സിബിന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒന്നായിരുന്നു സിബിന്‍. മികച്ച മത്സരാര്‍ത്ഥിയെന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തെളിയിക്കാന്‍ സിബിന് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷോയില്‍ നിന്നും പുറത്തു പോയിരിക്കുകയാണ് സിബിന്‍. മാനസികമായി തളര്‍ന്ന സിബിന് സൈക്കോളജിസ്റ്റി വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് താരത്തെ പുറത്തേക്ക് കൊണ്ടു പോയത്.

കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡിന് പിന്നാലെയാണ് സിബിന്‍ മാനസികമായി തളര്‍ന്നു പോകുന്നത്. ശക്തനായ സിബിന്‍ പോയതോടെ ബിഗ് ബോസ് വീട് ഉറങ്ങിപ്പോയിരിക്കുകയാണ്. എന്നാല്‍ സിബിന്‍ അത്ര മികച്ചൊരു മത്സരാര്‍ത്ഥിയല്ലെന്നും ഭീരുവാണെന്നുമാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പിലാണ് സിബിനെ ഭീരുവെന്ന് വിളിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

സിബിന്‍ ബുദ്ധിയുള്ള ഐഡിയാസ് ഉള്ള പ്ലാനിങ് ഉള്ള എന്നാല്‍ ഭീരുവായ ഇമേജ് കോണ്‍ഷ്യസ് ആയ ഒരു ഗെയിമര്‍ ആയിട്ടാണ് തോന്നിയത്.
സിബിന്‍ എന്തുകൊണ്ടാണ് ഒരു ഭീരു ആണെന്ന് പറയുന്നത്:

1. നേരിട്ടൊരു വാഗ്വാദത്തിനോ അറ്റാക്കിനോ സിബിന്‍ തയ്യാറല്ല. ആകെ അറിയാവുന്നത് പരിവാരങ്ങളെ കൂട്ടി മുട്ടുന്നതാണ്. ജാസ്മിനോട് നേരിട്ടൊരു കണ്‍ഫ്രന്‍റേഷന്‍ നടത്തിയപ്പോള്‍ തന്നെ കണ്ട്രോള്‍ പോയി. ഇടിക്കുന്ന ആംഗ്യവും നടുവിരല്‍ പൊക്കി കാണിച്ച് ഫ്രസ്റ്റ്രേഷന്‍ തീര്‍ക്കുകയും ചെയ്തു. അത് കഴിഞ്ഞു ആ കുറ്റം സമ്മതിക്കാന്‍ അയാള്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ അഭിഷേക് കെ സാക്ഷി പറഞ്ഞപ്പോള്‍ സിബിന്‍ കുറ്റം ഏറ്റു പറഞ്ഞു. ജാസ്മിന്‍ ഇത് ലാലേട്ടന്റെ അടുത്ത് പറയും എന്ന് പറഞ്ഞപ്പോള്‍ ജാസ്മിന്‍ പറയുന്നത് എന്ത് ശിക്ഷ സ്വീകരിക്കാനും താന്‍ തയ്യാറാണെന്ന് പറഞത് നന്മ കൊണ്ടല്ല.

2. സിബിന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന മത്സരാര്‍ത്ഥി അര്‍ജുനാണ്. 'വാഴ' അര്‍ജുന് പുറത്തു അത്യാവശ്യം ഫാന്‍ ബേസ് ഉണ്ടെന്ന് അറിഞ്ഞിട്ടാണ് സിബിന്‍ വന്നത്. പക്ഷെ സിബിന്റെ ഒരു തരത്തിലുള്ള മാനിപുലേഷനില്‍ വീഴാന്‍ ഒരു സാധ്യതയുമില്ലാത്ത ആളാണ് അര്‍ജുന്‍ എന്ന് സിബിന്‍ മനസിലാക്കി. നേരിട്ട് പ്രൊവോക്ക് ചെയ്താല്‍ അര്‍ജുന്‍ ഫാന്‍സ് സിബിനെ വോട്ട് ചെയ്യില്ലെന്ന ഭയവും ഉണ്ട്. അതുകൊണ്ട് സിബിന്‍ മിക്ക സമയവും പ്ലോട്ട് ചെയുന്നത് അര്‍ജുനെ പൂട്ടാന്‍ ആണ്. ശ്രീതു, റെസ്മിന്‍, ഗബ്രി, ഋഷി എന്നിവരോടൊക്കെ അര്‍ജുനെ കുറിച്ച് പറയുന്നത് മനസിലാക്കാം.

3. ചെയ്ത കാര്യങ്ങള്‍ അക്‌സെപ്റ്റ് ചെയ്യാനുള്ള മടിയും പേടിയും. ജാസ്മിനെ കാലേവാരി നിലത്തടികും എന്ന ഭീഷണി ജിന്റോക്ക് ഉപദേശിച്ച് കൊടുത്തതും ഡെന്‍ ടീമിനെ ജയിപ്പിക്കാതിരിക്കാന്‍ പാര്‍ഷ്യല്‍ ആയി ജഡ്ജ് ചെയ്യാമെന്ന പ്ലാന്‍ ഉണ്ടാക്കിയതും സിബിന്‍ ആണ്. അത് ലാലേട്ടന്‍ ചോദ്യം ചെയ്ത ഉടനെ ഇവന്‍ പറഞത് 'അങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്നതാണ്' . ക്യാമറ ചുറ്റുമുള്ള ഈ വീട്ടില്‍ ഇവന്‍ പറയുന്ന ഓരോ വാക്കുകളും ഒപ്പി എടുക്കുമെന്ന് അറിഞ്ഞിട്ടും ഇവന്‍ ഇന്‍സ്റ്റിക്ടീവ് ആയി പറഞത് ഇല്ല എന്നത് ഭയത്തിന്റെ തെളിവാണ്. അഖില്‍ മാരാറോടോ സാബുമാനോടോ ഇങ്ങനെ ചോദിച്ചാല്‍ അവര്‍ അത് ഏറ്റെടുത്ത് പറഞ്ഞു പിടിച്ചു നില്‍ക്കാനുള്ള ഗട്ട്‌സ് അവര്‍ക്കുണ്ടായിരുന്നു എന്നാല്‍ സിബിന് അതില്ല.

Bigg Boss

4. വളരേ ഇമേജ് കോണ്‍ഷ്യസ് ആണ് പുള്ളി. പുറത്ത് എന്നെ കുറിച്ച് ആളുകള്‍ എന്ത് വിചാരിക്കുമെന്ന ട്രോമ കൊണ്ടുണ്ടായ നാടകമാണ് ഇന്നലെ കരഞ്ഞും ഭീഷണി ആയും കണ്ടത്. ഈ ഭീരുവിനെ ബെസ്റ്റ് ഗെയിമര്‍ എന്ന് പറയുന്നവരോട് പുച്ഛം മാത്രം. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം സിബിന്‍ തിരികെ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടെ പുറത്തു പോകേണ്ടി വന്ന സിജോ ഇന്ന് ബിഗ് ബോസ് വീട്ടിലേക്ക് മടങ്ങിയെത്തും. പരുക്കിനെ തുടര്‍ന്നാണ് സിജോ ഷോയില്‍ നിന്നും വിട്ടു നിന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X