നേരിട്ട് കളിക്കാന്‍ ധൈര്യമില്ല; ജാസ്മിനെതിരെ അഭിഷേകിന്റെ തേര്‍ഡ് റേറ്റ് തന്ത്രം; നോറയും അപ്‌സരയും കൂടെ നിന്നു!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ആദ്യ ഫൈനലിസ്റ്റായി മാറിയിരിക്കുകയാണ് അഭിഷേക്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് വിജയിച്ചാണ് അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനിടെ ഇപ്പോഴിതാ അഭിഷേകിനെക്കുറിച്ച് റസ്മിന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ജാസ്മിനും റെസ്മിനും തമ്മിലുണ്ടായ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണക്കാരന്‍ അഭിഷേക് ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ റസ്മിന്‍ നടത്തിയ തുറന്നു പറച്ചിലിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അഭിഷേകിന് ജാസ്മിനോട് നേരിട്ട് കോര്‍ക്കാനുള്ള കഴിവും ധൈര്യവുമില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

റെസ്മിന്‍ ജാസ്മിനെ അടിക്കാന്‍ ഉണ്ടായ സാഹചര്യം. പുതിയ റെസ്മിന്റെ ഇന്റര്‍വ്യൂ ഇത് പറയുന്നുണ്ട്. അവളുടെ തലയില്‍, ജാസ്മിന്‍ ഗബ്രി പ്രീ-പ്ലാന്‍ഡ് ആണ് എന്ന് കയറിയിടത്താണ് അവള്‍ക്കു ജാസ്മിനോടുള്ള വിരോധം തുടങ്ങുന്നത്. റെസ്മിന്‍ പറയുന്നുണ്ട് ആ കഥ ഇറക്കിയത് അഭിയാണ്. റെസ്മിന്‍ ലൈവ് കാണാത്തതു കൊണ്ടാണ് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാത്തത്. ഇത് അഭിയുടെ കുത്തിത്തിരുപ്പ് പ്ലാന്‍ ആയിരുന്നു. അത് നോറ ഏറ്റെടുത്തു. അഭിക്കു നേരിട്ട് ജാസ്മിനുമായി കോര്‍ക്കാനുള്ള കഴിവില്ല. അപ്പോള്‍ അവന്‍ കണ്ടുപിടിച്ച തേര്‍ഡ് റേറ്റ് പരിപാടി ആയിരുന്നു അത്.

അതിനു തെളിവ് എന്താണ്? ഈ ചോദ്യം ജാസ്മിനോട് ചോദിയ്ക്കാന്‍ റെസ്മിന്‍ പോകുമ്പോള്‍ തടയുന്നതു അവനാണ്. അവനറിയാം ആരാണ് ഈ സ്റ്റോറി ഇറക്കിയത് എന്ന് ചോദിക്കും. അവള്‍ അവനെ എയറില്‍ കയറ്റും. അവന്‍ പെടും.
ഇനി അതില്‍ നോറയുടെ താല്‍പര്യം എന്താണ്? അവള്‍ക്കു റെസ്മിന്‍ ജാസ്മിനുമായുള്ള കണക്ഷന്‍ കട്ട് ചെയ്യണം. റെസ്മിന്‍ ജാസ്മിന്‍ മായി അടുപ്പം ഉള്ളതുകൊണ്ട് അവള്‍ക്കു മുഴുവനായി റെസ്മിനെ കിട്ടുന്നില്ല. അവളുടെ പരാതി ഭാണ്ഡ കെട്ടഴിക്കാന്‍ അപ്പോള്‍ അകറ്റണം.

Bigg Boss

അത് കൊണ്ട് നോറയും അവളെ കൊണ്ട് ആകുന്നതു പോലെ ആ വിഷം റെസ്മിന്റെ തലയില്‍ കുത്തിവെച്ചു. റെസ്മിന്‍ ജാസ്മിന്റെ അടുത്ത് പോയി ഇത് ക്ലിയര്‍ ചെയ്യാതിരിക്കാനും മാക്‌സിമം ശ്രദ്ധിച്ചു. റെസ്മിന്‍
പിന്നീട് ചോദിച്ചു എങ്കിലും ആ സംശയം മുഴുവനായി മാറിയിരുന്നില്ല. അപ്‌സരയും കഴിയുന്നത് പോലെ ജാസ്മിനെ സംശയത്തിന്റെ നിഴലില്‍ നിര്ത്താന് ശ്രമിച്ചു.റെസ്മിനോട് സംസാരിക്കുമ്പോള്‍.

ലൈവ് കണ്ടവര്‍ക്ക് ഇതൊക്കെ മനസ്സിലായിക്കാണും. ജിന്റോയ്ക്കിതെതിരെയും ഇതേ കളി അവന്‍ കളിച്ചു. ടോപ് 5 ആണെന്ന് പറഞ്ഞു അവനെ മൂപ്പിക്കുക. പിന്നെ ബാക്കി സ്ഥലത്തു പോയി കളിയാക്കുക. ഇപ്രാവശ്യത്തെ നാരദ പദവി നമ്മുടെ ബീന്‍ ബാഗു സ്റ്റാര്‍ ലഭിക്കു തന്നെ. നേരെ നിന്ന് കളിയ്ക്കാന്‍ അറിയാത്ത വെറും ഭീരു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം അകത്തും പുറത്തും ആരാധകരെ നേടിയെടുക്കാനായിട്ടുണ്ട് അഭിഷേകിന്. ടിക്കറ്റ് ടു ഫിനാലെ ജയിച്ചതോടെ അഭിഷേകിന് വിജയിയാകാന്‍ സാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X