പരാജയപ്പെട്ടത് ഞാന്‍! അമ്മയും ഭാര്യയും തമ്മില്‍ ഇത്ര വലിയ പ്രശ്‌നമോ? സായ് കൃഷ്ണ പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന മത്സരാര്‍ത്ഥിയാണ് സായ് കൃഷ്ണ. സീക്രട്ട് ഏജന്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനായ വ്യക്തിയാണ് സായ് കൃഷ്ണ. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ കണ്ടത് സീക്രട്ട് ഏജന്റിനേയായിരുന്നില്ല സായ് കൃഷ്ണയെയായിരുന്നു. തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിച്ച സാധാരണക്കാരനായിരുന്നു സായ് കൃഷ്ണ.

തന്റെ ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിട്ടുണ്ട് ഷോയില്‍ വച്ച് സായ് കൃഷ്ണ. അതിലൊന്നായിരുന്നു തന്റെ അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് സായ് പറഞ്ഞത്. ഇതോടെ സായിയുടെ അമ്മയും ഭാര്യയും തമ്മില്‍ പ്രശ്‌നത്തിലാണെന്നായി സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് സായ് കൃഷ്ണയും സ്‌നേഹയും.

Bigg Boss

സായിയുടെ അമ്മയും സ്‌നേഹയും തമ്മില്‍ അതിനും മാത്രം വലിയ പ്രശ്‌നങ്ങളുണ്ടോ? എന്ന ചോദ്യത്തിനാണ് ഇരുവരും മറുപടി പറയുന്നത്. ഞാന്‍ അതിനകത്തു നിന്നു തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു ചെറിയ കാര്യമാണ്. ഇത് രണ്ടും യോജിപ്പിക്കേണ്ട വ്യക്തി. ഞാനാണ് പരാജയം. അങ്ങനെ പരാജയപ്പെട്ടു പോയ എന്നെ നിങ്ങള്‍ മനസിലാക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. അമ്മ-ഭാര്യ രണ്ടിനും ഇടയില്‍ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാന്‍ പറ്റാതെ, ഏതിലേലും ഒന്ന് മാത്രമാകും എന്ന പേടിയില്‍ പോകുന്ന ഒരുപാട് പേര്‍ ഈ സമൂഹത്തിലുണ്ട്. അവര്‍ ആരും ഇത് പറഞ്ഞ് കേട്ടിട്ടില്ലെന്ന് സായ് പറയുന്നു.

എനിക്കിത്തിരി സമാധാനം നല്‍കുന്ന കേസാണ്, എന്തായാലും സ്വയം പുതുക്കുകയാണ്, ഞന്‍ തിരിച്ചറിഞ്ഞ കാര്യം, എനിക്ക് മാറ്റേണ്ട കാര്യം അങ്ങനെ പറയുന്ന കൂട്ടത്തില്‍ പറഞ്ഞതാണ്. ഞാന്‍ പറഞ്ഞ കാര്യം ലാലേട്ടന് മനസിലായിരുന്നുവെന്നും സായ് പറയുന്നു. പറയുന്നത് പോലെയുള്ള വലിയ കാര്യമൊന്നുമല്ല. കിട്ടിയൊരു അവസരം മുതലാക്കിയെന്ന് സ്‌നേഹ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

സായിയുടെ അമ്മയും ഭയങ്കര അടിയാണ്, രണ്ട് വീട്ടിലാണ് താമസിക്കുന്നത് എന്നൊക്കെയാണ്. പക്ഷെ ഞാന്‍ പറഞ്ഞിരുന്നു ഞങ്ങളിപ്പോഴും ഒരുമിച്ചാണ് താമസിക്കുന്നത് എന്നും സ്‌നേഹ ചൂണ്ടിക്കാണിക്കുന്നു. ഒരു വീട്ടില്‍ പലരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായേക്കാം. അത് വിസിബിള്‍ ആകുന്നത് വലിയൊരു പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ മാത്രമായിരിക്കാം. അതിനാല്‍ പറഞ്ഞിട്ടുവെന്ന് മാത്രം. പറയുന്നവര്‍ക്ക് പലതും പറയാം. അതുകൊണ്ട് ഒന്നും ഒരു കാര്യവുമില്ലെന്നും സായ് പറയുന്നു. തന്റെ അച്ഛന്‍ ബിഗ് ബോസ് വീട്ടിലേക്ക് വരരുതേ എന്ന് പറഞ്ഞതിന്റെ കാര്യവും സായ് വ്യക്തമാക്കുന്നുണ്ട്.

Bigg Boss

താടി വച്ച് വരുന്ന ആ ഫിഗറിനെയല്ലായിരുന്നു എന്റെ പേടി. എന്റെ പേടി ഞാന്‍ അഡ്രസ് ചെയ്യാന്‍ പോകുന്ന വിഷയത്തെയായിരുന്നു. ഞാന്‍ പറഞ്ഞത് ഞാനാണ് തെറ്റുകാരന്‍, എന്റെ പ്രശ്‌നങ്ങള്‍ അച്ഛനെ അറിയിച്ചിട്ടില്ലെന്നാണ്. ഇനി ആ വ്യക്തി നേരിട്ട് വരുമ്പോള്‍ ഞാനിത് എങ്ങനെ അച്ഛനോട് പ്രസന്റ് ചെയ്യും. അത് എനിക്ക് എപ്പോഴും പേടി തന്നെയാണ്. അച്ഛന്റെ ഫിഗറിലല്ല, ആ വിഷയത്തെ എങ്ങനെ നേരിടും എന്നതായിരുന്നു പേടി എന്നാണ് സായ് പറയുന്നത്.

ജാസ്മിന്റെ ഉപ്പയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതിനെക്കുറിച്ചും സായ് പറയുന്നുണ്ട്. പുറത്ത് വന്ന ഓഡിയോ ഗബ്രിയെ തെറി പറയുന്നത് മാത്രമുള്ളതാണ്. എന്നാല്‍ എട്ട് മിനുറ്റ് നേരമുള്ള, താനും മറ്റൊരാളും ജാസ്മിന്റെ ഉപ്പയുമുള്ള കോളിന്റെ ചെറിയ ഭാഗം മാത്രമാണതെന്നും സായ് പറയുന്നു. ജാസ്മിന്‍ തന്റെ സുഹൃത്താണെന്നും ഉപ്പ ഇക്കാര്യം പറഞ്ഞില്ലായിരുന്നുവെങ്കിലും താന്‍ ജാസ്മിനോട് സംസാരിക്കുമായിരുന്നു എന്നാണ് സായ് പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X