റാസ്‌കല്‍ എന്ന് അപ്‌സര, കുണുവാവ എന്ന് സിജോ; പുറത്താകല്‍ ചോദിച്ച് വാങ്ങി റോക്കി; ബിഗ് ബോസില്‍ നടന്നത്!
തീര്‍ത്തും നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 സാക്ഷ്യം വഹിച്ചത്. സഹതാരത്തെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് അസി റോക്കി ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുകയാണ്. സഹതാരമായ സിജോയെ മുഖത്തിടിച്ചതിനെ തുടര്‍ന്നാണ് റോക്കി പുറത്താക്കിയിരിക്കുന്നത്. ബിഗ് ബോസിലെ നിയമങ്ങള്‍ ലംഘിച്ചതിനാണ് റോക്കിയെ പുറത്താക്കിയത്.
നാളിതുവരെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കാത്ത നാടകീയ രംഗങ്ങള്‍ക്കാണ് ഇന്നത്തെ ദിവസം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. അതേസമയം റോക്കി ഈ പുറത്താകല്‍ ചോദിച്ച് വാങ്ങിയതാണെന്നാണ് ചിലര്‍ പറയുന്നത്. ഇപ്പോഴിതാ ഇന്ന് എന്താണ് ബിഗ് ബോസ് വീട്ടില്‍ നടന്നതെന്ന് പറയുന്ന ആരാധികയുടെ കുറിപ്പ് വൈറലാവുകയാണ്. മേരി എം പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

'അനാവശ്യമായി, ചോദിച്ച് വാങ്ങിയ പടി ഇറക്കം. ഇന്ന് വീട്ടില്‍ എന്താണ് സംഭവിച്ചത് എന്ന് നോക്കാം. രാവിലെ കിച്ചണ്‍ ടീം ഫോം ചെയ്യുന്നതിന് മുമ്പ് റോക്കി ഭക്ഷണം കഴിക്കാന്‍ ചെല്ലുന്നു. വലിയ ഷെഫ് എന്ന് സ്വയം പറഞ്ഞിട്ടും സ്വന്തമായി ഒണ്ടാക്കി കഴിച്ചില്ല. അപ്‌സര പാവം തോന്നി ലാസ്റ്റ് ഡേയിലെ ഭക്ഷണം ചൂടാക്കി കൊടുത്തു. ഉച്ചക്ക് വേറെ ചോറ് വയ്ക്കാന്‍ അപ്‌സരയും സിജോയും തീരുമാനിക്കുന്നു'' കുറിപ്പില്‍ പറയുന്നു.
തലേ ദിവസത്തെ ഭക്ഷണം വേസ്റ്റ് ആകാതെ ഇരിക്കാന്‍ വേണ്ടവര്‍ കഴിക്കട്ടെ എന്ന ധാരണയില്‍ അതും ചൂടാക്കാന്‍ വയ്ക്കുന്നു. ഇത് കണ്ട് ഷോ ഇറക്കാന്‍ അവസരം മണത്ത് നടന്ന റോക്കി കീലേരി അച്ചു കളിച്ച് എത്തുന്നു. ഒരു കാര്യവും അറിയാതെ അപ്‌സരയുടെ വീട്ടുകാരെ അടക്കം വിളിക്കുന്നു. അപ്‌സര തിരിച്ച് റാസ്‌കല്‍ എന്ന് വിളിക്കുന്നു. റോക്കി അതില്‍ പിടിച്ച് കയറുന്നു. അപ്‌സര സോറി പറയണം എന്ന് പറഞ്ഞ് അടുത്ത ഷോ. ലാസ്റ്റ് രണ്ട് പേരും സോറി പറഞ്ഞ് പ്രശ്‌നം സോള്‍വ് ആക്കാന്‍ പവര്‍ ടീം ശ്രമിക്കുന്നു, എന്നാണ് കുറിപ്പില്‍ പറയുന്നത്.
''അപ്പോള്‍ വീണ്ടും അപ്‌സര പുതിയ ചോറ് ഉണ്ടാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് പറഞ്ഞത് നുണയാണ് എന്ന് പറഞ്ഞ് അടുത്ത അലമ്പ് തുടങ്ങുന്നു. എന്നാല്‍ അപ്‌സര പറഞ്ഞത് കേട്ട സിജോയും നോറയും നടന്ന സംഭവം പറഞ്ഞ് അപ്‌സരയെ സപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇഷ്ടപ്പെടാത്ത റോക്കി സിജോയെ കള്ളന്‍ എന്നും പിന്നില്‍ നിന്ന് കുത്തുന്നവന്‍ എന്നും വിളിക്കുന്നു. സിജോ റോക്കി സാബുമോന്റെ തുരത്തി അടി ഡയലോഗ് കോപ്പി അടിച്ച് പറഞ്ഞ കാര്യം പറയുന്നു. നീ ഒരു അധ്യാപകന്‍ അല്ലെ, പുറത്ത് നിന്റെ പണി വേറെ അല്ലെ എന്ന് റോക്കി പറയുന്നു'' എന്നാണ് കുറിപ്പില്‍ പറയുന്നത്.

ട്രിഗര്‍ ആയ സിജോ കുണുവാവേ എന്ന് വിളിച്ച് താടിയില്‍ തൊടുന്നു. റോക്കി വീണ്ടും ദേഹത്ത് തൊടെടാ എന്ന് പറഞ്ഞ് പ്രകോപിപ്പിച്ച് തൊടീക്കുന്നു, കരണകുറ്റി അടിച്ച് പൊളിക്കുന്നു. സ്വയം പുറത്താകും എന്ന് മനസ്സിലാക്കിയ നിമിഷം ഒറ്റ തന്തയ്ക്ക് പിറന്നവന്‍ ആണ് എങ്കില്‍ തിരിച്ച് അടിക്കടാ എന്ന് പറഞ്ഞ് സിജോയെ പ്രകോപിപ്പിക്കാന്‍ നോക്കുന്നു. നടക്കില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അകത്ത് കയറി പോയി കരഞ്ഞ് അളിഞ്ഞ് മെഴുകുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.
കൂട്ടത്തില്‍ ഒരു നുണയും സിജോയോട് ഞാന്‍ തൊടരുത് എന്നാണ് പറഞ്ഞത് പോലും. എന്നിട്ടും അവന്‍ താന്‍ പറഞ്ഞത് കേള്‍ക്കാതെ തൊട്ടത് കൊണ്ട് മാത്രം ആണത്രേ അടിച്ചത്. കുറ്റം സിജോയുടെ തലയില്‍ വയ്ക്കുന്നു. എന്തായാലും ഈ സംഭവം കാരണം വീട്ടില്‍ ഉള്ളവരെ മനസ്സിലാക്കാന്‍ പറ്റി. അന്‍സിബയും ജിന്റോയും നല്ല ഒന്നാന്തരം ടോക്‌സിക് മാനുപ്പുലേഷന്‍ റാണിയും രാജാവും ആണ്. നോറ പ്ലേറ്റ് മറിച്ച് പിടിച്ച്‌നില്‍ക്കാന്‍ മിടുക്കി ആണ്. റെസ്മിനെ പോലും പൂര്‍ണമായും വിശ്വസിക്കാന്‍ പറ്റത്തില്ല എന്നും കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications