സായ് ഫേക്ക് ആണോ? പട്ടി പോയതിന് മൈക്ക് വലിച്ചെറിഞ്ഞത് സീന്‍ ക്രിയേറ്റ് ചെയ്യാന്‍! ചോദ്യങ്ങളുമായി ആരാധകര്‍
ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത് വൈകാരികമായ രംഗങ്ങളായിരുന്നു. സായിയെ കാണാനായി ഭാര്യ സ്‌നേഹ ഇന്നലെ വീട്ടിലെത്തിയിരുന്നു. പിന്നാലെ സായിയുടെ അച്ഛന്‍ വീഡിയോ കോളിലുമെത്തി. അച്ഛനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സായ് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛന്‍ ബിഗ് ബോസിലേക്ക് വരരുതേ എന്നാണ് ആഗ്രഹമമെന്നും നേരത്തെ സായ് പറഞ്ഞിരുന്നു.
സായിയെ കാണാന്‍ ഭാര്യ സ്‌നേഹ വന്നപ്പോള്‍ താരത്തെ വേദനിപ്പിക്കുന്നൊരു വാര്‍ത്തയും കൊണ്ടു വന്നിരുന്നു. സായ് ജീവനോടെ സ്‌നേഹിച്ചിരുന്ന തന്റെ വളര്‍ത്തു നായകളില്‍ ഒരെണ്ണം ചത്തുവെന്ന വാര്‍ത്തയാണ് സ്‌നേഹ സായിയെ അറിയിച്ചത്. ഇതോടെ സായ് വികാരഭരിതനായി മാറുകയായിരുന്നു. പൊട്ടിക്കരഞ്ഞ സായിയെ ഏറെ പാടുപെട്ടാണ് സ്‌നേഹ ആശ്വസിപ്പിച്ചത്.

എന്നാല്‍ ഇതെല്ലാം സായിയുടെ ഡ്രാമയാണെന്നാണ് ഒരു ആരാധകന്റെ കുറിപ്പ് പറുന്നത്. സായ് ഫേക്ക് ആണെന്ന് തോന്നിയെന്നാണ് ഇന്നലത്തെ എപ്പിസോഡ് കണ്ട ശേഷം ആരാധകന്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
സായി ഫേക്ക് ആയ വ്യക്തി ആയി തോന്നി. ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോള്‍ പ്രത്യേകിച്ച്. എല്ലാ കുടുംബത്തിലും ഉള്ള നിസ്സാര പ്രശ്‌നങ്ങള്‍ ആണ് സായിയുടെ ലൈഫ് ലും ഉണ്ടായത്. എന്ത് കൊണ്ട് അതൊക്കെ ഊതി പെരുപ്പിച്ചു അച്ഛനെ ഒരു വില്ലന്‍ ആയി ചിത്രീകരിച്ചു എന്നറിയില്ല. അച്ഛനെ വീഡിയോ കോളില്‍ വന്നു സംസാരിക്കാന്‍ അവസരം കൊടുത്ത ബിഗ്ബോസിനു ബിഗ് അപ്ലോസ്.
അച്ഛന്‍ ഇല്ലാത്തവര്‍ക്കേ അതിന്റ വില അറിയൂ എന്ന പോലെ ആ കുടുംബത്തിന്റെ സ്‌ട്രോംഗ് പില്ലര്‍ ആയുള്ള അച്ഛനെ സായി ഒരുപാട് തെറ്റിദ്ധരിച്ചു മറ്റുള്ളവര്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കി പ്രത്യേക പരിഗണന നേടാന്‍ നോക്കി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
പിന്നെ സായി ഫേക്ക് ആണെന്ന് തോന്നാന്‍ കാരണം. ജാസ്മിനു അറിയാമായിരുന്നു പുറത്തു നെഗറ്റീവ് ആണെന്ന്. പക്ഷേ ജാസ്മിന്‍ എന്ന ഗെയ്മറിനെ ഏറ്റവും അധികം തളര്‍ത്തിയത് സായി വന്നു പുറത്തെ കാര്യങ്ങള്‍ വള്ളി പുള്ളി തെറ്റാതെ ജാസ്മിനോട് പറഞ്ഞപ്പോള്‍ ആണ്. അതില്‍ അഫ്‌സല്‍ ന്റെ വോയ്സ് ക്ലിപ്പിനെ കുറിച്ച് വരെ പറഞ്ഞു. വീക്കെന്‍ഡ് എപ്പിസോഡ് ല്‍ നിസ്സാരമായി അതെന്റെ ഗെയിം ആയിരുന്നു എന്ന് സായി ലാലേട്ടനോട് പറഞ്ഞു. അപ്പോഴേക്കും ജാസ്മിന്‍ ഒരു കണ്‍ഫ്യൂസ്ഡ് സ്റ്റേജ് ല്‍ എത്തി.

അതിനാല്‍ ആള്‍ക്കാരെ എങ്ങനെ ആണ് വൈകാരികകമായി തകര്‍ക്കേണ്ടത് എന്ന് സായി കൃഷ്ണയ്ക്ക് അറിയാം. അഭിഷേക് ജയ് ദീപ് & ജിന്റോ തീര്‍ത്ത വിഷയം, ഹൗസ്ല്‍ ഉള്ളവരോട് സ്വകാര്യമായി പറഞ്ഞു ജിന്റോ യെ നെഗറ്റീവ് ആക്കിയത് സായി ആണ്. തീര്‍ച്ചയായും ജീവനെ പോലുള്ള പെറ്റ് പോയാല്‍ ചങ്ക് പൊടിയും. പക്ഷേ ഇന്നലെ അതും സായി സീന്‍ ക്രീയേറ്റ് ചെയ്യാന്‍ ആയാണ് മൈക്ക് വലിച്ചു എറിഞ്ഞു പോയത് എന്ന് എനിക്ക് വ്യക്തിപരമായി ഫീല്‍ ചെയ്തു.
ഒരു മനുഷ്യന്‍ ആകാന്‍ ആണ് ബിബിയില്‍ വന്നതെന്ന് പറയുമ്പോ സ്വന്തം ഭാര്യ തന്നെ ട്രോളുന്നു. അതിനാണോ ഇങ്ങോട്ട് വന്നേ, ഒന്നും മിണ്ടാത്തതിന് എയറില്‍ ആണെന്ന് പറയുന്നു. ചെറുപ്പത്തില്‍ പൊറോട്ട കിട്ടാത്തതിന് ട്രോമ വന്നതും ഭാര്യ സ്‌നേഹ തന്നെ കളിയാക്കുന്നുണ്ട്. ബിബിയില്‍ കണ്ടു മനസിലാക്കിയെടുത്തോളം സായിയുടെ കുടുംബം ഏതൊരു സാധാരണ കുടുംബം പോലെ തന്നെ ആണ്. നിസ്സാരമായ പ്രശ്‌നങ്ങള്‍ ഊതി പെരുപ്പിക്കുന്നത് സായി എന്ന അറ്റന്‍ഷന്‍ സീക്കറുടെ പ്രശ്‌നം ആയി ആണ് തോന്നിയത്.


Click it and Unblock the Notifications