ജാസ്മിന്റെ സ്വഭാവം പുറത്ത് കൊണ്ടു വന്ന സാബുവും ശ്വേതയും; ജാസ്മിനോടുള്ള വെറുപ്പിന്റെ കാരണം!

ബിഗ് ബോസ് മലയാളം സീസണ്‍ 1ലെ വിന്നറായ സാബു മോനും സഹമത്സരാര്‍ത്ഥിയായിരുന്ന ശ്വേത മേനോനും ബിഗ് ബോസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ബിബി ഹോട്ടല്‍ ടാസ്‌കിന്റെ ഭാഗമായാണ് ഇരുവരും തിരികെ വന്നിരിക്കുന്നത്. ശക്തരായ രണ്ടു പേരുടെ വരവ് ബിഗ് ബോസ് വീട്ടില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് ഇടയൊരുക്കിയിട്ടുണ്ട്.

ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളുമായി രസകരമായ സംഭാഷണങ്ങളാണ് ശ്വേതയും സാബുവും നടത്തുന്നത്. ഇരുവരുടേയും നീക്കങ്ങള്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ ജാസ്മിനുമായി ശ്വേതയും സാബുവും നടത്തിയ സംഭാഷണങ്ങളെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

എപ്പിസോഡില്‍ നിന്നും

ശ്വേത: നിങ്ങള്‍ എന്തിനാ ഇങ്ങനെ ഫൈറ്റ് ചെയുന്നത് ജാസ്മിന്‍.
ജാസ്മിന്‍: നേരത്തെ ഉണ്ടായത് ഗബ്രി യുമായി കണക്ടഡ് ആണ്
ശ്വേത: അതെന്തിന് ഗബ്രി.
ജാസ്മിന്‍: ഇവിടെ ആരോ റെസ്മിനോട് പറഞ്ഞ് അവളുടെ ഉള്ളില്‍ കിടന്നു അവള്‍ റിയാക്ട് ചെയുന്നു, നീയും ഗബ്രി പ്രീപ്ലാന്‍ഡ് ആണോ എന്ന് അവള്‍ ചോദിച്ചു. പിന്നെ കൊറേ ഗബ്രി പുരാണം.

ജാസ്മിന്‍: അവള്‍ക് പകരം വേറെ ആരേലും ആണെങ്കില്‍ വലിച്ചു കീറി ഒട്ടിച്ചിട്ടേ ഞാന്‍ പോകുള്ളൂ.

സാബു: യു ആര്‍ ഫന്റാസ്റ്റിക് ജാസ്മിന്‍, പക്ഷേ ദേഷ്യം കണ്ട്രോള്‍ ചെയ്യണം, ജാസ്മിന്‍ മാത്രല്ല ഈ സീസണ്‍ പ്രത്യേകത ഓരോ പ്ലയെറിനും ഓരോ ക്യാരക്ടര്‍ ഉണ്ട്. ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ റിയാക്ട് ചെയ്യണം പക്ഷേ ദേഷ്യം. ശ്വേത മേനോന്‍: ജാസ്മിന്‍, അടുത്ത 40-50 ഡേയ്സ് നന്നായി കളിക്കുക നല്ല പൊട്ടന്‍ഷ്യല്‍ ഉണ്ട്..

സാബു : ഒറ്റയ്ക് കളിക്കുക, ഒറ്റയ്ക് ആണ് വന്നത്. ഒരു ആയുധം ഇല്ല എന്ന് കരുതിയാല്‍ മതി. ഗബ്രി കൊടുത്ത മാല യ്ക്ക് വേണ്ടി കെഞ്ചി നടക്കുന്ന ജാസ്മിനോട്. പിന്നെ സ്‌ക്രീന്‍ ല്‍ 'വിധവ' യേ പോലെ ഗബ്രിയുടെ ഫോട്ടോ പിടിച്ചു പുതപ്പിനടിയില്‍ പൊട്ടി കരയുന്നു. തൊട്ടടുത്തു ജന്‍മം നല്‍കിയ മാതാ പിതാക്കളുടെയും ജീവന്‍ ആണെന്ന് പറയുന്ന പൊന്നുന്റെയും കൂടെ ഉള്ള ഫോട്ടോ. എന്തൊരു ഫ്രെയിം!

Bigg Boss

ഇവിടെ പരമാവധി ജാസ്മിന്റെ സ്വഭാവം പറഞ്ഞു മനസിലാക്കിക്കുകയാണ് ശ്വേത & സാബു ചെയ്തത്. അവര്‍ പറഞ്ഞത് ദേഷ്യം കുറക്കാന്‍ ആണ്. സൈക്കോളജിസ്റ്റ് പല പ്രാവശ്യം പറഞ്ഞു പരാജയപെട്ടത്. ഈ സ്വഭാവം, ദേഷ്യപെടുമ്പോള്‍ വായില്‍ നിന്നു വമിക്കുന്ന തറ വാക്കുകള്‍, റെസ്പെക്ട് ഇല്ലായ്മ, പ്രതിപക്ഷ ബഹുമാനം ഇല്ലായ്മ ഇതൊക്കെ തന്നെ ആണ് ജബ്രി എന്ന കണ്ടന്റിനു അപ്പുറം ജാസ്മിനെ ഭൂരിപക്ഷവും വെറുക്കാനും ഡിസ്ലൈക് ചെയ്യാനും ഉള്ള കാരണം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം രസകരമായ പല സന്ദർഭങ്ങള്‍ക്കും ശ്വേതയും സാബുവും വഴിയൊരുക്കിയിട്ടുണ്ട്. പവർ റൂമില്‍ കയറണമെന്ന് ശ്വേത വാശി പിടിക്കുകയും എന്നാല്‍ പവർ ടീം നിരസിക്കുകയും ചെയ്തിരുന്നു. പിന്നാലെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ശ്വേത പവർ റൂമില്‍ കയറിയത് രസകരമായ സംഭവമായി മാറിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X