ജിന്റോ ഫേക്കാണ്, ഇഷ്ടം ഇവര്‍ രണ്ടു പേരെ; ബിഗ് ബോസിലെ ടാര്‍ജറ്റുകളെ വെളിപ്പെടുത്തി സീക്രട്ട് ഏജന്റ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വരുന്നത് ആറു പേരാണ്. നേരത്തെ തന്നെ ഇവര്‍ ആരൊക്കെയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്നിതാ അവര്‍ ഓരോരുത്തരേയും പരിചയപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ആരാധകര്‍ കാത്തിരുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒന്നായിരുന്നു സായ് കൃഷ്ണയുടേത്.

സോഷ്യല്‍ മീഡിയയില്‍ സീക്രട്ട് ഏജന്റ് യൂട്യൂബ് ചാനലിലൂടെയാണ് സായ് കൃഷ്ണ അറിയപ്പെടുന്നത്. സീക്രട്ട് ഏജന്റിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമെല്ലാം ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് വീട്ടിലേക്ക് വരുമ്പോഴുള്ള പ്ലാനുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് സായ്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സായ് കൃഷ്ണ മനസ് തുറന്നത്.

Bigg Boss

ഇപ്പോള്‍ ഞാനാണ് ഇവിടെ അരി ആകുന്നത്. ഇത്രയും കാലം ബിഗ് ബോസ് ആയിരുന്നു എനിക്ക് അരി. ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും. മുന്‍കാല വീഡിയോസ് വച്ച് താരതമ്യം ചെയ്യും. പക്ഷെ ഞാന്‍ ഇവിടെ ഇരിക്കുന്നത് സീക്രട്ട് ഏജന്റ് ആയിട്ടല്ല, സായ് കൃഷ്ണ ആയിട്ടാണ്. കാറിന്റെ സ്റ്റീയറിംഗിന്റെ ഇടയില്‍ മാത്രം എന്നെ കണ്ട നിങ്ങള്‍ എന്നെ ഇനി മുഴുവനായി കാണും. ഞാന്‍ എന്താണെന്ന് മനസിലാക്കുക. സായ് കൃഷ്ണയായി തന്നെ നില്‍ക്കും എന്നാണ് സായ് കൃഷ്ണ പറയുന്നത്.

ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡിലേക്ക് വരുമ്പോള്‍ അവിടെ ഉറങ്ങുന്നവരും തക്കം പാത്തിരിക്കുന്നവരും ഉറക്കം നടിക്കുന്നവരുമുണ്ട്. അവരെക്കൊണ്ട് ഗെയിം കളിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത്രയും കാലം ഗെയിം കണ്ട അനുഭവം വച്ചാണ് പോകുന്നത്. പരമാവധി അവരെ എനിക്കൊപ്പം ഗെയിം കളിപ്പിക്കുന്ന എന്ന മൈന്‍ഡ് സെറ്റാണുള്ളത്. എന്നോട് എങ്ങനെയാണോ അതുപോലെയായിരിക്കും ഞാന്‍ തിരിച്ചും എന്നും സീക്രട്ട് ഏജന്റ് പറയുന്നു.

സീസണ്‍ 6ലെ ഏറ്റവും വലിയ അട്രാക്ഷന്‍ പവര്‍ റൂമാണ്. ഇത്രയും കാലം അവിടുത്തെ പവര്‍ ടീമുകള്‍ ഒന്നും ചെയ്തിട്ടില്ല. പവര്‍ റൂമിന്റെ ആശയം മനസിലാക്കാത്തു കൊണ്ട് അവര്‍ക്ക് അത് ഉപയോഗിക്കാന്‍ പറ്റിയിട്ടില്ല. പവര്‍ റൂം ജനാധിപത്യത്തിലൂടെ ലഭിക്കുന്നതല്ല. അത് കളിച്ച് ജയിച്ച് കയറുന്നതാണ്. സര്‍വ്വാധികാരികളാണ്. രാജാവിനെ പോലെ തന്നെ ഭരിക്കേണ്ടതാണ്. പവര്‍ റൂമില്‍ കയറിയാല്‍ രാജാവ് പ്രജകളെ ഭരിക്കുന്നത് പോലെ തന്നെ ഭരിക്കും എന്നും താരം പറയുന്നു.

ബിഗ് ബോസില്‍ ഫേവറേറ്റുകളില്ല. ഇഷ്ടപ്പെട്ട ഗെയിമര്‍ അപ്‌സരയാണ്. പുറത്തു പോയ സിജോയുടെ ഗെയിമും ഒക്കെയായിരുന്നു. സിജോ തിരികെ വരുമ്പോള്‍ ഞാനും അവിടെ കാണും. വൈല്‍ഡ് കാര്‍ഡായി കയറുമ്പോള്‍ എല്ലാവരേയും ടാര്‍ജറ്റ് ചെയ്യുന്ന ലക്ഷ്യവുമായാണ് പോകുന്നത്. പിന്നെ കാണുമ്പോള്‍ തോന്നിയത് ഒരാള്‍ ജാന്‍മണിയാണ്. ഭയങ്കര പ്രിവിലേജ്ഡ് വ്യക്തിയെ പോലെയാണ് നടക്കുന്നത്. അന്‍സിബയെ ഗെയിമിലേക്ക് ഇറക്കണം എന്ന താല്‍പര്യമുണ്ട് എന്നാണ് സീക്രട്ട് ഏജന്റ് പറയുന്നത്.

Bigg Boss

ജിന്റോ ഫേക്കാണ്. കൃത്യമായ നാടകമാണ് കളിക്കുന്നത്. അത് തുറന്നു കാണിക്കും. ഗബ്രിയുടെ പ്രൊവോക്കിംഗ് രീതി, അതിലും ഒരുപടി മുകളില്‍ ഒരാള്‍ വന്നാല്‍ എങ്ങനെ പ്രൊവോക്ക് ചെയ്യുമെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. എനിക്കുള്ള ക്വാളിറ്റി കുറേക്കൂടി കേള്‍ക്കാന്‍ സാധിക്കും. വ്യക്തികളുമായി ഇടപെടാന്‍ സാധിക്കും. നിത്യേന ആളുകളായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന വ്യക്തിയായതിനാല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയാനും മനസിലാക്കാനും പറ്റുമെന്ന് കരുതുന്നുവെന്നും സായ് പറയുന്നു.

പിന്നില്‍ നിന്നും കുത്തലും ചതിയുമുണ്ടാകില്ല. അങ്ങനെയുള്ള പണികള്‍ ഇങ്ങോട്ടു കാണിച്ചാല്‍ ചെയ്യുമെന്നല്ലാതെ. പോയന്റ് വച്ച് സംസാരിക്കുക എന്ന രീതിയിലാണ് സീക്രട്ട് ഏജന്റിനെ കണ്ടിട്ടുണ്ടാവുക. യഥാര്‍ത്ഥ ജീവിതത്തിലും പോയന്റ് വച്ച് സംസാരിക്കുന്ന ആളാണ് താനെന്നും സായ് പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X