അച്ഛന്‍ മരിച്ചപ്പോള്‍ കണ്ടില്ലല്ലോ ഈ മാനുഷികത; ഇത് അനീതി; ജാസ്മിന് സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റ്: റിയാസ് സലീം

ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നാടകീയമായ ഒട്ടനവധി രംഗങ്ങള്‍ക്ക് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. അടിയും വഴക്കും സൗഹൃദവുമെല്ലാം ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചകളായിട്ടുണ്ട്. ആദ്യ നാളുകളില്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറിയ സംഭവമാണ് ജാസ്്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദം.

ഇരുവരുടേയും അടുപ്പം അകത്തും പുറത്തും വിമര്‍ശനം നേരിടുന്നുണ്ട്. ഇതിനിടെ ജാസ്മിനെ തേടി വീട്ടില്‍ നിന്നും കോള്‍ വന്നത് വിവാദമായി മാറിയിരിക്കുകയാണ്. പിതാവിന് സുഖമില്ലെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. കോളിന് ശേഷം ജാസ്മിന്‍ ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയായിരുന്നു. ഉപ്പയുമായുള്ള ജാസ്മിന്റെ ഫോണ്‍ കോള്‍ കാണിക്കാതിരുന്നത് വിവാദമായി മാറിയിരിക്കുകയാണ്.

Bigg Boss

ഇതിനെതിരെ ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് താരം റിയാസ് സലീം രംഗത്തെത്തിയിരിക്കുകയാണ്. ഇത് അനീതിയാണെന്നാണ് റിയാസ് പറയുന്നത്. മുമ്പ് ഡിംപല്‍ ഭാലിന്റെ അച്ഛന്‍ മരിച്ച വിവരം ഫോണിലൂടെ അറിയിച്ചതും തുടര്‍ന്നുള്ള ഡിംപലിന്റെ വൈകാരിക പ്രകടനങ്ങളുമെല്ലാം സംപ്രേക്ഷണം ചെയ്തിരുന്നു. അത് കാണിച്ച ബിഗ് ബോസ് ഈ ഫോണ്‍ കോള്‍ കാണിക്കാതിരുന്നത് റിയാസ് ചോദ്യം ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു റിയാസ് പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആഞ്ഞടിക്കുകയായിരുന്നു റിയാസ് സലീം.

''ലോകത്തിന്‍ കഥയറിയാതെ എന്നൊക്കെയാണ് ടൈറ്റില്‍ സോങ്. എന്നിട്ട് ബിഗ് ബോസ് ഒരു മത്സരാര്‍ത്ഥിയെ തന്റെ അച്ഛനുമായി സംസാരിക്കാന്‍ അനുവദിക്കുകയും അത് കാണിക്കാതിരിക്കുകയും ചെയ്യുന്നു. എന്തൊരു തമാശയാണ്! തീര്‍ത്തും അനീതി. എന്നിട്ട് അവര്‍ നാടകമീയമായി അതിനെ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു. അതിനായി മാനുഷികത എന്നൊക്കെ വീക്കെന്റ് എപ്പിസോഡില്‍ പറയുന്നു. മറ്റൊരു മത്സരാര്‍ത്ഥിയുടെ കുടുംബാംഗം മരിച്ചപ്പോള്‍ ആ ഫോണ്‍ കോളും കണ്‍ഫെഷന്‍ റൂമിലെ സംസാരവുമെല്ലാം ബിഗ് ബോസ് ടിആര്‍പിയ്ക്ക് വേണ്ടി സംപ്രേക്ഷണം ചെയ്തപ്പോള്‍ മാനുഷികത എവിടെപ്പോയി?'' റിയാസ് പറയുന്നു.

Bigg Boss

നിങ്ങളെന്താണ് ഇത് എയര്‍ ചെയ്യാതിരുന്നത് ? മോളെ ഞാന്‍ നിന്നെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുറത്തു നിന്നും തയ്യാറാക്കിയ ഫേക്ക് സ്ട്രാറ്റജികളൊന്നും വര്‍ക്കാകുന്നില്ല. പ്രേക്ഷകര്‍ നിങ്ങളെ അസഭ്യം പറഞ്ഞ് വലിച്ച് കീറുകയാണ്. മാറ്റിപ്പിടിച്ച്, കളി മാറ്റ് എന്നത്. എന്തുകൊണ്ടാണ് ഇത്രയും സീസണുകളില്‍ നിന്നും ഈ മത്സരാര്‍ത്ഥിയ്ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നത്. അവള്‍ക്ക് വേണ്ടി ഗെയിം മൊത്തം തന്നെ മാറ്റുന്നത്. തീര്‍ത്തും പക്ഷപാതിത്വം തന്നെ എന്നാണ് റിയാസ് സലീം പറയുന്നത്.

അതേസമയം ജാസ്മിനും ഗബ്രിയും ഫേക്ക് ആണെന്നാണ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. പ്ലെയര്‍ ആണ്. പക്ഷെ ടൂ ഫേക്ക് ആന്നൊണ് ജാസ്മിനെക്കുറിച്ച് റിയാസ് പറഞ്ഞത്. അങ്ങനെയുള്ള ആള്‍ക്കാര്‍ ബിഗ് ബോസില്‍ നില്‍ക്കുന്നത് ഞാന്‍ പ്രോത്സാപ്പിക്കുന്നില്ല. ഓരോ ഫൈറ്റും പിക്കപ്പ് ചെയ്യുന്നത് സ്‌ക്രീന്‍ സ്പേസിന് വേണ്ടിയാണെന്ന് തലയിലിട്ട് അരച്ച് കൊടുക്കുന്നത് ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. ജെനറലി അവള്‍ വളരെ അനോയിംഗ് ആണെന്നാണ് തോന്നുന്നതെന്നും റിയാസ് പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X