വിഷവുമായി പുറകെ നടക്കുകയാണ്! ജാസ്മിനോടും ഗബ്രിയോടുമുള്ള ദേഷ്യം; സെറ്റ് ഇടിച്ച് പൊളിച്ച് റോക്കി!
ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ടാമത്തെ ആഴ്ചയിലൂടെ കടന്നു പോവുകയാണ്. ആദ്യ നാളുകളില്‍ തന്നെ ഓണ്‍ ആയി മാറിയ സീസണാണിത്. ആദ്യത്തെ ആള്‍ പുറത്താവുകയും ചെയ്തു. ഇതിനോടകം തന്നെ പലവട്ടം താരങ്ങള്‍ അടിയും വഴക്കും പൊട്ടിത്തെറികളുമെല്ലാം അരങ്ങേറി. കരച്ചിലും അടിയുമെല്ലാം ബിഗ് ബോസ് വീട്ടില്‍ പതിവായി മാറിയിരിക്കുകയാണ്.
വളരെ ചുരുക്കം ചില മത്സരാര്‍ത്ഥികള്‍ മാത്രമാണ് ഇപ്പോഴും കളത്തിലേക്ക് ഇറങ്ങാത്തവരായിട്ടുള്ളുവെന്നതാണ് മത്സരം. തുടക്കത്തില്‍ തന്നെ ഇത്രയും നാടകീയമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റൊരു സീസണുമില്ലെന്നതാണ് വാസ്തവം. ഇപ്പോഴിതാ ഇന്ന് നടക്കാന്‍ പോകുന്ന സംഭവത്തിന്റെ പ്രൊമോ വീഡിയോ ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസ് വീട്ടില്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചവരില്‍ ഒരാളാണ് അസി റോക്കി. ആരേയും കൂസാത്ത ഭാവവും വെട്ടിത്തുറന്നുള്ള സംസാരവുമാണ് റോക്കിയെ ശ്രദ്ധേയനാക്കുന്നത്. എന്നാല്‍ പലപ്പോഴും അനാവശ്യ കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, ദേഷ്യപ്പെടുമ്പോള്‍ മോശം വാക്കുകള്‍ പ്രയോഗിക്കുന്നു, സ്ത്രീകളെ ലക്ഷ്യം വെക്കുന്ന എന്ന വിമര്‍ശനങ്ങളും റോക്കി നേരിടുന്നുണ്ട്.
ഇപ്പോഴിതാ റോക്കിയുടെ കലിപ്പിന്‍ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ റോക്കിയുമായി ഉടക്കിയ താരമാണ് ജാസ്മിന്‍. ഇരുവരും പലവട്ടം തമ്മിലടിച്ചിട്ടുണ്ട്. റോക്കിയെ ജാസ്മിനും ഗബ്രിയും ചേര്‍ന്ന് ദേഷ്യം പിടിപ്പിക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോ. ഇന്ന് ഉച്ച മുതല്‍ക്കു തന്നെ റോക്കിയുടെ പിന്നാലെയായിരുന്നു ഗബ്രിയും ജാസ്മിനും. എന്നാല്‍ വഴക്കിന് പകരം റോക്കിയോട് തമാശകള്‍ പറഞ്ഞും റോക്കിയെ പുകഴ്ത്തിയുമൊക്കെയായിരുന്നു ഇരുവരുടേയും സംസാരം.
അതേസമയം പുകഴ്ത്തുകയാണെന്ന വ്യാജേനെ റോക്കിയെ കളിയാക്കുകയായിരുന്നുവോ ഇരുവരും എന്ന സംശയം റോക്കി തന്നെ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തു വന്ന പ്രൊമോ വീഡിയോയില്‍ റോക്കി പുറത്തെ സോഫയില്‍ ഇരിക്കുകയാണ്. ഈ സമയം എതിര്‍വശത്തുള്ള സോഫയിലാണ് ഗബ്രിയും ജാസ്മിനും ഇരിക്കുന്നത്. ചായ കുടിച്ചു കൊണ്ടിരിക്കുകയായ റോക്കിയെ നോക്കിക്കൊണ്ട് ഗബ്രി ജാസ്മിന്റെ ചെവിയില്‍ സംസാരിക്കുകയാണ്.

ഇപ്പോള്‍ നമ്മള്‍ എന്ത് പറഞ്ഞാലും അവന്‍ കരുതുക അവനെക്കുറിച്ചാണ് പറയുക എന്നാണെന്നാണ് ഗബ്രി പറയുന്നത്. ഇതുപോലെ തന്നെ സംഭവിക്കുകയും ചെയ്യുന്നുണ്ട്. കുപിതനായി മാറിയ റോക്കി ഇന്ന് ഉച്ച മുതല്‍ രണ്ടും കൂടെ വിഷവുമായി എന്റെ പുറകെ നടക്കുകയാണെന്ന് റോക്കി പറയുന്നുണ്ട്. റോക്കിയെ നോക്കി ജാസ്മിനും ഗബ്രിയും ചിരിക്കുന്നത് തുടരുകയാണ്.
ഇതോടെ റോക്കി താന്‍ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ജാസ്മിനും ഗബ്രിയും ഇരിക്കുന്നിടത്തേക്ക് വരികയാണ്. ഇരുവരും ഇരുന്ന സോഫയുടെ അടുത്തായുള്ള ബോക്‌സിന് മുകളില്‍ തന്റെ ചായക്കപ്പ് വച്ച റോക്കി ശക്തിയില്‍ ആ ചുമരിനിട്ട് ഇടിക്കുകയായിരുന്നു. റോക്കിയുടെ ഇടിയില്‍ ബോക്‌സ് തകരുന്നതാണ് പ്രൊമോ. അതേസമയം തമാശയായി തുടങ്ങിയത് വലിയൊരു അടിയിലേക്ക് മാറുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം സെറ്റ് തകര്‍ത്തതിന് റോക്കിയ്ക്ക് പണി കിട്ടുമോ എന്നും കണ്ടറിയണം.


Click it and Unblock the Notifications