ജാസ്മിനേയും ജിന്റോയേയും ഒരുമിപ്പിച്ചു, പാവയാകരുതെന്ന് ഋഷിയോട്; സാബുവിന്റെ ഗെയിം ഉണ്ടാക്കുക വന്‍ ഇംപാക്ട്
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ വിന്നറായ സാബു മോനും സഹതാരമായിരുന്ന ശ്വേത മേനോനും ഈ ആഴ്ച ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. ബിബി ഹോട്ടല്‍ ടാസ്‌കിന്റെ ഭാഗമായിട്ടാണ് ഇരുവരും ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വന്നിരിക്കുന്നത്. ഇരുവരുടേയും വരവ് ബിഗ് ബോസ് വീട്ടില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ടാസ്‌കിലെ ഇന്‍വോള്‍വ്‌മെന്റ് മാത്രമല്ല, താരങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇരുവരും തയ്യാറായിരുന്നു. ഇപ്പോഴിതാ സാബുവിന്റെ ഇടപെടലിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. സാബുവിനെ പോലെ ബിഗ് ബോസ് ഗെയിം മനസ്സിലാക്കിയ മറ്റൊരു പ്ലെയര്‍ ഈ 6 സീസണിലും ഇല്ലെന്ന് മനസ്സിലാക്കി തന്ന മൂന്ന് ദിവസങ്ങള്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

നിലവിലെ സീസണില്‍ സാബു ഗസ്റ്റ് ആയി വന്നപ്പോ പുള്ളി ഗെയിം സ്റ്റാര്‍ട്ട് ചെയ്തത് വളരെ നോര്‍മലായാണ്. എല്ലാരോടും നല്ല രീതിയില്‍ പെരുമാറി അവരെ ഒന്ന് അനലൈസ് ചെയ്തിട്ട് ഗെയിം കളിക്കാന്‍ തുടങ്ങി. കൊടുത്ത ടിപ്പ് തിരിച്ചു വാങ്ങാന്‍ വഴിയുണ്ടോ എന്ന് അത് വരെ ആരും കാണാത്ത ഒരു ഗെയിം എടുത്തു ഇട്ടത് മുതല്‍ സാബു ഓണ്‍ ആയി. അപ്‌സരയുടെ ടീം ഓവര്‍ സ്മാര്‍ട്ട് ആകാന്‍ നോക്കിയപ്പോ അവരെ റൂമിനു വെളിയില്‍ ആക്കിയതും, സായിയെ കൊണ്ട് ബിഗ് ബോസ് റിവ്യു, ഒരു പ്രാങ്ക് കൊണ്ട് വന്നു ഹൗസില്‍ ആക്ടീവ് അല്ലാതിരുന്ന അഭിഷേകിനെ കൊണ്ട് പോലും വഴക്ക് ഉണ്ടാക്കിച്ച് അതൊരു വന്‍ വിഷയം ആക്കി.
കൊടുത്ത ടിപ്പ് തിരിച്ചു വാങ്ങാന്‍ ഋഷിയെ ഏല്‍പ്പിച്ച് അവിടെ വീണ്ടും ഒരു ഇഷ്യു ഉണ്ടാക്കി അപ്‌സരയുടെ ടീമിനെ പുറത്താക്കി ഒരു ജോലിയും ചെയ്യാതിരുന്ന പവര്‍ ടീമിനെ കിച്ചണില്‍ കൊണ്ട് വന്നതും, അവര്‍ക്ക് എതിരെ മത്സരിക്കാന്‍ താരതമ്യേനെ ശക്തരായ ജിന്റോയുടെ ടീമിന് കൂടുതല്‍ പോയന്റ്‌സ് കൊടുത്തു വിജയിപ്പിച്ചതും 15 മത്സരാര്‍ത്ഥികള്‍ രാവും പകലും നോക്കിയിട്ടും കണ്ടു പിടിക്കാന്‍ പറ്റാത്ത രീതിയില്‍ ഒരു കല്ല് ഒളിപ്പിച്ച് വച്ചതും മാസ്റ്റര്‍ ക്ലാസ് ആയിരുന്നു.

സാബുവിനെ പോലെ ബിഗ് ബോസ് ഗെയിം മനസ്സിലാക്കിയ മറ്റൊരു പ്ലെയര്‍ ഈ 6 സീസണിലും ഇല്ലെന്ന് മനസ്സിലാക്കി തന്ന മൂന്ന് ദിവസങ്ങള്‍ ആയിരുന്നു ഇപ്പൊ കഴിഞ്ഞത്. ഇതെല്ലാം ചെയ്തിട്ടും അവിടുത്തെ മത്സരാര്‍ത്ഥികളില്‍ ആര്‍ക്കും സാബുവിനെ കുറ്റം പറയാന്‍ പറ്റില്ല കാരണം പുള്ളി ഓരോ ഗെയിം സാഹചര്യങ്ങള്‍ ക്രിയേറ്റ് ചെയ്തു അവിടെ ബാക്കി ഉള്ളവരെ കൊണ്ട് ഗെയിം കളിപ്പിക്കുകയായിരുന്നു.
അത് മാത്രമല്ല ഓരോ മത്സരാര്‍ത്ഥിയേയും വിളിച്ചിരുത്തി പുള്ളി ഒരുപാട് നേരം സംസാരിച്ച് അവരുടെ ഗെയിം മാറ്റേണ്ട രീതിയെ കുറിച്ച് പറഞ്ഞു കൊടുത്തു. സാബു കയറുന്നതിനു മുന്‍പ് വരെ ശത്രുക്കള്‍ ആയിരുന്ന ജിന്റോ - ജാസ്മിന്‍ എന്നിവരെ ഒരുമിപ്പിച്ചതും, അന്‍സിബയുടെ കയ്യിലെ പാവ ആകരുത് ഋഷി എന്ന് ഹിന്റ് കൊടുത്തതും, അപ്‌സരയോട് ഒരു ടീം ഉണ്ടാക്കി കളിക്കാന്‍ പറഞ്ഞതും വരുന്ന ആഴ്ചകളില്‍ വലിയ ഇംപാക്ട് ഹൗസില്‍ ഉണ്ടാക്കും. ഗസ്റ്റ് ആയി കയറുന്ന മുന്‍ മത്സരാര്‍ത്ഥികള്‍ ഇങ്ങനെ വേണം ഗെയിം ചേഞ്ച് ചെയ്യാന്‍.


Click it and Unblock the Notifications