മുടി പിടിച്ച് വലിച്ചത് ജിന്റോയല്ല, അര്‍ജുന്‍! തെറ്റുപറ്റിപ്പോയി, ക്ഷമിക്കണം! സത്യം വെളിപ്പെടുത്തി ശരണ്യ
ബിഗ് ബോസ് വീട്ടില്‍ നിന്നും ഈയ്യടുത്ത് പുറത്തായ താരമാണ് ശരണ്യ ആനന്ദ്. ടെലിവിഷന്‍-സിനിമാ താരമായ ശരണ്യ ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ടാസ്‌കുകളില്‍ മികച്ച രീതിയില്‍ പങ്കെടുക്കുന്ന താരമായിരുന്നു ശരണ്യ. അതേസമയം ഒരു ടാസ്‌കിനിടെ ശരണ്യയും ജിന്റോയും തമ്മിലുണ്ടായ ഫൈറ്റ് ബിഗ് ബോസ് വീട്ടില്‍ വലിയ വിവാദമായി മാറിയിരുന്നു.
ബിഗ് ബോസ് വീട്ടിലെ പ്രോപ്പര്‍ട്ടി തകര്‍ക്കുന്നതിലേക്കും ശരണ്യയെ ആക്രമിക്കുന്നതിലേക്കും വരെ എത്തുന്നതായിരുന്നു ഈ ഫൈറ്റ്. അടിക്കിടെ ജിന്റോ ശരണ്യയുടെ മുടി പിടിച്ചു വലിച്ചുവെന്ന ആരോപണം താരങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ശരണ്യ. സെല്ലുലോയ്ഡ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ജിന്റോയെ മോശക്കാരനായി ചിത്രീകരിക്കുകയായിരുന്നുവോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശരണ്യ. ടാസ്‌ക് ചെയ്യുന്ന സമയത്ത് ജിന്റപ്പന്‍ ആദ്യം റിഷിയുമായിട്ടാണ് ഫൈറ്റുണ്ടാകുന്നത്. രണ്ടാമതായി ഗബ്രിയുമായും മൂന്നാമത് ഞാനുമായി ഫൈറ്റുണ്ടായി. ഞാനുമായുള്ള ഫൈറ്റില്‍ മുടി പിടിച്ച് വലിക്കുന്നത് ശരിയാണോ എന്ന സംസാരമാണ് മത്സരാര്‍ത്ഥികള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും നടന്നത്. പക്ഷെ ശരണ്യ ലാലേട്ടന്റെ എപ്പിസോഡില്‍ പറഞ്ഞത് ജിന്റപ്പന്‍ എന്നെ കൈമുട്ട് വച്ച് ഇടിച്ച് കോര്‍ണര്‍ ചെയ്തു, പുറം ഗ്ലാസില്‍ ഇടിച്ചു എന്നാണ് ശരണ്യ പറയുന്നത്.
മുടി പിടിച്ചു വലിച്ചു, ജിന്റപ്പനാണെന്ന് തോന്നുന്നു എന്നാണ് പറഞ്ഞത്. ഉറപ്പാണോ എന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ആയിരിക്കും എന്ന് തോന്നുന്നു എന്നാണ് പറഞ്ഞത്. ആ ഫൈറ്റ് നടക്കുമ്പോള്‍ ഞാന്‍ കുനിഞ്ഞിരിക്കുകയായിരുന്നു. എന്റെ തല താഴേക്കായിരുന്നു. പുറകില്‍ നിന്നും മുടി പിടിച്ചു വലിക്കുന്നത് ആരാണ്, ആരാണ് എന്നെ വലിച്ചു കൊണ്ടു പോകുന്നത്, ആരാണ് ജിന്റപ്പനെ വലിച്ചു കൊണ്ടു പോകുന്നതെന്നൊന്നും എനിക്കറിയില്ല. കഴുത്തിനുള്ള കുത്തും പുറത്തുള്ള ഇടിയും കൊണ്ട കാരണം വേദനയിലായിരുന്നു ഞാന്‍ എന്നും താരം പറയുന്നു.

എനിക്ക് ശരിക്കും കാണാന്‍ സാധിക്കുന്നില്ല. ആരോ മുടി പിടിച്ച് വലിച്ചിട്ടുണ്ട്. പലരും പറയുന്നുണ്ട് ജിന്റപ്പന്‍ പിടിച്ചു വലിക്കുന്നത് കണ്ടുവെന്ന്. പക്ഷെ ഞാന്‍ കണ്ടിട്ടില്ല. എന്റെ മുടി പിടിച്ചു വലിച്ചിരുന്നു. കൈ തോളിലുണ്ടായിരുന്നു. പക്ഷെ ആരുടെ കൈ ആണെന്ന് ഞാന്‍ കണ്ടിരുന്നില്ല. ഈ വിഷ്വല്‍ ഞാന്‍ പുറത്തിറങ്ങിയ ശേഷമാണ് കാണുന്നത്. സത്യത്തില്‍ അത് ജിന്റപ്പന്‍ ആയിരുന്നില്ല. മുടി വലിച്ച കൈ ജിന്റപ്പന്റേത് ആയിരുന്നില്ല. എന്നെ രക്ഷിക്കാനായി വലിച്ച സമയത്ത് അര്‍ജുന്റെ കൈ ആയിരുന്നു അത്. എനിക്കത് മനസിലായതിനാല്‍ ഞാന്‍ എല്ലാ ജിന്റപ്പന്‍ ഫാന്‍സിനോടും പറയുകയാണ്, എനിക്ക് അറിയാത്ത കാര്യമായിരുന്നു അത്. ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും ശരണ്യ പറഞ്ഞു.
എനിക്ക് അറിയില്ലായിരുന്നു. പക്ഷെ കൈ കൊണ്ട് ഇടിച്ചത് നല്ല കാര്യമല്ല. എന്നാല്‍ മുടിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ല. ഞാനതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ശരണ്യ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications