നമുക്ക് കിട്ടാത്ത പലതും കിട്ടിയവരും ബിഗ് ബോസില്‍! സാരി മാറിയുടുത്തത് വഴിയില്‍ നിന്ന്: ശോഭ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യത്തെ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. അകത്തും പുറത്തും മത്സരം ഓണായിട്ടുണ്ട്. ആദ്യ ആഴ്ച തന്നെ സംഭവബഹുലമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഇതിനോടകം തന്നെ കളത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. താരങ്ങള്‍ തമ്മില്‍ അടിയും വഴക്കുമൊക്കെ പതിവായി മാറുകയും ചെയ്തിട്ടുണ്ട്.

ബി്ഗ ബോസ് 6 കളം വാഴുമ്പോഴും സീസണ്‍ 5 പ്രേക്ഷകരുടെ മനസിലുണ്ട്. അഖില്‍ മാരാര്‍ വിന്നറായ സീസണില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മറ്റൊരു താരമാണ് ശോഭ വിശ്വനാഥ്. സംരംഭകയായ ശോഭ ഫൈനല്‍ വരെ എത്തിയ താരമാണ്. വിന്നറായി മാറുമെന്ന് തോന്നിപ്പിക്കുകയും ചെയ്തിരുന്നു. തുടക്കം മുതല്‍ അവസാനം വരെ നിറഞ്ഞാടാന്‍ സാധിച്ച താരമായിരുന്നു ശോഭ.

Shobha Viswanath

ഇപ്പോഴിതാ തങ്ങളുടെ സീസണിനെക്കുറിച്ചും പുതിയ സീസണിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശോഭ വിശ്വനാഥ്. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭ മനസ് തുറന്നത്.ഒറിജിനല്‍ ആയിരിക്കുക എന്നതാണ് ബിഗ് ബോസില്‍ നൂറ് ദിവസം നില്‍ക്കാനുള്ള ടെക്‌നിക്ക് എന്നാണ് ശോഭ പറയുന്നത്. മറ്റൊരാളായി അഭിനയിക്കേണ്ടതില്ലെന്ന് താരം പറയുന്നു. അതേസമയം തനിക്കുള്ളൊരു നിര്‍ദ്ദേശവും ശോഭ പങ്കുവെക്കുന്നുണ്ട്.

സ്ട്രസ് ബസ്റ്റര്‍ ഒന്നുമില്ല അവിടെ. നമ്മളോട് പല കാര്യങ്ങളിലും നോ പറയും. ഇഷ്ടമുള്ളതൊന്നും കിട്ടില്ല. ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമുണ്ട്. നമുക്ക് കിട്ടാത്ത പല കാര്യങ്ങളും കുറച്ച് പേര്‍ക്ക് അതിനകത്ത് കിട്ടിയിട്ടുണ്ട്. ഉദാഹരണത്തിന് സ്‌മോക്ക് റൂം. അതൊരു സ്ട്രസ് റിലീഫാണ്. അതും കൂടെ കട്ട് ചെയ്യണം എന്നാണ് ഞാന്‍ പറയുന്നത്. എന്നാലേ റിയല്‍ ആകൂ. എല്ലാവര്‍ക്കും ഒരേ പോലെയാകൂ.

സ്‌മോക്ക് ചെയ്യാത്തവരുണ്ട്. എന്റെ സ്‌ട്രെസ് റിലീഫ് എന്ന് പറയുന്നത് ഡ്രൈവ് ചെയ്യുന്നതും മ്യൂസിക് കേള്‍ക്കുന്നതുമാണ്. അല്ലെങ്കില്‍ എന്റെ വളര്‍ത്തു മൃഗങ്ങളുടെ കൂടെ സമയം ചെലവിടുന്നതാണ്. സ്‌മോക്ക് ചെയ്യുന്നവര്‍ക്ക് അതാകും ചിലപ്പോള്‍ റിലീഫ്. ഒന്നു വലിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് സൊലൂഷന്‍ കിട്ടുമായിരിക്കും. അതും കൂടെ കട്ട് ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളതെന്നാണ് ശോഭ പറയുന്നത്.

Shobha Viswanath

ഇത്തവണ അവിടെ സൂര്യ പ്രകാശമൊക്കെ കാണാന്‍ സാധിക്കുന്നുണ്ട്. ഇത്രയും ബാത്ത് റൂമുകളും ഉണ്ട്. എന്തൊരു പാര്‍ഷ്വാലിറ്റിയാണെന്ന് ഞാന്‍ കണ്ടപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ എപ്പോഴും ക്യാമറയില്‍ പോയി പറഞ്ഞിരുന്നൊരു അപേക്ഷയുണ്ട്. അടുത്ത തവണയെങ്കിലും ഒരു ചേഞ്ചിംഗ് റൂം കൊടുക്കണം എന്നത്. ഞാന്‍ സാരിയുടുത്തത് വഴിയില്‍ നിന്നൊക്കെയാണ്. ബാത്ത് റൂമില്‍ നിന്നാണ് വസ്ത്രം മാറിയത്. ചേഞ്ചിംഗ് റൂം അത്യാവശ്യമാണെന്നും ശോഭ പറഞ്ഞത്.

ഞാന്‍ പറയുന്നത് കേട്ട് ഇത്തവണ ഇത്രയും സൗകര്യം കൊടുക്കുമെന്ന് കരുതിയില്ല. നാല് ബെഡ് റൂം നാല് ബാത്ത് റൂമുമൊക്കെയുണ്ട്. പക്ഷെ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വലുതെന്തോ ഉണ്ട്. അറക്കാന്‍ പോകുന്ന ആടിന് വെള്ളം കൊടുക്കുന്നത് പോലെയാണ് ബിഗ് ബോസ് അവിടെ ഓരോ കാര്യങ്ങളും ചെയ്യുന്നത്. അതിനാല്‍ പറയാന്‍ പറ്റില്ല. അത്ര പണിയെടുപ്പിക്കുകയും പണി കൊടുക്കുകയും ചെയ്യുമെന്നും ശോഭ പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X