ലാലേട്ടനെ എതിര്‍ത്ത് സംസാരിച്ചിട്ടില്ല, പക്ഷെ എനിക്കൊരു തെറ്റുപറ്റി; അന്ന് നടന്നത് മറ്റൊന്ന്: റസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും പുറത്താക്കപ്പെട്ട താരമാണ് റസ്മിന്‍ ഭായ്. ബിഗ് ബോസ് വീട്ടിലെ സജീവ സാന്നിധ്യമായിരുന്നു റസ്മിന്‍. എന്നാല്‍ വിമര്‍ശനങ്ങളും റ്‌സമിന് നേരിടേണ്ടി വന്നിട്ടുണ്ട്. റസ്മിനെതിരെ ശക്തമായ വിമര്‍ശനം ഉയരാന്‍ ഇടയാക്കിയ സംഭവമായിരുന്നു മോഹന്‍ലാലിനെ എതിര്‍ത്ത് സംസാരിച്ചത്. ഇപ്പോഴിതാ ഇന്ന് നടന്നത് എന്തെന്ന് റസ്മിന്‍ തന്നെ തുറന്ന് പറയുകയാണ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റസ്മിന്‍ സംസാരിച്ചത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ആ ചോദ്യം ചോദിച്ചതിന് നന്ദി. ലാല്‍ സാര്‍ അന്ന് ചോദിച്ചത് സിജോ ആശുപത്രിലായപ്പോള്‍ നിങ്ങളാരും സിജോയെക്കുറിച്ച് അന്വേഷിച്ചില്ല, നിങ്ങളാരും ഒന്നും ചോദിച്ചല്ല എന്നായിരുന്നു. അത് ലാല്‍ സാര്‍ ബ്രേക്കിന് പോയി. അപ്പോള്‍ ഞങ്ങളെല്ലാവരും ഇരുന്ന് സംസാരിക്കുകയായിരുന്നു. സിജോയ്ക്ക് ഇത്രയും ആഴത്തിലുള്ള പ്രശ്‌നമാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. സിജോ ആദ്യം അവിടെ തന്നെയുള്ള മെഡിക്കല്‍ റൂമിലേക്കാണ് പോയത്. തിരികെ വന്ന് ഐസ് വെച്ചിരിക്കുകയും വിശ്രമിക്കുകയും ചെയ്തു. കാര്യങ്ങള്‍ ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ആഴത്തിലുള്ള പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നു.

Bigg Boss

അതിന് ശേഷം സിജോ കണ്‍ഫഷന്‍ റൂമിലേക്ക് പോയി. തിരികെ വരുന്ന സിജോ ചിരിച്ചു കൊണ്ടാണ് വന്നത്. അപ്പോള്‍ എല്ലാവരും കരുതിയത് എല്ലാം സെറ്റായെന്നാണ്. അതിന് ശേഷം സിജോയെ വിളിക്കുകയും സിജോ പോവുകയും ചെയ്തു. പക്ഷെ ഞങ്ങള്‍ കരുതിയത് സിജോയ്ക്ക് ഗെയിം കളിക്കാന്‍ എന്തോ കിട്ടുകയോ സീക്രട്ട് റൂമിലേക്ക് പോയെന്നുമാണ്. ആദ്യത്തേയും രണ്ടാമത്തേയും ദിവസവുമൊക്കെ ഞങ്ങളൊക്കെ പറഞ്ഞത് സിജോ എല്ലാം കണ്ട് സീക്രട്ട് റൂമിലുണ്ടാകും എന്നാണ്.

സിജോ വരുന്നത് വരെ സിജയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. പക്ഷെ ക്യാമറയുടെ മുന്നില്‍ പോയി സിജോ എന്താ വരാത്തത് എന്ന് ചോദിച്ചിട്ടില്ല. കാരണം ഞങ്ങളുടെ ചിന്ത അതിലേക്ക് പോയിരുന്നില്ല. ഞങ്ങളുടെ ചിന്തയില്‍ സിജോ സീക്രട്ട് റൂമിലിരുന്ന് എല്ലാം കാണുകയാണെന്നാണ്. ലാല്‍ സാര്‍ അങ്ങനെ ചോദിച്ചപ്പോള്‍ അത് അങ്ങനെയല്ല എന്ന് എല്ലാവരും റിയാക്ട് ചെയ്തു. അതിനാല്‍ നമുക്ക് എല്ലാവര്‍ക്കും പറയാമെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ എല്ലാവരും പറഞ്ഞില്ല, പറഞ്ഞപ്പോള്‍ ഞാന്‍ മാത്രമായി.

Bigg Boss

സാര്‍ വരുമ്പോള്‍ തന്നെ കൈ പൊക്കി പറഞ്ഞോളൂ എന്ന് എന്നോട് ആരോ പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞപ്പോഴേക്കും സാറിനെ ഞാന്‍ തടസപ്പെടുത്തിയത് പോലെയായിപ്പോയി. എന്റെ ഭാഗത്തു നിന്നും തെറ്റ് പറ്റിയിട്ടുണ്ട്. സാര്‍ ഒരുപാട് തിരക്കുള്ള മനുഷ്യനാണ്. അതിനാല്‍ 24 മണിക്കൂറും കാണാന്‍ പറ്റിയിട്ടുണ്ടാകില്ല എന്നായിരുന്നു പറയാന്‍ ഉദ്ദേശിച്ചത്.പക്ഷെ ഞാന്‍ പറഞ്ഞത് സാര്‍ 24 മണിക്കൂറും കാണുന്നുണ്ടാകില്ല എന്നായിപ്പോയി. സാര്‍ കാണാന്‍ പറ്റില്ലല്ലോ, പക്ഷെ ഞങ്ങളവിടെ അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് പറയാന്‍ വന്നതായിരുന്നു. അപ്പോഴേക്കും അത് കട്ടാക്കി സാര്‍ ദേഷ്യപ്പെട്ടു. അതോടെ എന്റെ കയ്യില്‍ നിന്നും പോയി.

അത് എല്ലാവരും കൂടെയെടുത്ത തീരുമാനമായിരുന്നു. പക്ഷെ എനിക്ക് മാത്രം വഴക്കു കേട്ടു. അത് സാരമില്ല. പക്ഷെ ജിന്റോ ബ്രോ വീണ്ടും വീണ്ടും അതിനെ അടുത്ത ടാസ്‌കുകളില്‍ എടുത്തിട്ടു. പുള്ളിയ്ക്ക് അറിയാം എപ്പോള്‍ എന്ത് പറഞ്ഞാല്‍ ഔട്ട് പോകുമെന്ന്. അതിനാലാണ് ടാസ്‌കില്‍ എടുത്തിട്ടത് എന്നാണ് റസ്മിന്‍ പറയുന്നത്. ബിഗ് ബോസ് വീടിന് പുറത്ത് റസ്മിനെതിരെ വലിയ വിമർശനം ഉണ്ടാക്കിയ സംഭവമായിരുന്നു മോഹന്‍ലാലിനെ എതിർത്തത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X