റോക്കിയുടെ മാപ്പ് വേണ്ട! കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു; സൗഹൃദം കൂടാന്‍ ഞാന്‍ മണ്ടനല്ലെന്ന് സിജോ

ബിഗ് ബോസ് പ്രേക്ഷകരെയാകെ ഞെട്ടിച്ച സംഭവമായിരുന്നു റോക്കി സിജോയെ ഇടിച്ചത്. ഇതോടെ റോക്കിയെ ഷോയില്‍ നിന്നും പുറത്താക്കി. പിന്നീട് ഫിനാലെ വീക്കില്‍ പോലും റോക്കിയെ തിരികെ കൊണ്ടു വന്നിരുന്നില്ല. മുമ്പെങ്ങും കാണാത്ത തരത്തിലുള്ള ഫിസിക്കല്‍ അസോള്‍ട്ടായിരുന്നു റോക്കി സിജോയ്‌ക്കെതിരെ നടത്തിയത്. സംഭവത്തെ തുടര്‍ന്ന് സിജോയ്ക്ക് നാളുകളോളം ഷോയില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു.

സര്‍ജറികള്‍ക്കും സിജോയ്ക്ക് വിധേയനാകേണ്ടി വന്നു. ഇപ്പോഴും പൂര്‍ണാരോഗ്യത്തിലേക്ക് തിരികെയെത്താന്‍ സിജോയ്ക്ക് സാധിച്ചിട്ടില്ലെന്നതാണ് സത്യാവസ്ഥ. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.

Bigg Boss

തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു. തിരികെ വരാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. 49 ദിവസത്തെ വിശ്രമം ആയിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. പക്ഷെ തിരിച്ചുവരിക എന്നത് എന്റെ വാശിയായിരുന്നു. അത്രയും ദിവസം റെസ്റ്റ് എടുത്തിരുന്നില്ല. ഓരോ ആഴ്ചയും ഡോക്ടര്‍ വന്ന് പരിശോധിക്കും. സിജോയെ കയറ്റി വിടാന്‍ പറ്റില്ലെന്ന് പറയും. ആദ്യം ഈസ്റ്ററിന് കയറാം എന്നാണ് കരുതിയത്. പിന്നെ വിഷുവിന് കയറാം എന്ന് കരുതി. അമ്പത് ദിവസത്തിന് മുന്ന് കയറണം എന്നായിരുന്നു. അമ്പത് കഴിഞ്ഞാല്‍ പിന്നെ കയറാന്‍ പറ്റില്ലെന്നാണ് കരുതിയത് എന്നാണ് സിജോ പറഞ്ഞത്.

ഡോക്ടര്‍ തന്ന ഡയറ്റ് കൃത്യമായി ഫോളോ ചെയ്യുകയായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. അതിന് സാധിച്ചു. തിരിച്ചു കയറിക്കഴിഞ്ഞാല്‍ പുറത്തു നിന്ന് വിശ്രമിക്കുന്നത് പോലെ നടക്കില്ല. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. അങ്ങനെയാണ് ഇന്‍ഫെക്ഷനായത്. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഈ ആഴ്ച വീട്ടില്‍ പോകേണ്ടി വരുമെന്നാണ്. പക്ഷെ ഞാന്‍ നില്‍ക്കണം എന്ന് പറഞ്ഞു. അതോടെ മെഡിസിലൂടെ നില്‍ക്കാം എന്നായി. അങ്ങനെയാണ് ഞാന്‍ തിരികെ കയറുന്നതെന്നും സിജോ പറയുന്നു.

അതേസമയം റോക്കിയോട് സൗഹൃദത്തിനില്ലെന്നും സിജോ പറയുന്നു. എനിക്ക് പരാതിയില്ല. ദേഷ്യവുമില്ല. സൗഹൃദത്തിന് താല്‍പര്യമില്ല. എന്റെ കാഴ്ചപ്പാടില്‍ രണ്ടാമത്തെ ആഴ്ച വരെ ഞാന്‍ എങ്ങനെയായിരുന്നു എന്ന് എനിക്ക് അറിയാം. ഇന്ന് എനിക്ക് കൃത്യമായി ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഉറക്കം ശരിയല്ല. സംസാരിക്കുമ്പോള്‍ വേദനയുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ പലതും മാറ്റിവെക്കേണ്ടി വന്നു. കല്യാണം പോലും. സെപ്തംബറിലോ ഒക്ടോബറിലോ കല്യാണം കഴിക്കണം എന്നാഗ്രഹിച്ചിരുന്ന വ്യക്തിയാണ്. അത് പോലും മാറ്റി വെക്കേണ്ട അവസ്ഥയാണെന്നാണ് സിജോ പറയുന്നത്.

Bigg Boss

ഇത്രയും ഇഷ്യൂസ് ഉണ്ടാക്കിയ ഒരാളുമായി ഇനിയുനമൊരു സൗഹൃദത്തിന് പോയാല്‍ ഞാന്‍ മണ്ടനായിപ്പോകും. അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല. പിന്നെ ഒരു മനുഷ്യന്‍ കാണിക്കേണ്ട മാന്യതയുണ്ട്. അത് കണ്ടില്ല. നൂറ് ദിവസം കഴിഞ്ഞിട്ടുള്ളൊരു വീഡിയോ എനിക്കൊരാള്‍ അയച്ചു തന്നു. അത് അവഗണിക്കുക എന്നതേ എനിക്ക് ചെയ്യാനുള്ളൂ.

ഇങ്ങനൊരു സംഭവം ഇല്ലായിരുന്നുവെങ്കില്‍ എന്റെ പെര്‍ഫോമന്‍സ് കൂറേക്കൂടി ഇംപ്രൂവ് ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നു. ഇഷ്ടപ്രകാരം പെര്‍ഫോം ചെയ്യാമായിരുന്നു. രണ്ടാമത്തെ വരവില്‍ എനിക്കത് സാധിച്ചിരുന്നില്ല. പ്രതികരിക്കേണ്ടിടത്ത് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. ടാസ്‌കില്‍ മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ക്യാപ്റ്റന്‍സി ടാസ്‌കില്‍ മാറി നില്‍ക്കേണ്ടി വന്നു. തളര്‍വാത രോഗി വന്ന് കളിക്കുന്നത് പോലെയായിരുന്നു രണ്ടാം വരവിലെ എന്റെ അവസ്ഥ എന്നും സിജോ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X