സിജോയുടെ ഗെയിം പൊളിച്ച് അഭിഷേക്; സര്‍വ്വത്ര അവഗണന; കാട്ടുതീ ചാരം, സിജോ ഇപ്പോ വെറും കുണുവാവ

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സിജോ. തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടാനും സിജോയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇതിനിടെ സഹ താരത്തില്‍ നിന്നും മര്‍ദ്ദനമേറ്റ സിജോയെ ചികിത്സയ്ക്കായി ഷോയില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. റോക്കിയുമായുള്ള തര്‍ക്കത്തിനിടെയാണ് സിജോയ്ക്ക് പരുക്കേല്‍ക്കുന്നത്.

സിജോയും റോക്കിയും തമ്മിലുള്ള തര്‍ക്കത്തിനിടെ റോക്കി സിജോയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. റോക്കിയെ ഇതോടെ ഷോയില്‍ നിന്നും പുറത്താക്കി. സിജോയ്ക്ക് ഗുരുതര പരുക്കളായിരുന്നു ഏറ്റത്. ഇതോടെ സിജോയെ ബിഗ് ബോസ് ടീമിന്റെ വീക്ഷണത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇക്കാലയാളവില്‍ സിജോയെ ഷോയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

Bigg Boss

ആഴ്ചകള്‍ക്ക് ശേഷം സിജോ ബിഗ് ബോസ് വീട്ടിലേ് തിരികെ വന്നു. താനൊരു കാട്ടുതീയുമായാണ് തിരികെ വന്നത് എന്നായിരുന്നു തിരിച്ചുവന്ന സിജോ പറഞ്ഞത്. എന്നാല്‍ തിരിച്ചു വന്ന ശേഷം സിജോയ്ക്ക് തന്റെ തിരിച്ചുവരവിന് ലഭിച്ച ഹൈപ്പിനും സ്വീകരണണത്തിനും ന്യായീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വച്ചിട്ടില്ലെന്നതാണ് വാസ്തം. കാട്ടുതീ ശ്ശടേന്ന് കെട്ടു പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇപ്പോഴിതാ സിജോയുടെ ഗെയിമിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നേരത്തേ കെട്ട കാട്ടു തീയുടെ ബാക്കി ചാരം കൂടി നല്ല അസ്സലായി നനഞ്ഞുകെട്ടു എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

സിജോ ആദ്യം ജിന്റോയെ പ്രൊവോക്ക് ചെയ്യാന്‍ നോക്കി, ജിന്റോ ഒരക്ഷരം മിണ്ടിയില്ലെന്ന് മാത്രമല്ല മൈന്‍ഡ് പോലും ചെയ്തില്ല. പിന്നെ നോറയെ കേറി ചൊറിഞ്ഞു പ്രൊവോക്ക് ചെയ്യാന്‍ നോക്കി, നോറ നൈസായി ചിരിച്ചു തള്ളി. കാട്ടു തീയുമായി വന്ന സിജോ തേഞ്ഞൊട്ടി. ഇത്തരം പ്രൊവോക്കിങ്ങാണ് സിജോയുടെ ഗെയിമും, അവന്റെ കണ്ടന്റും എന്ന് അഭിഷേക് ശ്രീകുമാര്‍ ജിന്റോനെയും, നോറയേയും പറഞ്ഞു മനസ്സിലാക്കുകയും അതില്‍ വീഴരുത് എന്ന് കൃത്യമായി പറയുകയും ചെയ്തു. രണ്ടു പേരും അതനുസരിച്ചതോടെ സിജോ വെറുമൊരു കുണുവാവനെ പോലെയായി.

Bigg Boss

പിന്നെ സിജോ തമാശയ്ക്കു ചെയ്ത പൂവാലന്‍ പരിപാടിയിലും ഗെയിം ഇറക്കി ജാസ്മിനെ ഒന്ന് പ്രൊവോക് ചെയ്യാന്‍ നോക്കി, പക്ഷെ ഒത്തില്ല. രാത്രിയില്‍ ജയിലില്‍ ആയ ജിന്റോയ്‌ക്കെതിരെ ഇറക്കിയതും, പിന്നീട് വീക്കെന്‍ഡ് എപ്പിസോഡിന് ശേഷം രാവിലെ നോറയ്ക്കെതിരെ ഇറക്കിയതും ചീറ്റിയതിന്റെ വിഷമം തീര്‍ക്കാന്‍ തുമ്മിയ ചായ, കുളിക്കാന്‍ എണ്ണ എന്നൊക്കെയുള്ള പഴയ ഓടി തേഞ്ഞ സാധനങ്ങളുമായി ജാസ്മിനെ എന്ന് ഇളക്കി നോക്കി.

എല്ലാവരും ജാസ്മിന്‍ പൊട്ടിത്തെറിക്കും എന്ന് പ്രതീക്ഷിച്ചിരുന്നപ്പോള്‍,'ഇവനെ എന്റെ മുന്നില്‍ നിന്നിം പിടിച്ചു മാറ്റ് , ഇല്ലേ ഞാന്‍ ചിരവ വെച്ച് തടിയ്ക്ക് അടിക്കും 'വീട്ടുകാരെല്ലാം കയ്യടിച്ചു ചിരിച്ചതോടെ സിജോ തേഞ്ഞു, അങ്ങനെ അടുത്ത പ്ലാനും ചീറ്റിയതോടെ നേരത്തേ കെട്ട കാട്ടു തീയുടെ ബാക്കി ചാരം കൂടി നല്ല അസ്സലായി നനഞ്ഞുകെട്ടു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X