അഫ്‌സലിന്റെ പ്രതികരണമടക്കം എല്ലാം ജാസ്മിനെ അറിയിച്ച് സായ്; അത്ര ചീപ്പാണോ ഞാന്‍? കരഞ്ഞ് ജാസ്മിന്‍

ബിഗ് ബോസ് വീടിന് അകത്ത് മാത്രമല്ല പുറത്തും വലിയ വിവാദമായി മാറിയ സംഭവമാണ് ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദം. ജാസ്മിനും ഗബ്രിയും മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത് വന്നതാണെന്ന ആരോപണം ഉന്നയിച്ചവരില്‍ ജാസ്മിന്റെ പ്രതിശ്രുത വരനടക്കമുണ്ടായിരുന്നു. ഇപ്പോഴിതാ പുറത്ത് നടക്കുന്ന വിവാദങ്ങളെക്കുറിച്ച് ജാസ്മിന് സൂചന നല്‍കിയിരിക്കുകയാണ് സീക്രട്ട് ഏജന്റ് സായ് കൃഷ്ണ.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലെത്തിയ മത്സരാര്‍ത്ഥിയാണ് സായ് കൃഷ്ണ. അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയ്പാല്‍, നന്ദന, പൂജ കൃഷ്ണ എന്നിവരാണ് ഇന്ന് ബിഗ് ബോസ് വീട്ടിലേക്ക് കയറിയ മറ്റ് വൈല്‍ഡ് കാര്‍ഡുകള്‍.

Bigg Boss

ജാസ്മിന്റെ പ്രതിശ്രുത വരനായ അഫ്‌സലിന്റെ ഓഡിയോ പുറത്ത് വന്ന വിവരം സായ് ജാസ്മിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്. നീ വിചാരിക്കുന്നത് പോലെയല്ല പുറത്തെ കാര്യങ്ങള്‍, അഫ്‌സല്‍ തന്റെ കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും അതല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു അഫ്‌സലിനെന്നും സായ് ജാസ്മിനെ അറിയിച്ചു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തന്നെ വ്യക്തതയില്ലെന്നും അക്കാര്യം ഗബ്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സായ് ജാസ്മിനോട് പറഞ്ഞു.

എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രേമില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നായിരുന്നു ജാസ്മിന്റെ മറുപടി. കയ്യില്‍പിടിക്കുന്നതും കെട്ടിപ്പിടിക്കുന്നതും നെറ്റില്‍ ഉമ്മ കൊടുക്കുന്നതും അല്ലാതെ തങ്ങള്‍ എന്താണ് ചെയ്യുുന്നത്? ഇതാണോ പുറത്ത് വലിയ പ്രശ്‌നമാകുന്നതെന്നും ജാസ്മിന്‍ ചോദിച്ചു. എനിക്ക് വേണ്ടി ഒരാള്‍ പുറത്ത് ഉണ്ടെന്ന് ഒരു ദിവസം ഒരിക്കലെങ്കിലും ഞാന്‍ പറയാറുണ്ടെന്നും ജാസ്മിന്‍ പറഞ്ഞു. ഇവിടെ പ്രേമത്തിന് തനിക്ക് താല്‍പര്യമില്ലെന്നും ജാസ്മിന്‍ പറഞ്ഞു.

കൂടാതെ തന്നേക്കാള്‍ ക്ലോസായി ഗബ്രിയോട് റസ്മിന്‍ പെരുമാറുന്നുണ്ട്, ഉമ്മ കൊടുക്കുന്നുണ്ട്. അതൊന്നും ആളുകള്‍ കാണുന്നില്ലേ എന്നും ജാസ്മിന്‍ ചോദിച്ചു. പിന്നാലെ അഫ്‌സലിന് തന്നെ വിശ്വാസമില്ലേയെന്നും ജാസ്മിന്‍ സായ് കൃഷ്ണയോടായി ചോദിക്കുന്നുണ്ട്. ജാസ്മിന്റെ പ്രതിശ്രുത വരന്റെ ഓഡിയോ പുറത്ത് വന്നത് താന്‍ തന്നെ വീഡിയോ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും സായ് ജാസ്മിനോട് പറയുന്നുണ്ട്.

പിന്നാലെ സായ് കൃഷ്ണയ്ക്ക് ബിഗ് ബോസ് വാണിംഗ് നല്‍കുകയും ചെയ്തു. പുറത്തെ കാര്യങ്ങള്‍ താരങ്ങളോട് പറയാന്‍ പാടില്ലെന്നാണ് ബിഗ് ബോസ് വീട്ടിലെ നിയമം. ഇത് ലംഘിക്കാന്‍ പാടില്ലെന്ന് സായ് കൃഷ്ണയോട് ബിഗ് ബോസ് പറഞ്ഞു. പുറമെ നിന്നും വന്ന മറ്റ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളോടും ഇക്കാര്യം ബിഗ് ബോസ് പറയുന്നുണ്ട്.

Bigg Boss

സായിയില്‍ നിന്നും പുറത്തെ കാര്യങ്ങള്‍ അറിഞ്ഞതും ജാസ്മിന്‍ ആകെ ടെന്‍ഷനിലായി. പിന്നാലെ താരം തന്റെ ഭാഗം ന്യായീകരിക്കാന്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് താരം തന്റെ സുഹൃത്തായ റസ്മിനേയും വിളിച്ച് മുറ്റേത്ത് പോവുകയും അവിടെ വച്ച് തന്റെ ഭാഗം വിശദമാക്കുകയും ചെയ്തു. ഇഷ്ടമുണ്ട് അത് ഞാന്‍ നിന്റെ അടുത്തും പറഞ്ഞിട്ടില്ലേ? ഫിസിക്കലിയാണോ ഇവര്‍ ചിന്തിക്കുന്നത്. ഫിസിക്കലി ഹ?ഗ് ചെയ്താല്‍ അതിന്റെ മീനിങ് എന്താണ്? സെക്ഷ്വല്‍ അട്രാക്ഷന്‍ എന്നാണോ? പുറത്ത് പോയാല്‍ എനിക്ക് ആരുമില്ലേ രസ്മിനെ അപ്പോള്‍. ഫാമിലി ഇല്ലേ? എന്ന് ജാസ്മിന്‍ റസ്മിനോടായി ചോദിച്ചു.

'ഇത് എന്നെ ബ്രേക്ക് ആക്കാന്‍ പറഞ്ഞതായി തോന്നുന്നില്ല. അതിനര്‍ത്ഥം അവര്‍ രണ്ട്, മൂന്ന് ഇന്റര്‍വ്യു കൊടുത്തിട്ടുണ്ട് എന്നല്ലേ? ഡീ അവര്‍ക്ക് എങ്ങനെ പറ്റിയടീ?. അവര്‍ക്ക് വേണ്ടി വന്നവളല്ലേ ഞാന്‍. എന്നെ ഇത്രയും വര്‍ഷം കാണാത്തവരാണോ? എങ്ങനെ പറ്റിയെടീ? എനിക്ക് എന്താ ബോധം ഇല്ലയോ ? അല്ലെങ്കില്‍ അത്ര ചീപ്പാണോ ഞാന്‍.' എന്നും ജാസ്മിന്‍ റസ്മിനോട് പറയുന്നുണ്ട്. അതേസമയം പുറത്തെ കാര്യം ജാസ്മിനെ അറിയിച്ചതില്‍ സായ് കൃഷ്ണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X