അന്‍സിബയുടേത് 'മോശം ക്യാരക്ടര്‍', ഒന്നല്ല 16 കാരണങ്ങള്‍; 'മൂക്കള ആര്‍മി'യെ കൊട്ടി ആരാധകന്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇപ്പോള്‍ ജനപിന്തുണയില്‍ ഏറ്റവും മുന്നിലുള്ള താരങ്ങളില്‍ ഒരാളാണ് അന്‍സിബ. തുടക്കത്തില്‍ അന്‍സിബയെ ബിഗ് ബോസ് മെറ്റീരിയലായി പലരും കണ്ടിരുന്നില്ല. കട്ടിലിരുന്ന് മാത്രം സംസാരിക്കുന്നുവെന്നായിരുന്നു അന്‍സിബയ്‌ക്കെതിരെയുള്ള വിമര്‍ശനം. എന്നാല്‍ പോകെ പോകെ ആ അന്‍സിബ ഒരുപാട് മാറി. ഇന്ന് ബിഗ് ബോസ് വീട്ടിലെ ഏറ്റവും മികച്ച ഗെയ്മര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്.
അന്‍സിബയുടെ ഗെയിം തിരിച്ചറിയപ്പെടാതെ പോയതായിരുന്നു എന്നാണ് ഇപ്പോള്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. അകത്തും പുറത്തും അന്‍സിബ കയ്യടി നേടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി അന്‍സിബ കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. ഇതിനെതിരെ ഇപ്പോഴിതാ അന്‍സിബയുടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. അന്‍സിബയ്‌ക്കെതിരെ ജാസ്മിന്‍ ആര്‍മിയാണ് തെറ്റായ പ്രചരണം നടത്തുന്നത് എന്നാണ് അന്‍സിബയുടെ ആരാധകര്‍ പറയുന്നത്.

ഇപ്പോഴിതാ അന്‍സിബയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. അന്‍സിബയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെയാണ് ഈ പ്രേക്ഷകന്‍ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ഇങ്ങനെ പേടിക്കാതെ ഡെയ്. മുക്കള ആര്‍മി ജിന്റോയെ വിട്ടു കാരണം അവിടെ ജാസ്മിന് ഒരു സ്‌കോപ്പും ഇല്ല. ഇനി സെക്കന്റ് പൊസിഷന്‍ നു വേണ്ടി ആണ് കളിക്കുന്നത് തോന്നുന്നു. എങ്ക പാത്താലും അന്‍സിബ ങ്ങി ങ്ങി എന്തായാലും അന്‍സിബ മോശം ക്യാരക്ടര്‍ ഉള്ളവള്‍ തന്നെ ആണ്. കാരണം,
1)പ്രേമിച്ച പയ്യനോട് ലോയല്‍ ആകണം എന്ന സദാചാര ചിന്താഗതി ഉള്ളവള്‍
2)സ്ത്രീ-പുരുഷ സൗഹൃദത്തില്‍ ഒരു ലിമിറ്റ് ഉണ്ടെന്നു ചിന്തിക്കുന്നവള്‍
3)വൃത്തി മനുഷ്യന് അത്യാവശ്യം ആണെന്ന് കരുതുന്നവള്‍
4)തെറി വിളിക്കുന്നത് തെറ്റാണു എന്ന് കരുതുന്നവള്‍
5)പബ്ലിക്കില്‍ നില്‍കുമ്പോള്‍ മാനേഴ്‌സ് കീപ്പ് ചെയ്യേണം എന്ന് കരുതുന്നവള്‍
6)സ്വന്തം വീട്ടുകാര്‍ക്കും തനിക്ക് ഭാവിയില്‍ മോശം അവസ്ഥ ഉണ്ടാക്കരുത് എന്ന് കരുതി മാന്യത വിട്ട് ഗെയിം കളിക്കാന്‍ പാടില്ല എന്ന് കരുതുന്നവള്‍.
7)ഏല്പിച്ച ഡ്യൂട്ടി കൃത്യമായി ചെയ്യണം എന്ന് കരുതുന്നവള്‍
8)റേസിസം അറിയാത്തവള്‍
9)രൂപത്തിന്റെ പേരില്‍ കളിയാക്കാന്‍ അറിയാത്തവള്‍
10)മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ബഹുമാനത്തോടെ സംസാരിക്കുന്നവള്‍
11) തുമ്മിയ ചായ മറ്റുള്ളവര്‍ക് കൊടുക്കാന്‍ അറിയാത്തവള്‍
12)സ്വന്തം സുഹൃത്തിനെ കൊണ്ട് അടി ചോദിച്ചു വാങ്ങിക്കാന്‍ കഴിവില്ലാത്തവള്‍.

13)ഗസ്റ്റ് ആയി വന്ന രതീഷിനെ പോലും വെറുപ്പിക്കാന്‍ അറിയാത്തവള്‍
14)സഹമത്സരാര്‍ത്തിയെ ഫിസിക്കല്‍ അറ്റാക്ക് ചെയ്യാന്‍ അറിയാത്തവള്‍
15)ഒരേ കുറ്റം ചെയ്ത കുറ്റത്തിന് ഒരാള്‍ക്കു പ്രൊമോഷനും മറ്റൊരാള്‍ക് ശിക്ഷയും കൊടുക്കാന്‍ അറിയാത്തവള്‍
16)ചുമ്മാ കിടന്നു സംസാരിച്ചു ചന്ത സ്വഭാവം കാണിക്കാന്‍ അറിയാത്തവള്‍.
ഇത്രക്ക് മോശപ്പെട്ടവളെ എങ്ങനെ ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം മോശം ക്യാരക്ടറുകള്‍ ഇല്ലാത്ത സ്‌ട്രോങ്ങ് ലേഡിയെ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യണം. അതാരാണ് നിങ്ങള്‍ക് അറിയാമെന്നു പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ജാസ്മിനെതിരെയുള്ള പരോക്ഷമായ വിമര്‍ശനങ്ങളാണ് കുറിപ്പില്‍ പറയുന്നത് എന്നാണ് മനസിലാകുന്നത്. നിരവധി പേരാണ് ഈ അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയിരിക്കുന്നത്.


Click it and Unblock the Notifications