അന്ന് ഫിറോസിനെ പുറത്താക്കി; അഭിഷേക് നടത്തിയത് ഹേറ്റ് സ്പീച്ച്; പുറത്താക്കണമെന്ന് റിയാസ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായിരുന്നു അഭിഷേക് ശ്രീകുമാര്‍. ബി്ഗ് ബോസ് വീട്ടിലെ തന്റെ ആദ്യ ദിവസം തന്നെ നോമിനേഷനില്‍ ഇടം നേടിയിരുന്നു അഭിഷേക്. താരം നടത്തിയ ഹോമോഫോബിക് പ്രസ്താവനയെ തുടര്‍ന്നാണ് സഹ മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് അഭിഷേക് ശ്രീകുമാറിനെ നോമിനേറ്റ് ചെയ്തത്.
ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഇത്തരം പ്രസ്താവനകളിലൂടെ വിവാദത്തിലായ വ്യക്തിയാണ് അഭിഷേക് ശ്രീകുമാര്‍. അതുകൊണ്ട് തന്നെ അഭിഷേകിനെ ഷോയിലേക്ക് കൊണ്ടു വന്നതിനെതിരെ തന്നെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. ഇപ്പോഴിതാ അഭിഷേകിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് റിയാസ് സലീം.

ദിയ സന, നാദിറ മെഹ്‌റിന്‍, ഡിംപല്‍ ഭാല്‍, ശോഭ വിശ്വനാഥന്‍, സെറീന ആന്‍ തുടങ്ങിയ മുന്‍ ബിഗ് ബോസ് താരങ്ങളും റിയാസിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. നാദിറയുടെ പ്രതികരണം നേരത്തെ ചര്‍ച്ചയായി മാറിയിരുന്നു.
ജീവിതത്തില്‍ ആദ്യമായാണ് ഒരു റിയാലിറ്റി ഷോ കണ്ട് ഇത്രയധികം നിരാശ തോന്നുന്നതും ട്രിഗര്‍ഡ് ആകുന്നതും. പ്രത്യേകിച്ചും ഞാന്‍ ഭാഗമായിരുന്നൊരു ഷോ. പ്രിയപ്പെട്ട മലയാളികളേ, ഏഷ്യാനെറ്റ്, എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ, പിന്നെ ബിഗ് ബോസ് ടീം, എന്തൊരു നാണക്കേട്! എത്ര ഇന്‍സെന്‍സിറ്റീവാണിത്? ക്വിയര്‍ ഫോബിക് ആയിട്ടുള്ള, കാലാകാലങ്ങളായി എല്‍ജിബിടിക്യു മനുഷ്യര്‍ക്ക് വിരുദ്ധമായി, സാധാരണ മനുഷ്യരുടെ ഇന്റന്‍ഷന്‍സിനെ ചോദ്യം ചെയ്യുന്ന മനുഷ്യനെ ബിഗ് ബോസിലേക്ക് കയറ്റി വിടുകയാണ് എ്ന്നാണ് റിയാസ് പറയുന്നത്.
ചിലപ്പോള്‍ ഈ സീസണ്‍ കാണാന്‍ ഫണ്‍ ആയിരിക്കില്ല. അത് നിങ്ങളുടെ കുഴപ്പമാണ്. പക്ഷെ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്, നിങ്ങള്‍ക്ക് സമൂഹത്തിലെ വ്യത്യസ്തരായവരുടെ റപ്രസന്റേഷനാണ് വേണ്ടതെങ്കില്‍, ഇതാണോ അഭിപ്രായ വ്യത്യാസം? ഇത് ഹേറ്റ് സ്പീച്ചാണ്. മനുഷ്യാവകശങ്ങളെ ചോദ്യം ചെയ്യുന്ന, പ്രത്യേകിച്ച് ജെന്ററും സെക്ഷ്വാലിറ്റിയും പോലെയുള്ള മനുഷ്യാവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഒരു മനുഷ്യനെ കയറ്റിവിട്ട് ടെലിക്‌സാറ്റ് ചെയ്യുകയാണ്. അതിനെ പ്രചരിപ്പിക്കാന്‍ ആയിരം പേര്‍ പുറത്തുണ്ട്. ഇതെങ്ങനെ ശരിയാകും എന്നാണ് റിയാസ് ചോദിക്കുന്നത്.
അയാള്‍ ബിഗ് ബോസ് വീട്ടിലേക്ക് വന്ന ആദ്യ നിമിഷം തന്നെ ക്വിയര്‍ കമ്യൂണിറ്റിയ്‌ക്കെതിരെ ഹേറ്റ് സ്പീച്ച് തുടങ്ങി. മാന്യതയോടെയും അഭിമാനത്തോടേയും ജീവിക്കാന്‍ ക്വിയര്‍ കമ്യൂണിറ്റി നിത്യേനെ പോരാടുകയാണ്. ബിഗ് ബോസ് സീസണ്‍ 6ല്‍ രണ്ട് ക്വിയര്‍ വ്യക്തികളുണ്ട്. അവര്‍ അകത്തോ പുറത്തോ തെറ്റായ കാര്യങ്ങള്‍ പറയുന്നുണ്ടാകും. തെറ്റുകള്‍ വരുത്തുന്ന എല്ലാ മനുഷ്യരേയും പോലെ തന്നെയാണെന്നും റിയാസ് പറയുന്നു.
രണ്ട് ക്വിയര്‍ വ്യക്തികള്‍ ഉള്ളതിനാല്‍ അവര്‍ക്കെതിരെ സംസാരിക്കാനും ഒരാള്‍ വേണമെന്നാണോ? പുറത്തുള്ള ക്വിയര്‍ മനുഷ്യരുടെ ജീവിതം നിങ്ങള്‍ക്കൊരു തമാശയാണോ? അവര്‍ നേരിടുന്ന വിവേചനം എത്രത്തോളമാണെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഈ എപ്പിസോഡും ബിബി പ്ലസും കണ്ട് ആംഗ്‌സൈറ്റി അറ്റാക്ക് വന്നിട്ടുണ്ടാകാം? ആത്മഹത്യാ ചിന്ത വന്ന എത്ര പേരുണ്ടാകാം? അതിനൊക്കെ ഷോ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? എന്നും റിയാസ് ചോദിക്കുന്നു.

കേരളം ക്വിയര്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സുരക്ഷിതമല്ലാത്ത ഒരിടമാണെന്നാണോ നിങ്ങള്‍ ഈ ഷോയിലൂടെ കാണിച്ചു കൊടുക്കുന്നത്? അത് കണ്ടന്റല്ല, അത് ടിആര്‍പി ജനറേറ്റ് ചെയ്യാനുള്ള വഴിയാണ്. ഇങ്ങനെ എക്‌സ്ട്രീമിസ്റ്റുകളെ വച്ച് ടിആര്‍പി ഉണ്ടാക്കാമെന്നാണെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ, ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുന്നവരെ, ഇസ്ലാമോഫോബിയ പറയുന്നവരെ, ക്രിസ്ത്യാനിറ്റിയ്‌ക്കെതിരെ സംസാരിക്കുന്നവരെ, അല്ലെങ്കില്‍ പൊളിറ്റിക്കല്‍ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഷോയില്‍ കൊണ്ടു വരുമോ? ഇല്ല. കാരണം നിങ്ങള്‍ക്കറിയാം നാളെ കേരളം കത്തുമെന്ന് എന്നാണ് താരം പറയുന്നത്.
പക്ഷെ സെക്ഷ്വാലിറ്റിയെക്കുറിച്ചോ ഒരു വലിയ ജനതയെ ബാധിക്കുന്ന വിഷയത്തില്‍ എന്തുകൊണ്ട് സെന്‍സിറ്റിവായി ചിന്തിക്കാന്‍ സാധിക്കുന്നില്ല? ഡിഎന്‍എയുടെ ഭാഗമായ കാര്യമാണ്. മതവും മറ്റും ജനന ശേഷമാണ് നമ്മളിലേക്ക് വരുന്നത്. സെക്ഷ്വാലിറ്റി അങ്ങനെ ഒന്നല്ല. ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ നിന്നും ഫിറോസ് ഖാനെ പുറത്താക്കിയത് അയാള്‍ ഒരു സ്ത്രീയെക്കുറിച്ച് അപമര്യാദയായി സംസാരിച്ചതിനാണ്. ഇവിടെ അഭിഷേക് ഒരു ജനതയുടെ നിലനില്‍പ്പിനെതിരെ ഹേറ്റ് സ്പീച്ച് നടത്തിയിരിക്കുകയാണ്. അഭിഷേക് ശ്രീകുമാറിനെ ഉടനടി ഷോയില്‍ നിന്നും പുറത്താക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു എന്നും റിയാസ് പറയുന്നുണ്ട്.


Click it and Unblock the Notifications