനെ ഒരു സാഹചര്യം വരുമ്പോള്‍ ആലോചിച്ചാല്‍ മതിയെന്നും റ്‌സമിന്‍ പറയുന്നു.

നിനക്ക് പോയത് ഇവനിലാണ്. ഇവനെ ഒന്ന് മാറ്റി നിര്‍ത്തിയാല്‍ നീ തിരിച്ചുവരും. ഇവനെ മാറ്റി നിര്‍ത്തണം. ഗ്യാപ്പ് ഇടണം. നീ ഇവനെ കൂടുതല്‍ പ്രൊട്ടക്ട് ചെയ്യണ്ട. നിങ്ങള്‍ സംസാരിക്കുകയോ, കൈ പിടിച്ച് ഇരിക്കുകയോ ചെയ്‌തോളൂ. പക്ഷെ നിനക്ക് പാളിയത് എവിടെയെന്ന് ഞാന്‍ പറഞ്ഞു തരികയാണ്. ഇവനോടുള്ള അമിതമായ സ്‌നേഹവും കെയറും പ്രാട്ടക്ഷനുമൊക്കെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കാണിക്കാതിരിക്കുക. അല്ലാതെ ആയിക്കോളൂവെന്നാണ് റസ്മിന്‍ പറയുന്നത്.
ജാസ്മിന്‍ ജാഫര്‍ എന്ന് പറയുമ്പോള്‍ ഒരു ഫയര്‍ ഉണ്ടായിരുന്നു. അതിപ്പോള്‍ ഇല്ലെന്നും റസ്മിന്‍ പറയുന്നു. അതേസമയം, അത് പോകാന്‍ കാരണം ഞാനാണെന്ന് ഗബ്രി പറയുന്നുണ്ട്. എന്നാല്‍ അല്ല അതിന് കാരണം തന്റെ വീട്ടുകാരാണെന്ന് ജാസ്മിന്‍ പറയുന്നത്. താന്‍ ഈയ്യാഴ്ച പുറത്തു പോകുമെന്നാണ് തന്റെ മനസ് പറയുന്നതെന്നും ജാസ്മിന്‍ പറയുന്നുണ്ട്.
അതേസമയം മൂന്ന് എവിക്ഷനുകളും റോക്കിയുടെ ഇജക്ഷനും പിന്നാലെ സിജോ പുറത്തായതുമൊക്കെ കാരണം ബിഗ് ബോസ് വീടാകെ തണുത്തിരിക്കുകയാണ്. മികച്ച വെെല്‍ഡ് കാർഡ് എന്‍ട്രിയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications