ജാസ്മിന്‍ ഈ വെറുപ്പ് അര്‍ഹിക്കുന്നില്ല, ഈ സീസണ്‍ അവളുടേത്; പിന്തുണച്ചതിന് തെറിവിളി: ആര്‍ജെ രഘു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. തുടക്കം മുതല്‍ക്കു തന്നെ ടോപ് ഫൈവിലുണ്ടാകുമെന്ന ജാസ്മിന്‍ തോന്നിപ്പിച്ചിരുന്നു. എന്നാല്‍ കടുത്ത വിമര്‍ശനങ്ങളും ജാസ്മിന് നേരിടേണ്ടി വന്നിട്ടുണ്ട്. വൃത്തിക്കുറവിന്റെ പേരിലും ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിലുമെല്ലാം ജാസ്മിന്‍ അകത്തും പുറത്തും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ബിഗ് ബോസിന് പുറത്തുള്ള ജാസ്മിന്റെ ജീവിതവും കീറിമുറിക്കപ്പെട്ടിരുന്നു. ഷോയില്‍ മുന്നോട്ട് പോകാനായി മനപ്പൂര്‍വ്വം ഡ്രാമ കളിക്കുന്നുവെന്നും മുന്‍ കൂട്ടി തയ്യാറാക്കിയ ലവ് ട്രാക്ക് കളിക്കുന്നു എന്നെല്ലാമായിരുന്നു ജാസ്മിനെതിരെയുള്ള വിമര്‍ശനം. ഇതിനിടെ ജാസ്മിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരമായ ആര്‍ജെ രഘു.

Bigg Boss

ഈ സീസണിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥി ജാസ്മിന്‍ ആണെന്നാണ് രഘു പറയുന്നത്. ജാസ്മിന്‍ ഈ വെറുപ്പ് അര്‍ഹിക്കുന്നില്ലെന്നും രഘു പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഘു മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജാസ്മിനോളം സ്‌ട്രോങ്ങായൊരു മത്സരാര്‍ത്ഥി ഈ സീസണിലില്ലെന്നും ഈ സീസണ്‍ അറിയപ്പെടുന്നത് ജാസ്മിന്റെ പേരിലാണെന്നും രഘു പറയുന്നു. പ്രായം കൊണ്ട് ചെറിയൊരു പെണ്‍കുട്ടിയെ വൃത്തിയുടെ പേരിലും അവിടെ വച്ചൊരു പ്രണയമുണ്ടായെന്ന പേരിലും പൊതുസമൂഹം ജാസ്മിനെ വിധിക്കുകയാണെന്നും രഘു പറയുന്നു. തുടക്കത്തില്‍ താനിത് എല്ലാം ഷോയുടെ ഭാഗമായാണ് കണ്ടത്. എന്നാല്‍ പിന്നീട് ഷോയില്‍ നിന്നും പുറത്തു വന്ന പലരും ജാസ്മിന്റെ പേര് മോശമാക്കുന്നത് കണ്ടു. ഇതോടെ ജാസ്മിനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുന്നത് പോലെ തോന്നിയെന്നും താരം പറയുന്നു.

ദിവസവും തല കുളിക്കുന്നില്ലെന്ന് പറഞ്ഞ് ഒരാളെ ആക്രമിക്കുന്നത് മോശമാണ്. അതൊരാളുടെ പേഴ്‌സണല്‍ ചോയ്‌സാണെന്നും രഘു അഭിപ്രായപ്പെടുന്നു. ജാസ്മിനാണ് ഇപ്പോള്‍ ബിഗ് ബോസിലെ ഏറ്റവും കരുത്തയായ മത്സരാര്‍ത്ഥി. ജാസ്മിന്‍ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ടെന്നും രഘു പറയുന്നു. വീഴ്ച്ചകളില്‍ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോവുകയാണ് ജാസ്മിനെന്നും അദ്ദേഹം പറയുന്നു. കൂടാതെ പറയേണ്ടത് കൃത്യമായി പറയേണ്ട സ്ഥലത്തു തന്നെ പറയാനും ജാസ്മിന് സാധിക്കുന്നുണ്ടെന്നാണ് രഘു ചൂണ്ടിക്കാണിക്കുന്നത്.

ഈ സീസണ്‍ അറിയപ്പെടുക ജാസ്മിന്റെ പേരിലാകും. ഷോയ്ക്ക് ശേഷം ജാസ്മിന് എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയിലും മത്സരാര്‍ത്ഥി എന്ന നിലയിലും ജാസ്മിനെ പിന്തുണയ്‌ക്കേണ്ടതുണ്ട് എന്ന ബോധ്യമാണ് പരസ്യമായി തന്നെ ജാസ്മിന് പിന്തുണ പ്രഖ്യാപിക്കാനുള്ള കാരണമെന്നും ആര്‍ജെ രഘു പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനമില്ലാത്ത തന്റെ പിന്തുണ കൊണ്ട് എന്താകും എന്നറിയില്ലെന്നും താരം പറയുന്നു.

പിന്നാലെ ജാസ്മിനെതിരെ രംഗത്തെത്തുന്നവരെക്കുറിച്ചും രംഘു സംസാരിക്കുന്നുണ്ട്. അറിയപ്പെടുന്ന സെലിബ്രിറ്റികലും സ്ത്രീപക്ഷം പറയുന്നവരും ജാസ്മിനെ അധിക്ഷേപിക്കുകയാണ്. അതിനകത്ത് ഒരു ജിം ട്രെയിനറുണ്ട്, അയാള്‍ക്ക് ഒരുപാട് സെലിബ്രിറ്റി കണക്ഷനുണ്ട്. അയാളുടെയാളുകള്‍ പോലും ജാസ്മിനെതിരെ ബുള്ളിയിങ് നടത്തുന്നു എന്നാണഅ രഘുവിന്റെ ആരോപണം.

Bigg Boss

യൂട്യൂബില്‍ പണം വാങ്ങി റിവ്യു പറയുന്നവര്‍ ജാസ്മിനേയും കുടുംബത്തേയും മോശമായി ചിത്രീകരിക്കുന്നു. ഇത്രയും വെറുപ്പ് ഒരു മത്സരാര്‍ത്ഥിയും അര്‍ഹിക്കുന്നില്ലെന്നും രഘു പറയുന്നു. അതേസമയം ജാസ്മിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്ക് നേരേയും മോശം കമന്റുകളും ചീത്തവിളികളും വരുന്നുണ്ടെന്നും രഘു ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ ജാസ്മിനെ പിന്തുണച്ച് രംഗത്തെത്തിയ, മറ്റൊരു ബി്ഗ് ബോസ് താരമാണ് അലസാന്ദ്രയ്ക്കും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സൈബര്‍ ബുള്ളിയിംഗിനെ താന്‍ കാര്യമാക്കുന്നില്ലെന്നാണ് രഘു പറയുന്നത്. ഈ ചെറുപ്രായത്തില്‍ തന്നെ ആ പെണ്‍കുട്ടി ബിഗ് ബോസ് വീടിനകത്തും പുറത്തും ഇത്രയേറെ ആക്രമണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അവരെ പിന്തുണയ്‌ക്കേണ്ടത് തന്റെ നിലാപാടാണെന്നാണ് രഘു പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X