ക്വിറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് ജാസ്മിന്‍; ഗെയ്മില്‍ കുറ്റബോധമുണ്ടോ? ജാസ്മിനെ പൊരിച്ച് സിജോ

ബിഗ് ബോസ് വീട്ടിലെ കരുത്തരായ ജാസ്മിനും സിജോയും തമ്മില്‍ ഏറ്റുമുട്ടി. എവിക്ഷന്‍ നോമിനേഷന് ശേഷം നടന്ന അഗ്നിപരീക്ഷ ടാസ്‌കിനിടെയായിരുന്നു സംഭവം. നോമിനേഷനിലുള്ളവര്‍ക്ക് തങ്ങളുടെ ഭാഗം പറയാനുള്ളതും മറ്റുള്ളവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ളതുമായിരുന്നു ഈ ടാസ്‌ക്. താരങ്ങള്‍ ഓരോരുത്തരായി വന്ന് തങ്ങള്‍ എന്തുകൊണ്ട് ഷോയില്‍ തുടരാന്‍ അര്‍ഹരാണെന്ന് പറയുന്നതിനിടെ ജാസ്മിന്റെ ഊഴവുമെത്തി.

ജാസ്മിന്‍ തന്റെ ഭാഗം പറഞ്ഞ ശേഷം മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആരംഭിച്ചു. സായിയുടെ ചോദ്യത്തിന് മറുപടി നല്‍കവെ താന്‍ ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യുമെന്നോ ഇറങ്ങിപ്പോകുമെന്നോ പറഞ്ഞിട്ടില്ല എന്ന് ജാസ്മിന്‍ പറയുന്നുണ്ട്. താനും ജാസ്മിനും പുറത്ത് പോകണം എന്ന് പറഞ്ഞിരുന്നവര്‍ ആണെന്ന് സായ് പറഞ്ഞതിന് പിന്നാലെയാണ് ജാസ്മിന്‍ ഇക്കാര്യം നിഷേധിച്ചത്.

Bigg Boss

എന്നാല്‍ ഗബ്രിയുടെ പുറത്താകലിന് പിന്നാലെ ജാസ്മിന്‍ താന്‍ ഷോയില്‍ നിന്നും പുറത്തു പോകാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. ഗബ്രി തിരികെ വന്നില്‍ താന്‍ പോകുമെന്നായിരുന്നു ജാസ്മിന്‍ അന്ന് പറഞ്ഞത്. അതേസമയം ജാസ്മിനോടായി ആദ്യത്തെ 60 ദിവസം കളിച്ച കളിയില്‍ റിഗ്രറ്റുണ്ടോ എന്ന് അര്‍ജുന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇല്ലെന്ന് ജാസ്മിന്‍ മറുപടി നല്‍കി. പിന്നീടാണ് ജാസ്മിനോട് സിജോ ചോദ്യവുമായി എത്തിയത്.

നിങ്ങളുടെ അണ്‍ഡിഫൈന്‍ഡ് ആയിട്ടുള്ള സൗഹൃദത്തില്‍ ക്ലാരിറ്റിയില്ല എന്ന് പറഞ്ഞ് 60 ദിവസം നിങ്ങള്‍ നിന്നു. അന്ന് ജാസ്മിന്‍ പറഞ്ഞത് ഈ മാലയും ഫോട്ടോയും വീട്ടുകാര്‍ വന്നാല്‍ എടുത്തോണ്ട് പോകില്ല എന്നായിരുന്നു. ജാസ്മിന്റെ ഉപ്പയും വന്നു ആ ഫോട്ടോയും മാലയും എടുത്ത് കളഞ്ഞു സൊ ജാസ്മിന്‍ കളിച്ച ആ ഗെയ്മില്‍ല്‍ വീട്ടുകാര്‍ക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ ആണ് ജാസ്മിന്റെ പ്രവര്‍ത്തികള്‍ ചേഷ്ടകള്‍ എല്ലാം വന്നിട്ടുള്ളത്. അതിന് ശേഷം അതിനെ ഓര്‍ത്ത് ജാസ്മിന് ഈ നിമിഷം വരെ എപ്പോഴെങ്കിലും കുറ്റബോധം ഉണ്ടായിട്ടുണ്ടോ.? എന്നായിരുന്നു സിജോ ചോദിച്ചത്.

എന്നാല്‍ കുറ്റബോധം തോന്നുന്നില്ലെന്ന് ജാസ്മിന്‍ മറുപടി നല്‍കി. അവര്‍ക്ക് ഇഷ്ടമില്ലെന്ന് എനിക്ക് മനസിലാകും. പക്ഷെ എനിക്കതില്‍ കുറ്റബോധമില്ല. അവര്‍ക്ക് എന്റെ സാഹചര്യം പറഞ്ഞാല്‍ മനസിലാകും എന്നും ജാസ്മിന്‍ പറഞ്ഞു. എന്നാല്‍ സിജോയുടെ ചോദ്യം ജാസ്മിനെ വ്യക്തിപരമായി തന്നെ കൊള്ളിക്കുന്നതായിരുന്നു. ഗബ്രിയുടെ പേരില്‍ വീട്ടുകാര്‍ ജാസ്മിനോട് പെരുമാറിയ രീതി പുറത്തും വലിയ ചര്‍ച്ചയായി മാറിയതാണ്.

Bigg Boss

പിന്നീട് സംസാരിക്കാന്‍ ശ്രീതു ശ്രീതുവിന്റെ സംഭാവന എന്തെന്ന് സിജോ ചോദിക്കുകയായിരുന്നു. ഇതോടെ ജാസ്മിന്‍ ഇടപെട്ടു. സിജോയുടെ സംഭാവന എന്ത് പോയിട്ട് പോരാളിയായി തിരികെ വന്നതോ എന്നായിരുന്നു ജാസ്മിന്‍ ചോദിച്ചത്. ടാസ്‌ക്കിന്റെ സമയം കഴിഞ്ഞ് സിജോയും ജാസ്മിനും വഴക്ക് തുടര്‍ന്നു. നീ കൊടുത്ത സംഭവാന എന്തെന്ന് ജാസ്മിന്‍ ചോദിച്ചപ്പോള്‍ നീ വീ്ട്ടുകാര്‍ക്ക് കൊടുത്ത പോലെയുള്ള സംഭവാന കൊടുക്കാതിരുന്നാല്‍ മതി എന്നായിരുന്നു സിജോ പറഞ്ഞത്.

എന്താണ് ഞാന്‍ ഞാന്‍ ചെയ്തത് എന്ന ജാസ്മിന്റെ ചോദ്യത്തിനും സിജോ മറുപടി നല്‍കുന്നുണ്ട്. നിന്റെ വൃത്തിയില്ലായ്മയും മൂക്കു ചീറ്റി ചായയിലിടുന്നതും എന്നാണ് സിജോ പറഞ്ഞത്. എനിക്ക് അസുഖമാണെന്നും അതില്‍ എപ്പോഴും മൂക്കില്‍ നിന്നും വെള്ളം വരുമെന്നും ജാസ്മിന്‍ പറഞ്ഞു. ജാസ്മിനെ സാരമായി തന്നെ ബാധിക്കുന്ന ചോദ്യങ്ങളായിരുന്നു സിജോയുടെ ഭാഗത്തു നിന്നുമുണ്ടായത്. ഈ സംഭവം സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ ഈ ഭാഗങ്ങള്‍ എപ്പിസോഡിലോ ബിഗ് ബോസ് പ്ലസിലോ കാണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X