കൂടെയുണ്ടായിരുന്നവരെ പോലും ജിന്റോയ്‌ക്കെതിരെയാക്കി; സിജോ കളിക്കുന്നത് നാറിയ കളിയെന്ന് ആരാധകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ രണ്ടാമത്തെ ആഴ്ച അവസാനിക്കുകയാണ്. ആദ്യ വാരത്തില്‍ നിന്നും രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോള്‍ വലിയ മുന്നേറ്റമുണ്ടാക്കിയ താരമാണ് ജിന്റോ. തുടക്കത്തില്‍ താരങ്ങളില്‍ നിന്നും ബിഗ് ബോസില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് ജിന്റോ. എന്നാല്‍ രണ്ടാം ആഴ്ച തന്റെ ഗെയിമിംഗ് രീതിയാകെ മാറ്റി കയ്യടി നേടിയിരിക്കുകയാണ് ജിന്റോ.
മണ്ടനെന്ന് വിളിപ്പിച്ചവരെക്കൊണ്ട് തന്നെ തനിക്ക് വേണ്ടി കയ്യടിപ്പിച്ചിരിക്കുകയാണ് ജിന്റോ. റസ്മിനും ജിന്റോയും നിഷാനയും അടങ്ങുന്ന ടണല്‍ ടീം ഈ ആഴ്ച പവര്‍ റൂമിലേക്ക് പ്രവേശിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ്. ജിന്റോയുടെ മികച്ച പ്രകടനമായിരുന്നു പവര്‍ ടീമിനെ പരാജയപ്പെടുത്താന്‍ ടണല്‍ ടീമിനെ സഹായിച്ചത്.

ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാവുകയാണ്. പവര്‍ റൂമിലേക്ക് എത്തിയതോടെ ജിന്റോയ്‌ക്കെതിരെ സിജോ നടത്തിയ നീക്കത്തെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജോണ്‍ ബ്രിട്ടോ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
യഥാര്‍ത്ഥത്തില്‍ ബിഗ് ബോസ് ഹൗസില്‍ ഒറ്റപ്പെടുന്നത് ഈ വ്യക്തിയല്ലേ.?ജിന്റോയെ ഒറ്റപ്പെടുത്തി സംസാരിക്കുന്നു സഹമത്സരാര്‍ത്ഥികള്‍. അങ്ങനെ സംസാരിക്കുന്നവരുടെ ലീഡറായി സിജോയും മാറിയിരിക്കുന്നു. കൂടെ നിന്ന് ഗെയിം കളിച്ചവര് പോലും സിജോ കടക്കുന്ന റൂമിലേക്ക് വലിഞ്ഞു കയറിച്ചെന്ന് ഈ മനുഷ്യനെക്കുറിച്ച് കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു. നിഷാന, റെസ്മിന്‍ ജിന്റോയുടെ ടീം അംഗങ്ങളാണ് ഇവര്‍. വരെക്കൊണ്ട് ഈ മനുഷ്യനെ കുറ്റം പറയിച്ചു തുടങ്ങിയത് സിജോയുടെ മാനിപ്പുലേഷന്‍. ജാസ്മിന്‍ തഴഞ്ഞുകളഞ്ഞ ഗബ്രിയേലും കൂടെയുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നു.
(ജിന്റോ ആ റൂമിലേക്ക് കടന്നു വരുന്നു അപ്പോള്‍ എല്ലാവരും ജിന്റോയെ കുറ്റം പറയുന്നതും നിര്‍ത്തുന്നു. ഇപ്പോള്‍ ലൈവില്‍ നടന്നു കഴിഞ്ഞ സംഭവമാണ് ഇത്) ജിന്റോയുടെ അതിയായ ആഗ്രഹമായിരുന്നു ജയിക്കണം എന്നുള്ളത്. ങ്ങനെയെങ്കിലും ജയിച്ച് പവര്‍ റൂമിന്റെ അധികാരം തനിക്ക് കിട്ടണം എന്നുള്ളത്. ുടക്കത്തിലെ ടാസ്‌കില്‍ എല്ലാവരും കൂടെ ഇദ്ദേഹത്തെ ചതിച്ചു. ണ്ടാമത് ജാസ്മിന്‍ ചതിച്ചു ജാസ്മിന്‍ പവര്‍ഹൗസിന് അകത്തേക്ക് കയറി. പ്പോഴും തന്റെ മനസ്സിലെ ആ വാശിയും താന്‍ ജയിക്കും എന്നുള്ള ആത്മവിശ്വാസവും കൈവിടാതെ നിന്നുവെന്നാണ് കുറിപ്പില്‍ പറയുന്നു.

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറഞ്ഞതുപോലെ ജിന്‍ന്റോ ജയിക്കുകയും ചെയ്തു. ഇപ്പോള്‍ ആ വീട്ടില്‍ എല്ലാവരും ഇയാളെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നു. ഇതുവരെ സംസാരിക്കാത്ത ആളുകള്‍ പോയി അടുത്തിരുന്ന് സോപ്പിടുന്നു. കാരണം ശോപ്പിട്ടാല്‍ എങ്ങനെയെങ്കിലും അവര്‍ ഹൗസില്‍ കേറ്റിയാലോ. ജിന്റോ പവര്‍ റൂമില്‍ കയറുന്നതിനു മുമ്പ് തന്നെ ജിന്റോയെ വീഴ്ത്താനുള്ള കെണികള്‍ എല്ലാം സിജോ മറ്റുള്ളവരും ആയി ഒരുക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
അതല്ലേ കൂടെ നിന്ന് കളിച്ച രണ്ടുപേരെ പോലും തെറ്റിദ്ധരിപ്പിച്ച് ജിന്റോയെ കുറ്റം പറയിച്ച് കൂടെ നിര്‍ത്തിയത്. ഇങ്ങനെ നാറിയ കളികള്‍ സിജോ കളിക്കരുത്. ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ നിന്ന് കളിച്ചാലെ സിജോ നിനക്ക് കളിച്ചു മുന്നേറാന്‍ പറ്റൂ. ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ ഉണ്ട് എന്നുള്ള ബോധം നിനക്കുണ്ടാകുന്നത് നല്ലതാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications