ജാസ്മിനെ തള്ളിയ സംഭവം; പിന്നില്‍ കളിച്ചത് അഭിഷേക്? നടന്നത് വെളിപ്പെടുത്തി റസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു റസ്മിനും ജാസ്മിനും തമ്മിലുണ്ടായ വഴക്ക്. ടാസ്‌കിനിടെ അപ്രതീക്ഷിതമായി റ്‌സമിന്‍ ജാസ്മിനെ തള്ളുകയായിരുന്നു. സംഭവത്തില്‍ ബിഗ് ബോസ് ഇടപെടുകയും ചെയ്തിരുന്നു. ജാസ്മിന് പരാതിയില്ലാത്തതിനാലായിരുന്നു റസ്മിനെ പുറത്താകാതിരുന്നത്. ഇപ്പോഴിതാ ആ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് റസ്മിന്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റസ്മിന്‍ മനസ് തുറന്നത്.
ശ്വേത ചേച്ചി ജാസ്മിന് ടാസ്‌ക് കൊടുത്തപ്പോള്‍ തന്നെ ഞാന്‍ അന്‍സിബയോട് പറഞ്ഞിരുന്നു ഒരു തരത്തിലും ട്രിഗര്‍ ആകരുതെന്ന്. അവള്‍ നമ്മളെ ട്രിഗര്‍ ചെയ്‌തേക്കുമെന്ന് പറഞ്ഞിരുന്നു. ജാസ്മിന്‍ ശരിക്കും ജാസ്മിന്റെ ടാസ്‌ക് ചെയ്യുകയായിരുന്നു. അതിനെ ഞങ്ങളാണ് തെറ്റിധരിച്ചതെന്നാണ് റസ്മിന്‍ പറയുന്നത്.

തങ്ങള്‍ ചിന്തിച്ചത്, നമ്മളാണ് ഉടമകള്‍ അപ്പോള്‍ നമ്മള്‍ പറയുന്നതാണ് ജാസ്മിന്‍ അനുസരിക്കേണ്ടത് എന്നായിരുന്നു. പക്ഷെ ജാസ്മിന് കോയിന്‍ കിട്ടണമെങ്കില്‍ അതിഥികള്‍ പറയുന്നത് കേള്‍ക്കണമായിരുന്നു. എന്നാല്‍ ജാസ്മിന്റെ ഭാഗം തങ്ങള്‍ ചിന്തിച്ചില്ലെന്നാണ് റസ്മിന്‍ പറയുന്നത്.
തുടര്‍ന്ന് ജാസ്മിന്‍ ജാസ്മിന്‍ പലവട്ടം വിളിച്ചപ്പോഴും തങ്ങള്‍ വരില്ലെന്ന് പറഞ്ഞു. എന്നാല്‍ ജാസ്മിന്‍ അത് കേട്ടില്ല. ഈ സമയത്ത് തനിക്ക് നല്ല ദേഷ്യം വന്നു. തുടര്‍ന്നാണ് ജാസ്മിന്‍ ഗ്യാസ് ഓഫാക്കുന്നതും താന്‍ തള്ളി മാറ്റുന്നതുമെന്നാണ് റസ്മിന്‍ പറയുന്നത്. സ്വാഭാവികമായി സംഭവിച്ചതായിരുന്നു തന്റെ പ്രതികരണമെന്നാണ് താരം പറയുന്നത്. എന്നാല്‍ അതിന്റെ ട്രിഗര്‍ മറ്റൊന്നായിരുന്നു എന്നാണ് റസ്മിന്‍ പറയുന്നത്.
''അതിന് മുന്‍പ് മറ്റ് കുറച്ച് പ്രശ്‌നങ്ങള്‍ കൂടി എന്റെ മനസില്‍ ഉണ്ടായിരുന്നു. ജാസ്മിനോടും ഗബ്രിയോടുമുളളൊരു തെറ്റിധാരണയായിരുന്നു. അവര്‍ പ്രീ പാന്‍ഡ് ആയിരുന്നുവെന്നും ട്രെയാങ്കിള്‍ പ്ലാന്‍ ചെയ്ത് വന്നതാണെന്നുമൊക്കെയൊരു ന്യൂസ് എനിക്ക് കിട്ടി. അഭിഷേകാണ് എന്നോട് ഇത് പറഞ്ഞത്'' എന്നാണ് റസ്മിന്‍ പറയുന്നത്.
ജാസ്മിന്റേയും ഗബ്രിയുടേയും കാര്യം എല്ലാ വൈല്‍ഡ് കാര്‍ഡുകളും ഒരുപോലെയാണ് സംസാരിച്ചത്. അതുകൊണ്ട് തന്നെ അവര്‍ ഗെയിം കളിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. അഭിഷേക് എന്നെ നല്ല സുഹൃത്തായി കണ്ടാണ് പറഞ്ഞതെന്നാണ് റസ്മിന്‍ പറയുന്നത്. അതേസമയം ജാസ്മിനും ഗബ്രിയും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് വന്നതാണോ എന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നാണ് റ്‌സമിന്‍ പറയുന്നത്.

തന്നെ അതൊന്നും ഇപ്പോള്‍ ബാധിക്കുന്നില്ല. ഇറങ്ങുന്ന സമയത്തും ബാധിച്ചിരുന്നില്ല. പക്ഷെ ആ സമയത്ത് താന്‍ അവര്‍ക്കൊപ്പമായിരുന്നു. അങ്ങനെ വരുമ്പോള്‍ ഇതൊന്നും അറിയാതെ അവരുടെ കൂടെ നില്‍ക്കുമ്പോള്‍ പുറത്ത് ആളുകള്‍ ഞാനും അതിന്റെ ഭാഗമാണെന്ന് ചിന്തിക്കില്ലേ, ഞാന്‍ ജെനുവിനായി നിന്നിട്ടും എന്നെ പൊട്ടനാക്കിയില്ലേ എന്നൊക്കെയുള്ള ചിന്തകള്‍ മനസില്‍ ഉണ്ടായിരുന്നുവെന്നാണ് റസ്മിന്‍ പറയുന്നത്.
ജാസ്മിന്‍ ഗബ്രി സൗഹൃദം ജെനുവിന്‍ അല്ലെന്ന് തോന്നിയിരുന്നുവെന്നും റസ്മിന്‍ പറയുന്നണ്ട്. ശരിക്കും ഞാന്‍ ആ സമയത്ത് ഞാന്‍ ട്രാപ്പിലായി പോയി. പലപ്പോഴും ജാസ്മിന്‍ പറയുന്നത് ഫെയ്ക്കാണെന്ന് തോന്നിയിട്ടുണ്ടെന്നും റസ്മിന്‍ പറയുന്നു. ഒടുവിലായി അവള്‍ അല്ലാന്ന് പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചില്ല. പക്ഷേ വീണ്ടും സംസാരിച്ചിരുന്നു. അങ്ങനയല്ലെന്ന് പറഞ്ഞു. ഇപ്പോള്‍ അവള്‍ പറഞ്ഞതാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും റസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications