ശരണ്യ ബിഗ് ബോസില്‍ പിടിച്ചു നിന്നത് ശരീരം കാണിച്ചിട്ടോ? അവതാരകനോട് പൊട്ടിത്തെറിച്ച് ശരണ്യ!

ബിഗ് ബോസ് വീട്ടിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള അവതരാകന്റെ അനാവശ്യ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് ശരണ്യ. കഴിഞ്ഞ ആഴ്ചയാണ് ശരണ്യ ഷോയില്‍ നിന്നും പുറത്താകുന്നത്. ഇതിന് പിന്നാലെ സെല്ലുലോയ്ഡ് മാഗസിന് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശരണ്യയോട് വസ്ത്രത്തിന്റെ പേരില്‍ അനാവശ്യ ചോദ്യങ്ങളുമായി അവതാരകനെത്തിയത്.

65 ദിവസം ശരണ്യ പിടിച്ചു നിന്നത് എക്‌സ്‌പോസ് ചെയ്ത് വസ്ത്രം ധരിച്ചതു കൊണ്ടാണോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്താണ് എക്‌സ്‌പോസ്ഡ് വസ്ത്രം? എന്നായിരുന്നു ശരണ്യയുടെ മറു ചോദ്യം. ശരണ്യ കാണിച്ചതെന്തോ അത് തന്നെയാണ് എക്‌സ്‌പോസ്ഡ്. മറ്റ് മത്സരാര്‍ത്ഥികള്‍ കാണിക്കാത്തത് ശരണ്യ കാണിച്ചു എന്നായി അവതാരകന്‍. അത് എന്റെ കഴിവല്ലേ? എന്ന് ശരണ്യ ചോദിക്കു. ഏത് വസ്ത്രത്തിലാണ് എക്‌സ്‌പോസ്ഡ് ആയിരുന്നതെന്ന് ശരണ്യ ചോദിച്ചപ്പോള്‍ ജിം വെയര്‍ എന്നായിരുന്നു അവതാരകന്റെ മറുപടി.

Bigg Boss

എന്റെ ഏതെങ്കിലും ശരീരഭാഗം ഓപ്പണ്‍ ആയിരുന്നുവോ? എന്ന് ശരണ്യ അവതാരകനോട് ചോദിക്കുന്നുണ്ട്. ശരണ്യയുടെ ജിം വെയര്‍ പുറമെ ഒന്നും കാണുന്നില്ല, പക്ഷെ അതിലും ഭേദം കാണിക്കുന്നതായിരുന്നു എന്ന് അവതാരകന്‍ പറയുന്നുണ്ട്. കുട്ടികളും കുടുംബ പ്രേക്ഷകരും കാണുന്ന പരിപാടിയാണെന്നും അവതാരകന്‍ പറയുന്നു. ഒരു ദിവസം മൂന്ന് ടാസ്‌കുണ്ടാകും. അതിന്റെ കൂടെ വീട്ടിലെ ജോലികളുണ്ടാകും. ആ സമയത്തൊക്കെ ഓരോ തവണയും പോയി വസ്ത്രം മാറി വരാന്‍ സമയമുണ്ടാകില്ലെന്നാണ് ശരണ്യ നല്‍കുന്ന മറുപടി.

തനിക്ക് ഫ്‌ളെക്‌സിബിളും കംഫര്‍ട്ടുമായിട്ടുള്ളതാണ് ജിം വെയര്‍. ജിം വെയര്‍ ഇട്ടത് ഇഷ്ടപ്പെടുന്നവരുമുണ്ട്. ആണുങ്ങള്‍ ഷോര്‍ട്‌സ് ഇട്ടു നടക്കുന്നുണ്ടല്ലോ അതിനെതിരെ ആരും ഒന്നും പറയുന്നില്ലല്ലോ? എന്നും ശരണ്യ ചോദിക്കുന്നുണ്ട്.

സ്‌കിന്‍ ഫിറ്റാണെന്നു കരുതി എക്‌സപോസ്ഡ് അല്ല. നിങ്ങളുടെ കാഴ്ചപ്പാടാണ്. അത് മാറ്റാന്‍ എനിക്ക് സാധിക്കില്ല. ഇനിയുള്ള തലമുറയോട് പറയാനുള്ളത് തുണി വച്ച് ആളുകളെ ജഡ്ജ് ചെയ്യരുത് എന്നാണ്. ഒരു പെണ്‍കുട്ടി മോഡേണ്‍ ഡ്രസ് ഇട്ടാല്‍ അവള്‍ പോക്ക് എന്ന് പറയുന്നതും ചുരിദാര്‍ ഇട്ടാല്‍ പെര്‍ഫെക്ട് എന്നു പറയുന്നതുമായ ചിന്ത മാറ്റേണ്ട സമയമായി. ആ കാലം കഴിഞ്ഞുവെന്നും ശരണ്യ പറയുന്നു. ഇനിയുള്ള കാലം വസ്ത്രത്തിന്റെ പേരില്‍ ആളുകളെ ജഡ്ജ് ചെയ്യുന്നതേന്റതായിരിക്കില്ലെന്നും താരം പറയുന്നു.

65 ദിവസം ജിം വസ്ത്രവുമിട്ട് ഡാന്‍സ് കളിക്കുകയായിരുന്നില്ല ഞാന്‍. പവര്‍ റൂമില്‍ കയറിയായിരുന്നു. ടാസ്‌കുകളില്‍ പങ്കെടുത്തിരുന്നു. ഏറ്റവും നന്നായി ടാസ്‌കുകള്‍ ചെയ്ത മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഞാന്‍. ഒരു ടാസ്‌കു പോലും തോറ്റിട്ടില്ല. സ്ത്രീകളില്‍ ഏറ്റവും മികച്ചത് ഞാന്‍ ആയിരുന്നു. ടീം ടാസ്‌കുകളിലും ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചിരുന്നുവെന്നും ശരണ്യ പറയുന്നുണ്ട്.

Bigg Boss

സാരിയേ ധരിക്കാന്‍ പാടുള്ളൂവെന്ന് ഓര്‍ഡര്‍ ഇടാന്‍ പറ്റില്ല. ഏത് വസ്ത്രം ഇടണം എന്നുള്ളത് വ്യക്തികളുടെ ചോയ്‌സ് ആണ്. ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, അവര്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യട്ടെ. എന്നെ നിലനിര്‍ത്തിയത് എന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെട്ടതു കൊണ്ടു കൂടിയാണ്. കേരളത്തില്‍ ആയതിനാലാണ് ഇത് പറയുന്നത്. നോര്‍ത്തില്‍ ജിം വെയര്‍ ഇട്ട് റോഡിലൂടെ നടക്കുന്നുണ്ട്. അത്ര കോമണ്‍ ആണെന്ന് ശരണ്യ ചൂണ്ടിക്കാണിക്കുന്നു.

കാണിച്ചതു കൊണ്ട് പറഞ്ഞതാണെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ കാണിച്ചിട്ടില്ല, ആ വിശ്വസാം തനിക്കുണ്ട്. ഇനി മേലാല്‍ അങ്ങനെ പറഞ്ഞാല്‍ തന്റെ വേറെ സ്വഭാവം കാണുമെന്ന് അവതാരകനോട് കയര്‍ക്കുകയായിരുന്നു ശരണ്യ. എന്ത് കാണിച്ചെന്നാണ് പറയുന്നത്? 65 ദിവസവും ജിം വെയര്‍ മാത്രം ഇട്ടാണോ ഞാന്‍ നിന്നത്? എന്നും ശരണ്യ ചോദിക്കുന്നു. എന്റെ വീട്ടുകാര്‍ക്കോ ഭര്‍ത്താവിനോ ഇല്ലാത്ത ടെന്‍ഷനും ബിപിയുമൊന്നും അവതാരകന് വേണ്ടതില്ലെന്നും ശരണ്യ തുറന്നടിച്ച് പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X