റോക്കി അപ്‌സരയുടെ പിന്നാലെ നടന്ന് ചൊറിഞ്ഞു; ആ ഇടി കൊണ്ടത് പെണ്‍കുട്ടിയ്ക്കെങ്കില്‍ മരിക്കും: ആല്‍ബി

രണ്ട് ആഴ്ചകള്‍ പിന്നിട്ട് മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. ഇതിനോടകം തന്നെ ടോപ്പിലെത്തുമെന്ന് തോന്നലുണ്ടാക്കാന്‍ സാധിച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അസ്പര ആല്‍ബി. ടാസ്‌കുകളിലെ പ്രകടനത്തിലായാലും തന്റെ നിലാപാടുകള്‍ പറയുന്നിടത്താണെങ്കിലും പ്രതികരണങ്ങളിലാണെങ്കിലും കയ്യടി നേടാന്‍ അപ്‌സരയ്ക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സിജോയെ മുഖത്ത് ഇടിച്ചതിന്റെ പേരില്‍ അസി റോക്കി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. റോക്കിയുമായി പലവട്ടം അപ്‌സരയ്ക്ക് വാഗ്വാദത്തില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ റോക്കിയുടെ പ്രൊവോക്കേഷനെക്കുറിച്ച് സംസാരിക്കുകയാണ് അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ആല്‍ബി മനസ് തുറന്നത്.

bigg boss

അസി റോക്കി എല്ലാവരേയും പ്രൊവോക്ക് ചെയ്യാറുണ്ട്. അത് അയാളുടെ ഗെയിമിന്റെ ഭാഗമാണ്. അതില്‍ അയാളെ തെറ്റ് പറയാന്‍ പറ്റില്ല. ഈ ഗെയിമേ അങ്ങനെയാണ്. ഇതൊരു മൈന്റ് ഗെയിം ആണ്. അവിടെ ഇഷ്യൂസ് ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. റോക്കിയുടെ സ്ട്രാറ്റജിയാകാം, അയാള്‍ ടാര്‍ജറ്റ് ചെയ്തത് ഒട്ടും പെര്‍ഫോം ചെയ്യാത്തവരെയല്ല. മറിച്ച് നന്നായി കണ്ടന്റ് കൊടുക്കുന്ന, നന്നായി പെര്‍ഫോം ചെയ്യുന്നവരെയാണ്. അങ്ങനെയാണ് അപ്‌സരയുടെ അടുത്ത് സംസാരിച്ചതെന്നാണ് ആല്‍ബി പറയുന്നത്.

മാനസികമായി തളര്‍ത്താം എന്നാകും കരുതിയത്. നേരത്തെ ക്യാപ്റ്റന്‍സി ടാസ്‌കിന്റെ സമയത്ത് പറഞ്ഞിരുന്നു. നല്ല ക്യാപ്റ്റന്‍ ആണെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ആ കൊള്ളാം എന്ന് പറയേണ്ടി വരികയായിരുന്നു. അപ്‌സരയെ മനപ്പൂര്‍വ്വം ചൊറിയുകയായിരുന്നു. ഒരു പരിധി കഴിഞ്ഞാല്‍ ആരായാലും പ്രതികരിക്കുമല്ലോ. അപ്‌സര എന്തായാലും പ്രതികരിക്കുമെന്ന് തനിക്ക് അറിയാമെന്നും ്അദ്ദേഹം പറയുന്നു.

അപ്‌സരയുടെ വീട്ടുകാരേയോ സുഹൃത്തുക്കളേയോ, അപ്‌സരയ്ക്ക് ഇഷ്ടമുള്ള, അപ്‌സരയെ ഇഷ്ടപ്പെടുന്നവരെ പറഞ്ഞാല്‍ അപ്‌സര ചാടിക്കേറി പ്രതികരിക്കും. മൂന്നാര്‍ പോയപ്പോള്‍ വണ്ടി വേറൊരു വണ്ടിയില്‍ തട്ടിയിരുന്നു. ഞങ്ങളുടെ കുടുംബം മൊത്തമുണ്ടായിരുന്നു. അപ്‌സരയ്ക്ക് വേണമെങ്കില്‍ വണ്ടിയില്‍ നിന്നും ഇറങ്ങാതിരിക്കാമായിരുന്നു. പക്ഷെ അയാള്‍ എന്നെ തമിഴില്‍ തെറിവിളിച്ചപ്പോള്‍ അപ്‌സര ഇറങ്ങി വന്നു. ഒടുവില്‍ അപ്‌സരയെ ഞാന്‍ പിടിച്ചു മാറ്റേണ്ടി വന്നുവെന്ന് ഭര്‍ത്താവ് പറയുന്നുണ്ട്.

bigg boss

എന്നെ എന്നല്ല, ആരേക്കുറിച്ച് പറഞ്ഞാലും അപ്‌സര പ്രതികരിക്കും. പ്രതികരിക്കേണ്ടിടത്ത് അവള്‍ പ്രതികരിക്കും. അതാണ് എനിക്ക് അവളില്‍ ഏറ്റവും ഇഷ്ടമുള്ള ക്വാളിറ്റി. പെണ്‍കുട്ടികള്‍ അങ്ങനെയായിരിക്കണം. അവനവന്റെ കാര്യം മാത്രം നോക്കി നില്‍ക്കുന്ന ആളല്ല അപ്‌സര. ബിഗ് ബോസില്‍ ആണ്ണുങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് മാസും പെണ്ണുങ്ങള്‍ പറഞ്ഞാല്‍ ഈ പെണ്‍കുട്ടി എന്തിനാണ് ഇങ്ങനെ പറയുന്നത്? ഒരു പെണ്‍കുട്ടി ഇങ്ങനെയൊക്കെ ഒച്ചയിടാന്‍ പാടുണ്ടോ എന്നൊക്കെ ചോദിക്കുന്നവരുണ്ടാകും. അവരോട് എനിക്ക് പറയാനുള്ളത് ആണ് പെണ്ണ് എന്ന വ്യത്യാസമൊന്നും ഇന്നത്തെ കാലത്തില്ല. തെറ്റ് കണ്ടാല്‍ സംസാരിക്കണമെന്നും ആല്‍ബി അഭിപ്രായപ്പെടുന്നുണ്ട്.

ഇന്നലെ റോക്കി എന്നെ പറഞ്ഞു. നാളെ അപ്‌സരയുടെ അച്ഛനെ വിളിക്കില്ല, അമ്മയെ വിളിക്കില്ല എന്നതില്‍ എന്താണ് ഉറപ്പ്. അയാള്‍ പ്രൊവോക്ക്ഡ് ആയി സിജോയുടെ മുഖത്ത് ഇടിച്ചു. വെറുതെ ഇടിച്ചതല്ല. സിജോ ആയതിനാല്‍ അത് തടുക്കാന്‍ സാധിച്ചു. ഒരു സ്ത്രീയ്ക്കാണ് ആ ഇടി കൊണ്ടിരുന്നതെങ്കില്‍ അവര്‍ മരിച്ചു പോയേനെ എന്നും ആല്‍ബി പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X