ഇത്രയും വെറുപ്പ് ഗബ്രി അര്‍ഹിക്കുന്നില്ല! പിന്തുണയുമായി സാനിയ ഇയ്യപ്പന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ഗബ്രി. എന്നാല്‍ തുടക്കം മുതല്‍ക്കേ ജാസ്മിനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഗബ്രി കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള അടുപ്പം മനപ്പൂര്‍വ്വം കണ്ടന്റിന് വേണ്ടി സൃഷ്ടിച്ച ലവ് ട്രാക്കാണെന്ന വിമര്‍ശനമാണ് ഇരുവരും നേരിട്ടത്. ഇക്കാര്യം അകത്തും പുറത്തും ഇരുവര്‍ക്കും നെഗറ്റീവായി ബാധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്നപ്പോഴും ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ വ്യക്തമായൊരു മറുപടി നല്‍കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവരോട് ചോദിച്ചപ്പോഴും ഇരുവര്‍ക്കും ലഭിച്ചത് വിമര്‍ശനങ്ങളായിരുന്നു. കൂട്ടത്തില്‍ അകത്തും പുറത്തും ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നതും ഇപ്പോള്‍ ഇരുവരുമാണ്.

അതേസമയം പ്രശ്‌നങ്ങളുടേയെല്ലാം ഉത്തരവാദിത്തം ഗ്ബ്രിയില്‍ മാത്രമായി ചാര്‍ത്തപ്പെടുന്ന എന്നൊരു വിമര്‍ശനം ഗബ്രിയുടെ ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇപ്പോഴിതാ ഗബ്രിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഗബ്രിയുടെ അക്കൗണ്ടില്‍ നിന്നുമുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു സാനിയയുടെ പ്രതികരണം.
ഗബ്രി നീ ഇത്ര വെറുപ്പ് അര്‍ഹിക്കുന്നില്ല... എന്നാണ് പോസ്റ്റ് പങ്കിട്ടു കൊണ്ട് സാനിയ പറയുന്നത്. നടനായ ഗബ്രിയും സാനിയയും സുഹൃത്തുക്കളാണെന്നാണ് താരത്തിന്റെ പ്രതികരണത്തില്‍ മനസിലാകുന്നത്.
'അവര്‍ നിന്നെ വിധിക്കട്ടെ. അവര്‍ നിന്നെ തെറ്റിദ്ധരിക്കട്ടെ. അവര്‍ നിന്നെപ്പറ്റി പരദൂഷണം പറയട്ടെ. അവര്‍ നിന്നെ ഫേക്ക് എന്ന് റിപ്പോര്‍ട്ട് ചെയ്യട്ടെ. അവര്‍ നിന്നെ ബ്ലോക്ക് ചെയ്യട്ടെ. പക്ഷെ നീ ഒറിജിനലായി തുടരുക. കനിവുള്ളവനായി തുടരുക. സത്യസന്ധതയോടെയും ആത്മാര്‍ത്ഥയോടെയുമിരിക്കുക. അവര്‍ എന്ത് ചെയ്താലും പറഞ്ഞാലും. നീ നിന്റെ മൂല്യവും നിന്റെ സത്യത്തിന്റെ സൗന്ദര്യവും സംശയിക്കരുത്. എന്നത്തേയും പോലെ തിളങ്ങുക' എന്ന കുറിപ്പാണ് സാനിയ പങ്കിട്ടിരിക്കുന്നത്.
നിരവധി പേരാണ് കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്. ബിഗ് ബോസ് താരം ഡെയ്‌സി ഡേവിഡും പ്രതികരിച്ചിട്ടുണ്ട്. കഴിവുള്ളവര്‍ ജയിക്കണം.. ഗബ്രി ടാസ്‌ക് ഒകെ നന്നായി ചെയുന്നു. എന്റെര്‍റ്റൈണര്‍ കൂടിയാണ്.. ആക്ടര്‍, ആങ്കറിംഗ്, ഡാന്‍സിങ്, നന്നായി സംസാരിക്കാന്‍ അറിയാം വിത്ത് കോണ്‍ഫിഡന്‍സ്. പിന്നെ റിലേഷന്‍ഷിപ് ഒകെ സാധാരണ ആണ് ബിഗ് ബോസില്‍. രണ്ടു പേര്‍ക്കും ഇഷ്ടമാണ്. പിന്നെ നിങ്ങളുടെയൊക്കെ പ്രശ്‌നം എന്താ? എന്നായിരുന്നു ഒരാളുടെ കമന്റ്.

അവന്‍ ഈ വെറുപ്പ് അര്‍ഹിക്കുന്നില്ല. പിന്നെ വിഷു എപ്പിസോഡില്‍ ഗബ്രിയേ മാത്രം കുറ്റകാരന്‍ ആക്കി ചിത്രീകരിക്കുന്നത് പോലെ തോന്നി...അതെന്താ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ ഈ ഷോ. ജാസ്മിനും പല തവണ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിട്ടുണ്ട് ഞങ്ങളെ. ജാസ്മിന് മാത്രേ പുറത്ത് ലൈഫ് ഉള്ളു? ഗബ്രിക്ക് ഇല്ലേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതേസമയം ഇന്നലെ നടന്ന സംഭവങ്ങളെ തുടർന്ന് ആകെ തകർന്നിരിക്കുകയാണ് ഗബ്രി. ഷോയില്‍ നിന്നും താന്‍ ക്വിറ്റ് ചെയ്യുകയാണെന്ന് ഗബ്രി പലവട്ടം പറഞ്ഞിരുന്നു.


Click it and Unblock the Notifications