ജാസ്മിന്റെ ജീവിതം ഇല്ലാതാക്കിയത് ഗബ്രിയോ? ഇത് പ്രണയമല്ല! പുറത്തു നിന്നും പ്ലാന്‍ ചെയ്ത് വന്നത്!
ബിഗ് ബോസ് വീടിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറിയ സംഭവമാണ് ജാസ്മിനും ഗബ്രിയും തമ്മിലുള്ള അടുപ്പം. ഇരുവരും പുറത്തു നിന്നും തയ്യാറാക്കി വന്ന പ്ലാന്‍ പ്രകാരമുള്ള ലവ് ട്രാക്ക് കളിക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നു വന്നത്. ഇതോടെ ജാസ്മിനുമായി നിശ്ചയിച്ചു വച്ച വിവാഹ ബന്ധത്തില്‍ നിന്നും കാമുകന്‍ പിന്മാറുക വരെയുണ്ടായി. ഇപ്പോഴിതാ ജാസ്മിന്‍-ഗബ്രി സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ശരണ്യ.
ബിഗ് ബോസ് വീട്ടില്‍ നിന്നും പോയ വാരം പുറത്തായ മത്സരാര്‍ത്ഥിയാണ് ശരണ്യ. സെല്ലുലോയ്ഡ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശരണ്യ ജാസ്മിനേയും ഗബ്രിയേയും കുറിച്ച് സംസാരിച്ചത്. ജാസ്മിന്റെ ജീവിതം ഇല്ലാതാക്കിയതില്‍ ഗബ്രിയ്ക്ക് പങ്കുണ്ടോ? എന്ന അവതാരകന്റെ ചോദ്യത്തിന് രണ്ട് പേര്‍ക്കും പങ്കുണ്ട് എന്നായിരുന്നു ശരണ്യയുടെ മറുപടി.

പ്രണയം എന്നത് ഭയങ്കര അര്‍ത്ഥവത്തായ വാക്കാണ്. ഞാന്‍ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടര വര്‍ഷം വേണ്ടി വന്നു അതിന്. ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ പ്രണയിച്ചു കൊണ്ടേയിരിക്കുകയാണ്. പ്രണയം ഒരു ദിവസം കൊണ്ട് സംഭവിക്കത്തില്ല. ഒരു ദിവസം കൊണ്ട് ഒരാളോട് ഐ ലവ് യു എന്ന് പറയാന്‍ എനിക്കാകില്ലെന്നും ശരണ്യ പറയുന്നു.
ഒരു ദിവസം കൊണ്ട് പ്രണയിക്കാന്‍ പറ്റില്ല. അതിന് സമയമെടുക്കും എന്ന് ശരണ്യ പറയുന്നു. അപ്പോള്‍ അത് സ്‌ക്രിപ്റ്റഡ് ആയിരുന്നുവോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ എന്താണെങ്കിലും അത് ചീറ്റിപ്പോയി എന്നാണ് ശരണ്യ പറയുന്നത്. ജാസ്മിന്റേത് മുഖംമൂടിയാണോ എന്ന് അറിയാനായിരിക്കാം പ്രേക്ഷകര്‍ ഇപ്പോഴും വച്ചു കൊണ്ടിരിക്കുന്നതെന്നും ശരണ്യ പറയുന്നുണ്ട്. ജാസ്മിന് പുറത്തൊരു ബന്ധമുണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലെന്നും താരം പറയുന്നു.
''ബിഗ് ബോസില്‍ വന്നപ്പോള്‍ കാണുന്നത് ഒരു ദിവസം കൊണ്ടോ ഒരു ആഴ്ച കൊണ്ടോ രണ്ട് പേര്‍ക്കിടയില്‍ ഭയങ്കരമായ കെമിസ്ട്രി വര്‍ക്കാകുന്നതാണ്. അവര്‍ക്കിടയില്‍ ചിരിയും കളിയുമൊക്കെ നടക്കുന്നുണ്ടായിരുന്നു. അവരുടെ രീതിയില്‍ പോവുകയാണ്. ഒരു പോയന്റ് വന്നപ്പോള്‍ ഗബ്രി എന്നോട് ചോദിച്ചു, ഞങ്ങളുടെ റിലേഷനെപ്പറ്റി എന്താണ് ചേച്ചിയ്ക്ക് പറയാനുള്ളത് എന്ന്. നിങ്ങള്‍ ലവ് ആയാലും ആയില്ലേലും എനിക്കെന്താ? എന്റെ മാറ്റര്‍ അല്ല. ഞാന്‍ വന്ന് ഗെയിം കളിക്കാനാണ്. നിങ്ങള്‍ ലവ് ചെയ്താലും ഇല്ലെങ്കിലും അത് നിങ്ങളുടെ കാര്യം'' ശരണ്യ പറയുന്നു.

ഞാനിത് പറഞ്ഞു. എന്നെ സംബന്ധിച്ച് ഇതല്ല പ്രണയം എന്നതാണ് എന്റെ മനസിലുണ്ടായിരുന്നത്. അതെനിക്ക് അവരോട് പറയേണ്ടതില്ല. അവര്‍ ഗെയിം കളിക്കാന്‍ വന്നതാണ്. അവരുടേതായ രീതിയില്‍ ഗെയിം കളിച്ചോട്ടെ. ലവ് എന്നത് പരിശുദ്ധമാണ്. കാഴ്ചവസ്തുവാക്കത്തില്ല പ്രണയത്തെ. രണ്ട് പേര്‍ തമ്മില്‍ സംസാരിക്കുന്നതിലും സ്പര്‍ശിക്കുന്നതിലും പരിശുദ്ധിയുണ്ടാകും. സത്യസന്ധതയുണ്ടാകും. ഇതൊന്നും എനിക്ക് അവര്‍ തോന്നിയിട്ടില്ല എന്നും ശരണ്യ അഭിപ്രായപ്പെടുന്നുണ്ട്.
ഒരു ഘട്ടത്തില്‍ ഇവര്‍ പുറത്തു നിന്നും പ്ലാന്‍ ചെയ്ത് വന്നതാണെന്ന് തോന്നിയെന്നും ശരണ്യ പറയുന്നു. പക്ഷെ താന്‍ അതിന്റെ പുറകെ പോയില്ല. കാരണം ജനങ്ങള്‍ നല്ല ബുദ്ധിയുള്ളവരാണെന്നാണ് ശരണ്യ പറയുന്നത്. ജാസ്മിന് ഒരു സപ്പോര്‍ട്ട് വേണമായിരുന്നു. ജാസ്മിന് വാക്കു കൊണ്ട് ഫൈറ്റ് ചെയ്യാന്‍ സാമര്‍ഥ്യമുണ്ട്. പക്ഷെ ഗെയിംസില്‍ ഇല്ല. പക്ഷെ ഗബ്രിയ്ക്ക് ഗെയിംസുകൊണ്ടും വാക്കുകൊണ്ടും ശക്തിയുണ്ട്. അവര്‍ രണ്ടു പേരേയും ഇന്റിവിജ്വല്‍ പ്ലെയേഴ്‌സ് ആയി ആരും കണ്ടിട്ടില്ല. അവര്‍ രണ്ടുപേരും എപ്പോഴും ഒരുമിച്ചാണ് കളിച്ചിട്ടുള്ളതെന്നും ശരണ്യ പറയുന്നു.


Click it and Unblock the Notifications