എന്റെ ഇടി കാരണം സിജോയുടെ കല്യാണം മാറ്റി വച്ചോന്ന് അറിയില്ല; ഇടിച്ചത് അപമാനം സഹിക്കാന്‍ വയ്യാതെ!

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദമായിരുന്നു റോക്കിയുടെ പുറത്താകല്‍. സഹതാരം സിജോയുടെ മുഖത്ത് ഇടിച്ച് താടി തകര്‍ത്തതിനാണ് റോക്കിയെ ഷോയില്‍ നിന്നും പുറത്താക്കിയത്. ഇതോടെ സിജോയ്ക്ക് ചികിത്സയുടെ ഭാഗമായി ഷോയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. ഷോയിലേക്ക് തിരികെ വന്നുവെങ്കിലും സിജോയുടെ ചികിത്സ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പൂര്‍ണാരോഗ്യത്തിലേക്ക് സിജോയ്ക്ക് മടങ്ങിയെത്താന്‍ നാളുകള്‍ വേണ്ടി വരും.

ഇതിനിടെ ഇപ്പോഴിതാ സംഭവത്തെക്കുറിച്ചുള്ള റോക്കിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റോക്കിയുടെ പ്രതികരണം. തന്റെ പ്രതികരണം പെട്ടെന്നുണ്ടായൊരു ഓട്ടോമാറ്റിക് റിഫ്‌ളക്ഷനായിരുന്നു എന്നാണ് റോക്കി പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss

അപ്രതീക്ഷിതമായൊരു കാര്യമാണ് ബിഗ് ബോസില്‍ സംഭവിച്ചത്. അതുകൊണ്ട് എനിക്ക് ആ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ബിഗ് ബോസിലേക്ക് പോകുമ്പോള്‍ പലര്‍ക്കും പല ഗെയിം പ്ലാനും ഉണ്ടാകും. പക്ഷെ ബിഗ് ബോസിന്റേതായ ഗെയിം പ്ലാന്‍ വരുമ്പോള്‍ മത്സാര്‍ത്ഥികളുടെ പ്ലാനുകളെല്ലാം മാറി പോകുമെന്നാണ് റോക്കി പറയുന്നത്. ആറ് വര്‍ഷം കാത്തിരുന്ന് ഷോയില്‍ പോയൊരാളാണ് ഞാന്‍. 100 ശതമാനം എഫേര്‍ട്ട് ഇട്ടാണ് ഞാന്‍ അവിടെ നിന്നതെന്നും റോക്കി പറയുന്നു. നൂറ് ദിവസത്തെ 25 വെച്ച് നാലായി പകുത്ത് പ്ലാനുകള്‍ തയ്യാറാക്കിയിരുന്നുവെന്നും റോക്കി പറയുന്നുണ്ട്.

നിന്നിരുന്നുവെങ്കില്‍ താന്‍ കപ്പും കൊണ്ടേ ഞാന്‍ അവിടെ നിന്ന് വരുമായിരുന്നുള്ളൂ. പക്ഷെ അതിനിടയില്‍ അപ്രതീക്ഷിതമായി പലതും സംഭവിച്ചുവെന്നാണ് താരം പറയുന്നത്. മനപ്പൂര്‍വ്വം ചെയ്തതല്ല ഞാന്‍. അതൊരു ഓട്ടോ റിഫ്‌ലക്ഷന്‍ ആയിരുന്നു എന്നാണ് സിജോയെ ഇടിച്ചതിനെക്കുറിച്ച് റോക്കി പറയുന്നത്. എന്നാല്‍ ഞാന്‍ അറിഞ്ഞോണ്ട് ആണെങ്കില്‍ അങ്ങനെയാകില്ല അടിക്കുക എന്നും റോക്കി പറയുന്നു.

ഞാന്‍ ആരേയും അങ്ങനെ പോയി തൊട്ടിട്ടില്ല. ബിഗ് ബോസില്‍ പൊതുവെ അടിയും ബഹളങ്ങളുമൊക്കെ ഉണ്ടാകും. മറ്റ് സീസണുകളിലും തമിഴിലുമൊക്കെ അതൊന്നും സംപ്രേക്ഷണം ചെയ്യാതെ കൊണ്ടുപോകും. എന്നാല്‍ ഈ അടി സംപ്രേക്ഷണം ചെയ്ത് എന്നെ പുറത്താക്കിയെന്നാണ് റോക്കി പറയുന്നത്. അതേസമയം, സിജോയ്ക്കുള്ള തന്റെ ഇടിയിലൂടെ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് എനിക്കാണെന്നും റോക്കി അഭിപ്രായപ്പെടുന്നുണ്ട്.

ബിഗ് ബോസില്‍ എല്ലാത്തിനും നിയമം ഉണ്ട്. അവരുടെ നിയമം ഉണ്ട് അത് ഞാന്‍ ലംഘിച്ചു. അങ്ങനെ ഞാന്‍ പുറത്തായി. ബിഗ് ബോസ് പോലൊരു പ്ലാറ്റ്‌ഫോം കിട്ടിയിട്ടും അത് നശിപ്പിച്ചതില്‍ നിരാശയുണ്ടെന്നും റോക്കി പറയുന്നു. അതേസമയം തന്റെ ഇടിയെ തുടര്‍ന്ന് സിജോയുടെ കല്യാണം വരെ മാറ്റിവെക്കേണ്ടി വന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ചൊന്നും തനിക്ക് അറയില്ലെന്നാണ് റോക്കി പറയുന്നത്.

Bigg Boss

സിജോയുടെ കല്യാണം മുടങ്ങിയതൊന്നും എനിക്ക് അറിയില്ല. എന്നെ ഈ രീതിയില്‍ ഹൗസില്‍ അപമാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.എന്റെ അഭിമാനമാണ് എന്റെ താടി. ഒരു മനുഷ്യനെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്നതാണ് താടിയില്‍ പിടിച്ച് വലിക്കുകയെന്നത്. അങ്ങനെയാണ് എന്റെ കണ്‍ട്രോള്‍ പോയത്. ഇത്രയും അപമാനമൊന്നും എനിക്ക് താങ്ങാന്‍ പറ്റില്ലെന്ന് റോക്കി പറയുന്നു. റോക്കിയുടെ വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ഇത്രയൊക്കെ സംഭവിച്ചിട്ടും താനാണ് രക്തസാക്ഷി എന്ന തരത്തിലാണ് റോക്കി സംസാരിക്കുന്നത്. സിജോയെ ഇടിച്ചതില്‍ യാതൊരു തരത്തിലുള്ള കുറ്റബോധവും റോക്കി കാണിക്കുന്നില്ല. തന്റെ ഭാഗത്തു നിന്നുമുണ്ടായത് തെറ്റാണെന്ന് പോലും റോക്കി അംഗീകരിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X