വലിയൊരു പ്രശ്‌നമുണ്ടാക്കുമെന്ന് റോക്കി അര്‍ജുനോട് പറഞ്ഞു; എല്ലാം മനപ്പൂര്‍വ്വം? അന്ന് നടന്നത് ഇതാ

ബിഗ് ബോസില്‍ നിന്നുമുള്ള റോക്കിയുടെ പുറത്താകലും തുടര്‍ന്ന് നടന്ന സംഭവങ്ങളും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സഹതരാമായ സിജോയെ ഇടിച്ചതിനെ തുടര്‍ന്നാണ് റോക്കി പുറത്താകുന്നത്. അതേസമയം ഇടിയെ തുടര്‍ന്ന് സിജോയ്ക്ക് മുഖത്ത് സര്‍ജറി നടത്തേണ്ടി വന്നു. താരത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ഷോയില്‍ നിന്നും മാറി നില്‍ക്കുകയാണ് സിജോ.

അതേസമയം സിജോയും റോക്കിയും തമ്മിലുള്ള പ്രശ്‌നത്തില്‍ പ്രശ്‌നക്കാര്‍ ആരെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിജോ റോക്കിയെ പ്രകോപിപ്പിച്ചതാണെന്നും റോക്കിയാണ് കുറ്റക്കാരനെന്നുമെല്ലാം പ്രേക്ഷകര്‍ പറയുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഒരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. റോക്കി മനപ്പൂര്‍വ്വം സിജോയുമായി പ്രശ്‌നമുണ്ടാക്കിയതാണെന്നാണ് കുറിപ്പ് പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

Bigg Boss

ശനിയാഴ്ചയായിരുന്നു ലാലേട്ടന്റെ വീക്കെന്‍ഡ് എപ്പിസോഡിന്റെ ഷൂട്ടിംഗ്. ശനി& ഞായര്‍ വീക്കെന്‍ഡ് എപ്പിസോഡ് ശനിയാഴ്ച തന്നെ ഷൂട്ട് ചെയ്തു കഴിഞ്ഞു. നമ്മള്‍ ഇന്ന് ലൈവില്‍ കാണുന്നത് ഞായറാഴ്ച നടക്കുന്ന സംഭവങ്ങളാണ്. ഇനി വിഷയത്തിലേക്ക് വരാം. ശനിയാഴ്ച ഷൂട്ടിംഗ് എല്ലാം കഴിഞ്ഞു. മത്സരാര്‍ത്ഥികള്‍ എല്ലാം ഡ്രസ്സ് മാറാന്‍ റൂമിലേക്ക് പോകുന്നു. അപ്പോള്‍ അര്‍ജുന്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ബിഗ് ബോസ് ടീം അംഗങ്ങള്‍ അതുപോലെ തന്നെ
പ്രേക്ഷകര്‍ക്കായി പുറത്തേക്ക് വീഡിയോയായി വിട്ടിട്ടുണ്ട് എന്നാണ് കുറിപ്പില്‍ പറയുന്നത്.

ആ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. രണ്ടാമത്തെ ആഴ്ചയിലെ വീക്കെന്‍ഡ് എപ്പിസോഡ് ഷൂട്ടിംഗ് കഴിഞ്ഞ് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന ആ ഞായറാഴ്ച ലൈവ് ആരംഭിക്കുന്ന ദിവസം. രാവിലെ തന്നെ റോക്കി എണീറ്റ് പതിവുപോലെ കുളിച്ചു റെഡിയായി വെല്‍ ഡ്രസ്സ് ആയി നില്‍ക്കുന്നു. ഓരോരുത്തര്‍ ഓരോരുത്തരായി എണീറ്റ് വരുന്നതേയുള്ളൂ അര്‍ജുനും എണീറ്റു
അര്‍ജുന്‍ റോക്കിയുടെ റൂംമേറ്റ് ആണ്. അര്‍ജുനോട് റോക്കി പറയുന്നു ഞാന്‍ ഇന്ന് രാവിലെ തന്നെ ഒരു പ്രശ്‌നം ഉണ്ടാക്കാന്‍ പോവുകയാണ്. ഞാന്‍ കുറച്ചു പുറകോട്ട് പോയതായി എനിക്ക് തോന്നുന്നു. അതുകൊണ്ട് ഞാന്‍ ഇന്ന് രാവിലെ തന്നെ ഒരു വലിയ പ്രശ്‌നം ഇവിടെ ഉണ്ടാക്കി സ്‌കോര്‍ ചെയ്ത് കയറാന്‍ പോവുകയാണ് എന്ന് അര്‍ജുനോട് പറയുന്നു.

അര്‍ജുന്‍ ഈ സംഭവം ഈ എപ്പിസോഡ് കഴിഞ്ഞപ്പോള്‍ ഋഷിയോട് വെളിപ്പെടുത്തിയതാണ്. അന്ന് ഉണ്ടായ വിഷയം റോക്കി മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണ് അതിന്റെ പരിണിതഫലമായി റോക്കി പുറത്തുമായി. നോറ റോക്കിയെ നേരത്തെ തന്നെ മാനു പ്ലേറ്റ് ചെയ്തിരുന്നു. നോറയുടെ കുത്തിത്തിരിപ്പില്‍ വീണ റോക്കി. അന്നേ സിജോയോട് ഒരു തെറ്റിദ്ധാരണ റോക്കിയുടെ മനസ്സില്‍ ഉണ്ടായിരുന്നുവെന്നും ആരാധകന്‍ പറയുന്നു.

Bigg Boss

ആദ്യം അപ്‌സരയുമായ വലിയ ഒരു പ്രശ്‌നം ഉണ്ടാക്കുന്നു അത് ലിവിങ് റൂമില്‍ വെച്ച് പവര്‍ ടീം കോംപ്രമൈസ് ആകുകയും ചെയ്യുന്നു അവിടെ താന്‍ പ്ലാന്‍ ചെയ്തതൊന്നും നടക്കാതെ വന്നപ്പോള്‍ നേരെ സിജോ യുടെ തോളെ കേറുകയും ആണ് ചെയ്തത്. ഒരാവശ്യവും ഇല്ലാതെയാണ് സിജോയുടെ അടുത്തേക്ക് വിഷയം ഉണ്ടാക്കി റോക്കി പോകുന്നത്. അന്നേദിവസം അടുത്ത കിച്ചന്‍ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്
റോക്കി അടങ്ങുന്ന ടീം ആയിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

വെറുതെ ഒരു പ്രശ്‌നമുണ്ടാക്കാന്‍ കഴിഞ്ഞ കിച്ചന്‍ ടീം ആയിരുന്ന സിജോയുടെ ടീമിന്റടുത്ത് കിച്ചന്‍ വൃത്തിയാക്കി തരണം എന്നു പറഞ്ഞു തുടങ്ങിയ വിഷയമാണ്. അപ്പോള്‍ തന്നെ അന്നത്തെ പവര്‍ ടീമും പറഞ്ഞു അത് നടക്കില്ല നിങ്ങള്‍ തന്നെ ചെയ്യണം എന്ന് അവിടുന്നാണ് റോക്കി വിഷയം ഉണ്ടാക്കി തുടങ്ങുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്.

സിജോയോട് റോക്കി പ്രത്യേകമായി പറഞ്ഞത് നീ പുറത്ത് ഊക്കി ജീവിക്കുന്നവന്‍ അല്ലേ എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. അതുതന്നെ പലതവണ പറഞ്ഞു സിജോ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ട് അതിന്റെ അര്‍ത്ഥം നിനക്ക് അറിയാമോ റോക്കി എന്ന്. അപ്പോള്‍ അവന്‍ പറയുന്നുണ്ട് എനിക്ക് നല്ലതുപോലെ അറിയാം എന്ന്. നിങ്ങള്‍ പറയൂ മനപ്പൂര്‍വ്വം വിഷയം ഉണ്ടാക്കിയത് അല്ലേ റോക്കി എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X