ഇത് തന്നെയാണ് അവര്‍ ഋഷിയോടും ചെയ്തത്; നെഗറ്റീവ് പലതുണ്ട്, പക്ഷെ റോക്കിക്കൊപ്പം!
രണ്ടാമത്തെ ആഴ്ച പിന്നിടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാന്‍ ബിഗ് ബോസ് ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യനാളുകളില്‍ തന്നെ അടിയും വഴക്കുമൊക്കെ അരങ്ങേറിയ ബിഗ് ബോസ് വീട് ഇതിനോടകം തന്നെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ജാസ്മിനും താരത്തിന് വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളുമൊക്കെയാണ്.
ജാസ്മിനുമായി തുടക്കം മുതല്‍ തന്നെ എതിര്‍പ്പുള്ള മത്സരാര്‍ത്ഥിയാണ് റോക്കി. കഴിഞ്ഞ ദിവസം ജാസ്മിന്‍ വീട്ടില്‍ നിന്നും കോള്‍ വന്ന ശേഷം താനുമായി ഇനിയൊരു പ്രശ്‌നത്തിന് വരരുതെന്ന് റോക്കിയോട് അപേക്ഷിച്ചിരുന്നു. എ്ന്നാല്‍ റോക്കി അതിന് തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റോക്കിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ജാസ്മിന്‍ താണ് കേണപേക്ഷിച്ചിട്ടും റോക്കി ക്ഷമിക്കുന്നില്ല , ഇതൊക്കെ മോശമാണ് എന്ന രീതിയില്‍ ഉള്ള കുറെ പോസ്റ്റുകള്‍ കണ്ടത് കൊണ്ട് എഴുതുവാണ്. ന്റെ സ്‌കൂള്‍ പഠന കാലത്തു , ഒരു ട്രാവലര്‍ ാനില്‍ ആണ് സ്‌കൂളിലേക്ക് പോകാറ്.
കുറെ സ്‌കൂളിലെ കുട്ടികള്‍ മിക്‌സഡ് ആയുള്ള വാന്‍. അതില്‍ എനിക്ക് 3 ഫ്രെണ്ട്‌സ് ഉണ്ടായിരുന്നു, വേറെ സ്‌കൂളിലെ പിള്ളേര്‍സ്. ഞാന്‍ മൂന്നാമതാണ് വണ്ടിയില്‍ കയറുക.
നല്ല ഫ്രെണ്ട്‌സ് ആയ നമ്മള്‍ അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നു കത്തി അടിച്ചു പോകും. ഇടക്കെപ്പോഴോ ഇതില്‍ ഒരാളുമായി ഞാന്‍ പിണങ്ങി. അടുത്ത ദിവസം തീരേണ്ട ചെറിയ വഴക്ക്.
പക്ഷെ പിറ്റേന്ന് വണ്ടിയില്‍ കയറിയ എന്നെ നോക്കി , ഇവര്‍ രണ്ടു പേരും കൂടി വാ പൊത്തിപിടിച്ചു എന്തൊക്കെയോ പറയുന്നു. അതില്‍ മറ്റവനുമായി ഞാന്‍ തെറ്റിയത് പോലും ഇല്ല. പക്ഷെ ഞാന്‍ കയറുന്നതിനു മുന്നേ അവനെയും കൂടെ കൂട്ടി എന്നോട് ഉടക്കിയവന്‍ പ്ലാന്‍ ചെയ്യും. വണ്ടിയില്‍ കയറി ഇറങ്ങുന്നത് വരെ എല്ലാ ദിവസവും ഇവര്‍ ഈ ആക്ഷന്‍ കാണിച്ചു എന്നെ നോക്കി ചിരിക്കുക , എന്തേലും ഞാന്‍ കേള്‍ക്കാതെ, പറയുക എന്നത് എന്നില്‍ ഉണ്ടാക്കിയ മാനസിക പ്രശ്‌നം വളരെ വലുതായിരുന്നു.

നേരിട്ട് നമ്മളോട് തര്‍ക്കിക്കാം, സംസാരിക്കാം, വഴക്കു കൂടാം ഇതൊക്കെ ഹിക്കാവുന്നതാണ്. ബിഗ്ബോസില്‍ ഈ സ്‌കൂള്‍ പിള്ളേരുടെ സ്‌റ്റൈലില്‍ ആണ് ജാസ്മിനും അവളുടെ വാഴയും റോക്കിയെ ഇറിറ്റേറ് ചെയ്തത്. ഇതേ ആക്കി ചിരി തന്നെ ആണ് ഋഷിയുടെയും കണ്‍ട്രോള്‍ കളയിച്ചത് ( ഞാന്‍ ആ ഭാഗം കണ്ടില്ല , പറഞ്ഞു കേട്ടതാണ്) ഒറ്റക്ക് നേരിട്ട് സംസാരിച്ചു നില്‍ക്കണോ കാര്യങ്ങള്‍ പറയാനോ നില്‍ക്കാതെ ഇവര്‍ കാണിച്ചു കൂട്ടിയ കോപ്രായം , റോക്കിക്ക് തീര്‍ച്ചയായും നല്ല രീതിയില്‍ ഇറിറ്റേറ്റ് ആയിട്ടുണ്ട്.
അത് കൊണ്ട് തന്നെ , ഇപ്പൊ സ്വയം വരുത്തി വെച്ച ഊച്ചാളി ടാക്റ്റിക്‌സ് കൊണ്ട് കിട്ടിയ പണിയില്‍ അവള്‍ വീണു പോയിട്ടുണ്ടെല്‍ , ആ വീണു പോയവള്‍ അടിക്കുന്നതില്‍ ഒരു തെറ്റുമില്ല. നെഗറ്റിവ്സ് പലതും ഉണ്ടാകും. പക്ഷെ ജാസ്മിന്‍ + വാഴ vs റോക്കി വിഷയത്തില്‍ റോക്കിക്കൊപ്പം. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളിന് ശേഷം ജാസ്മിനിലുണ്ടായ മാറ്റം അകത്തും പുറത്തും ചര്‍ച്ചയാകുന്നുണ്ട്. പ്രധാനമായും ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിന്‍ മാറിചിന്തിക്കാന്‍ തുടങ്ങിയതാണ് ചര്‍ച്ചയാകുന്നത്.


Click it and Unblock the Notifications