അഭിഷേക് വിരോധികള്‍ ചീറ്റിപ്പോയി; ജാസ്മിനോട് പ്രതികരിക്കാത്തത് ഇതിനാല്‍; കാരണങ്ങളുമായി ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന മത്സരാര്‍ത്ഥിയാണ് അഭിഷേക് ശ്രീകുമാര്‍. പതിവിലും അധികം വൈല്‍ഡ് കാര്‍ഡുകളുണ്ടായ സീസണ്‍ ആണിത്. അവരില്‍ ചിലര്‍ പുറത്തായപ്പോള്‍ ഇപ്പോഴും ബിഗ് ബോസ് വീട്ടില്‍ തുടരുന്നവരില്‍ ഒരാളാണ് അഭിഷേക്. കടന്നു വന്ന ആദ്യ ദിവസം തന്നെ അകത്തും പുറത്തും വിവാദ താരമായി മാറാന്‍ അഭിഷേകിന് സാധിച്ചിരുന്നു. അഭിഷേകിന്റെ ചില പരാമര്‍ശങ്ങളായിരുന്നു അതിന് കാരണം.

ഇതേ തുടര്‍ന്ന് താരത്തിനെതിരെ ബിഗ് ബോസ് താക്കീത് നടപടി സ്വീകരിച്ചിരുന്നു. ഇതോടെ നിശബ്ദനായി മാറിയ അഭിഷേകിനെയാണ് കണ്ടത്. എന്നാല്‍ പിന്നീട് പതിയെ തന്റെ വിമര്‍ശകരേയും വീട്ടുകാരേയും കയ്യിലെടുക്കുന്ന അഭിഷേകിനെയാണ് കണ്ടത്. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലുള്ളവരില്‍ ജനപ്രീയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍.

Bigg Boss

എന്നിരുന്നാലും പൊതുവെ വിഷയങ്ങളിലൊന്നും ഇടപെടുന്നില്ല എന്നൊരു ആരോപണം അഭിഷേകിന് നേരിടേണ്ടി വരാറുണ്ട്. ഇന്നലെ നടന്ന ജയില്‍ നോമിഷനില്‍ ഇത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജാസ്മിനും അഭിഷേകും തമ്മില്‍ വലിയ വാക് പോര് നടന്നു. പിന്നാലെ ജാസ്മിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് മാറി പോകുന്ന അഭിഷേകിനേയും കണ്ടു. ഇപ്പോഴിതാ അഭിഷേകിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെക്കപ്പെട്ട കുറിപ്പാണ് ചര്‍ച്ചയാകുന്നത്. എന്തുകൊണ്ട് അഭിഷേക് ജാസ്മിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു പോയെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ബിഗ്‌ബോസ് ഗെയിം ഷോയില്‍ വന്നിട്ട് 'എനിക്ക് നിന്നോട് സംസാരിക്കാന്‍ താത്പര്യമില്ല' എന്ന് ഒരാള്‍ പറയുന്നതിന് രണ്ട് അര്‍ത്ഥങ്ങള്‍ മാത്രമേയുള്ളൂ. ഒന്നെങ്കില്‍, അയാള്‍ക്ക് എതിരാളിയോട് പോയിന്റ് പറഞ്ഞ് ജയിക്കാന്‍ ആവില്ല. കാരണം എതിരാളി കാറി മെഴുകി അതിനെ വല്ല്യ സീന്‍ ആക്കും. അല്ലെങ്കില്‍ എതിരാളിയുടെ വാ തുറന്നാല്‍ വരുന്നത് മുഴുവന്‍ അങ്ങേയറ്റത്തെ വൃത്തികെട്ട സംഭാഷണം ആകും എന്ന ബോധ്യമാകാം. സത്യത്തില്‍ ഇത് രണ്ടും ബാധിച്ചത് കൊണ്ടാണ് ജാസ്മിനോട് സംസാരിക്കാന്‍ തയ്യാറാവാതെ ഒരു വാട്ടര്‍ ബോട്ടിലും പിടിച്ച് അഭിഷേക് ആ വീട് മുഴുവന്‍ 'ഓടി നടന്നത്'.

Bigg Boss

ജാസ്മിനോട് സംസാരിച്ച് ജയിക്കാനുള്ള പോയിന്റ് ഉണ്ടെങ്കിലും തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത് പരാജയ ഭീതി കൊണ്ടല്ല. മറിച്ച് ജാസ്മിന് വെറുതെ മെഴുകാനുള്ള അവസരം കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ്. ആദ്യം നേര്‍ക്ക് നേരെ നിന്ന് സത്യസന്ധമായി സംസാരിക്കാന്‍ പഠിക്ക് ജാസ്മിനെ, അല്ലാതെ ജാസ്മിന്‍ സഹ മത്സരാര്‍ത്ഥിയെ തെറി അല്ലാതെ വേറെയൊന്നും പറയാനില്ല എന്ന ഒറ്റക്കാര്യത്താലാണ്.

എന്താണ് സംസാരിക്കേണ്ട വിഷയം എന്നു പോലും അറിയാതെ പരസ്പര ബന്ധം ഇല്ലാതെ കാര്യങ്ങള്‍ അനവസരത്തില്‍ എടുത്തിടാന്‍ തോന്നുന്നത് ജാസ്മിന് നിലവിലെ സാഹചര്യത്തോട് പ്രതികരിക്കാന്‍ അറിയില്ല എന്നതുകൊണ്ട് തന്നെയാണ്. അഭിഷേക് വിരോധികള്‍ ഇന്നലെ മുതല്‍ പ്രമോ കണ്ട് സന്തോഷിക്കാര്‍ന്നു പക്ഷേ ചീറ്റിപ്പോയി, തീയും പുകയും ചേര്‍ത്ത് എഴുതി വെച്ചതൊക്കെ മായ്ച്ച് കളഞ്ഞേക്ക് നിങ്ങള്‍ക്ക് ഈ സീസണില്‍ ഒരു റാണി പിറക്കാന്‍ പോണില്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X