റോബിനും രജത്തും നോക്കിയത് തങ്ങളുടെ ഹൈപ്പ് കൂട്ടാന്‍; മൂന്നാം കിട മാസിന് ശ്രമിക്കാത്ത സാബു!

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ വിന്നറാണ് സാബുമോന്‍. കഴിഞ്ഞ ദിവസമാണ് സാബു തനിക്കൊപ്പം സീസണ്‍ ഒന്നിലുണ്ടായിരുന്ന ശ്വേത മേനോനൊപ്പം ബിഗ് ബോസ് വീട്ടിലേക്ക് വന്നത്. ബിബി ഹോട്ടല്‍ ്ടാസ്‌കിന്റെ ഭാഗമായി ചലഞ്ചേഴ്‌സായിട്ടാണ് ഇരുവരും വന്നത്. മികച്ച രീതിയില്‍ തന്നെ ഇംപാക്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.

പലരേയും എക്‌സ്‌പോസ് ചെയ്യാനും വഴി തെറ്റി പോകുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും കയ്യടി നേടിയാണ് സാബു മടങ്ങിയത്.ഇപ്പോഴിതാ സാബുവിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. പോയ സീസണില്‍ വന്ന റോബിനും രജത്തിനുമായി സാബുവിനെ താരതമ്യം ചെയ്യുന്നതാണ് കുറിപ്പ്. സീസണ്‍ വണ്‍ കാണാത്തവര്‍ക്ക് ഒരു നഷ്ടബോധം ബാക്കി വെച്ചാണ് സാബു പോകുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ഒത്തിരി ഹൈപ്പ് ആയിട്ടാണ് സാബു ചലഞ്ചര്‍ ആയി എത്തിയത്. റോബിനും, മാരാര്‍ക്കും, രജതിനും ഒക്കെ കിട്ടിയ ഹൈപ്പ് പോലെ മാത്രമാണ് ഇതും ആദ്യം തോന്നിയത്. റോബിനും രജതും കഴിഞ്ഞ കൊല്ലം കയറിയ വന്നപ്പോള്‍ തങ്ങളുടെ ഹൈപ്പിനെ ജസ്റ്റിഫൈ ചെയ്യാനുള്ള കഷ്ടപ്പാട് ആയിട്ടാണ് പല ആക്ടുകളും തോന്നിയത്. അതില്‍ ഒരു സീന്‍ ആയിരുന്നു അവിടുത്തെ കടുവയും സിംഹത്തെയും ഒക്കെ കാണിച്ചു മാസ്സായി നിന്നു പട്ടി ഷോ ഇറക്കി ഉടായിപ്പു മിഥുനെ മോട്ടിവേറ്റ് ചെയ്യാന്‍ ശ്രമിച്ച റോബിന്റെ ഈ സീന്‍. അവനറിയാം ആ ഷോട്ട് പുറത്തു പോകുമ്പോള്‍ അവന്റെ കൂറ ഫാന്‍സ് അതെടുത്തു ബിജിഎം ഇട്ടു തകര്‍ക്കെന്ന്.

അവസാനം കാലത്തിന്റെ കാവ്യ നീതി പോലെ അവനെ മര്യാദയില്ലാതെ ചവിട്ടു പുറത്താക്കി. പക്ഷെ സാബു ഈ വക തേര്‍ഡ് റേറ്റ് മാസ്സിനൊന്നും പോയില്ല. വീര വാദങ്ങള്‍ ഒന്നും മുഴക്കിയില്ല. തനിക്കു ചെയ്യേണ്ട ജോലി സൈലന്റ് നല്ല വൃത്തിയായി ചെയ്തു. മോട്ടിവേറ്റ് ചെയ്യേണ്ടവരെ നന്നായി തന്നെ മോട്ടിവേറ്റ് ചെയ്തു. എടുത്തു പറയേണ്ടത് ജിന്റോയ്ക്കും, ജാസ്മിനും, സായിക്കും കൊടുത്ത ടിപ്പ് ആണ്.

എല്ലാവരെയും സംശയത്തോടെ കാണുന്ന ജിന്റോയുടെ ആറ്റിട്യൂട് മാറ്റാന്‍ ശ്രമിച്ചതാണ് അതില്‍ ഏറ്റവും ഇഷ്ടപെട്ടത്. എങ്ങനെ ടീം അംഗങ്ങളുടെ വിശ്വാസ്യത നേടണമെന്നും. എന്ത് കൊണ്ട് വരെ ട്രസ്റ്റ് ചെയ്യണമെന്നും കൃത്യമായി പറഞ്ഞു കൊടുത്തു. ജാസ്മിന് ജിന്റോ തര്‍ക്കത്തിലെ ഒരു പ്രധാന പ്രശ്‌നവും ഇതായിരുന്നു. ജാസ്മിന്‍ കള്ളന്‍ ഗബ്രിയുടെ മാലയ്ക്കു വേണ്ടി കരഞ്ഞു പിറകെ നടന്നെങ്കിലും, സാബു അണുവിട ചലിച്ചില്ല. ഒരു കോണ്ടെസ്റ്റന്റ് അല്ലാത്ത സാബുവിന് വേണമെങ്കില്‍ അവളുടെ ഇമോഷന്‍ കാണുബോള്‍സാബുവിനു വിട്ടു കൊടുക്കാം. പക്ഷെ സാബു പിടിച്ച പിടിയില്‍ നിന്ന് അവസാനം വരെ.

പിന്നെ ബുദ്ധിമാന്‍ ചമയല്‍ സായിയോട് പറഞ്ഞത്. നീ ഇത് പോലെ വലിയ ഊള പ്ലാനിംഗ് ആയിട്ടു നടന്നാല്‍ സീസണ്‍ അങ്ങ് തീരും. ചെയ്യാനുള്ളത് അപ്പോള്‍ അപ്പോള്‍ ചെയ്യണം. സായി പക്ഷെ അവന്റെ ബുദ്ധിമാന്‍ വെറുപ്പീരുമായി ഇപ്പോഴും അതിലെ നടക്കുന്നു. പിന്നെ സാബുവിന് ചെയ്യാമായിരുന്നത് പവര്‍ ടീമിനെ എക്‌സ്‌പോസ് ചെയ്യേണ്ടതായിരിന്നു. അവസാനം വരെ വെയിറ്റ് ചെയ്യാതെ, അവര്‍ ഊളത്തരം കാണിക്കുമ്പോള്‍ തന്നെ. ചെയ്തിരുന്നേല്‍ ഇന്നലെ ടാസ്‌ക് ബോര്‍ ആകില്ലായിരുന്നു. പോയപ്പോള്‍ ആരുടെയും വെറുപ്പ് സമ്പാദിക്കാതെ, എല്ലാവരുടെയും സ്‌നേഹം നേടി പുറത്തിറങ്ങാന്‍ സാബുവിനും ഒപ്പം ശ്വേതയ്ക്കും കഴിഞ്ഞു. എന്നെ പോലെ സീസണ്‍ വണ്‍ കാണാത്തവര്‍ക്ക് ഒരു നഷ്ടബോധം ബാക്കി വെച്ച്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X