അസഹനീയം! ജാസ്മിന്‍ ടൂ ഫേക്ക്; ഗബ്രി ആരേയും വേദനിപ്പിക്കും; സ്വയം അനുഭവിക്കട്ടെ; തുറന്നടിച്ച് റിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ടാമത്തെ ആഴ്ച പിന്നിടുകയാണ്. ആദ്യത്തെ രണ്ടാഴ്ച ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകള്‍ ജാസ്മിന്റേതും ഗബ്രിയുടേതുമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം അകത്തും പുറത്തും ചര്‍ച്ചയായി മാറുകയാണ്. അതേസമയം ഇരുവരുടേയും ബന്ധം വലിയ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. കണ്ടന്റിന് വേണ്ടി മനപ്പൂര്‍വ്വം സൃഷ്ടിച്ച കോമ്പോയാണ് ഗബ്രിയുടേയും ജാസ്മിന്റേയും എ്ന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചും ഗബ്രിയെക്കുറിച്ചും മനസ് തുറക്കുകയാണ് റിയാസ് സീലം. മുന്‍ ബിഗ് ബോസ് താരമായ റിയാസ് തന്റെ പോഡ്കാസ്റ്റ് വീഡിയോയിലൂടെയാണ് മനസ് തുറന്നത്. ഇരുവരും ഫേക്കാണെന്നാണ് റിയാസ് പറയുന്നത്.

Bigg Boss

പ്ലെയര്‍ ആണ്. പക്ഷെ ടൂ ഫേക്ക്. അങ്ങനെയുള്ള ആള്‍ക്കാര്‍ ബിഗ് ബോസില്‍ നില്‍ക്കുന്നത് ഞാന്‍ പ്രോത്സാപ്പിക്കുന്നില്ല. ഓരോ ഫൈറ്റും പിക്കപ്പ് ചെയ്യുന്നത് സ്‌ക്രീന്‍ സ്‌പേസിന് വേണ്ടിയാണെന്ന് തലയിലിട്ട് അരച്ച് കൊടുക്കുന്നത് ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. ജെനറലി അവള്‍ വളരെ അനോയിംഗ് ആണെന്നാണ് തോന്നുന്നതെന്നും റിയാസ് പറയുന്നു. ഗബ്രിയെക്കുറിച്ചും റിയാസ് സംസാരിക്കുന്നുണ്ട്.

ഗബ്രി ടൂ ഫേക്ക്. ഗെയിമില്‍ മുന്നോട്ട് പോകാന്‍ ആരേയും വേദനിപ്പിക്കും. ആവശ്യമില്ലാത്ത ഏത് സാധനത്തിന്റേയും വാല് പിടിച്ച് ആരേയും വേദനിപ്പിക്കാന്‍ എന്തും ചെയ്യും. അവന് ഗെയിമാണ് വലുതാണ്. പക്ഷെ സ്വയം എല്ലാം നശിപ്പിക്കുകയാണെന്ന് അവന്‍ തിരിച്ചറിയുന്നില്ല. സ്വയം അനുഭവിക്കട്ടെ എന്നാണ് റിയാസ് പറയുന്നത്. അതേസമയം ഈ സീസണിലെ മത്സരാര്‍ത്ഥികളുടെ കാര്യത്തില്‍ തനിക്ക് നിരാശയാണുള്ളതെന്നും റിയാസ് പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം ജാസ്മിനെ തേടി വീട്ടില്‍ നിന്നും ഫോണ്‍ കോള്‍ വന്നിരുന്നു. അച്ഛന് സുഖമില്ലെന്ന് അറിയിക്കാനായിരുന്നു കോള്‍. എന്നാല്‍ അച്ഛനില്‍ നിന്നും പുറത്തെ കാര്യങ്ങള്‍ ജാസ്മിന്‍ മനസിലാക്കിയെന്ന് വിമര്‍ശനമുണ്ട്. ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പിന്നീട് ജാസ്മിന്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായി മാറിയിട്ടുണ്ട്.

Bigg Boss

സീസണ്‍ 5 തുടങ്ങിയപ്പോഴും മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഞാന്‍ നിരാശപ്പെട്ടിരുന്നു. ആറ് തുടങ്ങിയപ്പോള്‍ ഞാന്‍ അതിലും നിരാശയാണ് തനിക്കെന്നാണ് റിയാസ് പറയുന്നത്. ഇത് പറയുന്നത് തെറ്റാണോ എന്നറിയില്ല. സീസണ്‍ 6 കാണുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വരുന്ന വാക്ക് ഗാര്‍ബേജ് എന്നതാണ്, നിലവാരമില്ലായ്മ. ബിഗ് ബോസ് ഷോയില്‍ നിലവാരമുള്ളവരും വേണം, നിലവാരം ഇല്ലാത്തവരും വേണം. ബാലന്‍സ് ആണ് കണ്ടന്റ് ഉണ്ടാക്കുന്നത്. നിലവാരം കുറഞ്ഞവര്‍ മാത്രമാകുമ്പോള്‍ ഷോയുടെ നിലവാരം കുറയുമെന്നും റിയാസ് പറയുന്നു.

ഒരു ഷോ ഇരുന്ന് കാണുമ്പോള്‍ എന്തുതരം ചര്‍ച്ചയാണ് നടക്കുന്നത് എന്ന് തോന്നിയാല്‍ അതാണ് നിലവാരമില്ലായ്മ. ഞാന്‍ ബിഗ് ബോസ് സീസണ്‍ സീസണ്‍ 6 കാണുമ്പോല്‍ അതില്‍ അപ്പി, വായ്‌നാറ്റം എന്നൊക്കെ പറയുന്നതാണ് കാണുന്നത്. എന്തിനു വേണ്ടിയാണ് നിങ്ങള്‍ അടിയുണ്ടാക്കുന്നത്? യഥാര്‍ത്ഥ അടികളും യഥാര്‍ത്ഥ ചര്‍ച്ചകളും കുറവാണ്. ഷോയുടെ പാറ്റേണ്‍ എല്ലാവര്‍ക്കും മനസിലായി. സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസിലായി. അതോടെ റിയാലിറ്റി ഷോ റിയാലിറ്റി അല്ലാതായി മാറി. കണ്ടന്റിന് വേണ്ടി യഥാര്‍ത്ഥമല്ലാത്ത, ബോധപൂര്‍വ്വം വഴക്കുകളുണ്ടാക്കുന്നുവെന്നാണ് റിയാസ് പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X