ജാസ്മിന്‍ ചെയ്തത് ശരിയല്ല, പുറത്ത് കമ്മിറ്റഡ് ആയിരുന്നു; അവള്‍ പറയുന്നത് ഫേക്ക് ആണെന്ന് തോന്നി!

ബിഗ് ബോസ് വീടിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറിയ, ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന സംഭവമാണ് ജാസ്മിന്‍-ഗബ്രി സൗഹൃദം. തങ്ങളുടെ ബന്ധം എന്താണെന്നതില്‍ ക്ലാരിറ്റിയില്ല എന്നതാണ് തങ്ങളുടെ ക്ലാരിറ്റി എന്നായിരുന്നു ഗബ്രിയും ജാസ്മിനും പറഞ്ഞത്. സൗഹൃദത്തിന് മുകളിലാണെന്നും ഇരുവരും പറഞ്ഞിരുന്നു. ഇതിന് ഇടയില്‍ ഉയര്‍ന്നു വന്ന മറ്റൊരു പേരായിരുന്നു റസ്മിന്റേത്.

ഇപ്പോഴിതാ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും തന്റെ കാഴ്ചപ്പാട് എന്താണെന്നും വ്യക്തമാക്കുകയാണ് റസ്മിന്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റസ്മിന്‍ മനസ് തുറന്നിരിക്കുന്നത്. റസ്മിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Bigg Boss

അവര്‍ പറയുന്നത് സൗഹൃദം ആണെന്നാണ്. പക്ഷെ ഒരു സമയം കഴിഞ്ഞപ്പോള്‍ സൗഹൃദം അല്ലെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. ചോദിച്ചപ്പോള്‍ അവര്‍ തന്നെ പറഞ്ഞിരുന്നു. ഇത് സൗഹൃദമല്ല, അതിനും മുകളിലാണ്. പക്ഷെ നിര്‍വചിക്കാന്‍ പറ്റില്ല എന്ന്. എന്നാല്‍ റിലേഷന്‍ഷിപ്പിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞിരുന്നു. ഞങ്ങള്‍ പലരും ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് അതിനൊരു ഉത്തരമില്ലായിരുന്നു.

ജാസ്മിന്‍ ചെയ്തത് ശരിയാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ശരിയാണെന്ന് പറയില്ല. പുറത്ത് കമ്മിറ്റഡ് ആണെന്ന് പറഞ്ഞു. പക്ഷെ അകത്ത് ഇങ്ങനെയായി. നിങ്ങള്‍ എന്താണ് കാണുന്നതെന്ന് എനിക്കറയില്ല. അവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ സംസാരിക്കുന്നത് എന്തെന്ന് എനിക്കറയില്ല. ഞാന്‍ വരുമ്പോള്‍ എന്താണോ കാണുന്നത് അതനുസരിച്ചായിരിക്കും ഞാന്‍ സംസാരിക്കുക. അവര്‍ ഒരുമിച്ച് ഇരിക്കുന്നത് കാണുമ്പോള്‍ എനിക്ക് വേറൊന്നും തോന്നിയിരുന്നില്ല. സുഹൃത്തുക്കള്‍ ഒരുമിച്ചിരിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമൊക്കെ നോര്‍മല്‍ ആണ്.

ഞാനും ആദ്യം ഇതെല്ലാം നോര്‍മല്‍ ആയി തന്നെയാണ് തോന്നിയിരുന്നത്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അവരുടെ നോട്ടത്തിലും മറ്റും എനിക്കും സംശയം തോന്നി. ചോദിക്കുമ്പോള്‍ അവര്‍ പറഞ്ഞിരുന്നത് ഇതായിരുന്നു. അവള്‍ അത്രയും ഡീപ്പായി പോയതിന്റെ കാരണം എനിക്ക് മനസിലായത് പറയാം. എല്ലാവരും കൂടെ അവളെ ടാര്‍ജറ്റ് ചെയ്ത സമയമുണ്ട്. മാനസികമായി ഡൗണ്‍ ആക്കി. മോശം മത്സരാര്‍ത്ഥി എന്ന രീതിയില്‍ പറഞ്ഞു. അത്രയും ഡൗണ്‍ ആയിരുന്നൊരാള്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ഗബ്രിയായിരുന്നു. അങ്ങനെയുള്ള ഒരാളോട് കൂടുതല്‍ ഇന്റിമസി തോന്നും. ഞാന്‍ അങ്ങനെയാണ് മനസിലാക്കുന്നതെന്നാണ് റസ്മിന്‍ പറയുന്നത്.

Bigg Boss

അതേസമയം ഒരു ഘട്ടത്തില്‍ ജാസ്മിന്‍ ഗബ്രി സൗഹൃദം ജെനുവിന്‍ അല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും റസ്മിന്‍ പറയുന്നണ്ട്. ശരിക്കും ഞാന്‍ ആ സമയത്ത് ഞാന്‍ ട്രാപ്പിലായി പോയി. പലപ്പോഴും ജാസ്മിന്‍ പറയുന്നത് ഫെയ്ക്കാണെന്ന് തോന്നിയിട്ടുണ്ടെന്നും റസ്മിന്‍ പറയുന്നു. ഒടുവിലായി അവള്‍ അല്ലാന്ന് പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചില്ല. പക്ഷേ വീണ്ടും സംസാരിച്ചിരുന്നു. അങ്ങനയല്ലെന്ന് പറഞ്ഞു. ഇപ്പോള്‍ അവള്‍ പറഞ്ഞതാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും റസ്മിന്‍ പറയുന്നുണ്ട്.

ഗബ്രിയുടേയും റസ്മിന്റേയും പുറത്താകലുകള്‍ക്ക് ശേഷം കൂടുതല്‍ ശക്തയായി മാറിയ ജാസ്മിനെയാണ് കണ്ടത്. ടോപ് ഫെെവിലെത്തുമെന്ന് കരുതുന്ന മത്സരാർത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X