ഒരിക്കലും അഭിനയിക്കുകയോ ഫേക്ക് ആയി നടക്കുകയോ ചെയ്തിട്ടില്ല; ജാസ്മിന്‍ പെണ്‍കരുത്തിന്റെ പ്രതീകം!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിന്നര്‍ ആരെന്ന് അറിയാന്‍ അധികം ദിവസങ്ങളില്ല. മുന്‍ സീസണുകളെ അപേക്ഷിച്ച് ആരാകും വിന്നര്‍ എന്ന് പറയുക അസാധ്യമായൊരു സീസണ്‍ ആണു കടന്നു പോകുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്നയാള്‍ വിജയിക്കും എന്ന് ഉറപ്പിച്ചു പറയുക അസാധ്യം. മത്സര രംഗത്ത് മുന്നിലുള്ളത് ജിന്റോയും ജാസ്മിനുമാണ്. തുടക്കത്തില്‍ നേടിയ ആധിപത്യം ഇപ്പോഴും തുടരാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ അകത്തും പുറത്തും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരാണ് ജാസ്മിന്റേത്. വിവാദങ്ങളും പ്രശ്‌നങ്ങളും അകത്തുള്ളതിനേക്കാള്‍ കൂടുതല്‍ പുറത്ത് ജാസ്മിന്റെ പേരില്‍ ഉയര്‍ന്നു വന്നിരുന്നു. ജാസ്മിന്റെ വ്യക്തിജീവിതം പോലും സോഷ്യല്‍ മീഡിയയില്‍ കീറി മുറിക്കപ്പെട്ടു. ജാസ്മിന്‍രെ പ്രവര്‍ത്തികള്‍ ഓരോന്നും ഇഴകീറി പരിശോധിക്കപ്പെട്ടു. എല്ലാ പ്രതിസന്ധികളേയും മറി കടന്ന് ടോപ് ഫൈവിലെത്തി നില്‍ക്കുകയാണ് ജാസ്മിന്‍.

ഇപ്പോഴിതാ ജാസ്മിന്റെ ആരാധകന്റെ കുറിപ്പ് ചര്‍ച്ചയാവുകയാണ്. എന്തുകൊണ്ടാണ് താന്‍ ജാസ്മിന്റെ പിആര്‍ ആയി മാറിയതെന്നാണ് കുറിപ്പില്‍ പറയുന്നത്. താന്‍ ജാസ്മിന്റെ ആരാധകനാണെന്നും തന്നെ ജാസ്മിന്റെ പിആര്‍ എന്ന് വിളിക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമാണ് ആരാധകന്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
Yes! I'm a Jasmin Fan. you can call me PR. എന്തുകൊണ്ട് ജാസ്മിന്‍? അങ്ങനെയൊരു ചോദ്യത്തിന്റെ പോലും ആവശ്യമില്ല കാരണം ജാസ്മിന്‍ ഇല്ലാതെ മലയാളം ബിഗ്ഗ് ബോസ്സ് 6 ഉണ്ടോ? ബിഗ് ബോസ് വീട്ടിലേക്ക് കാലെടുത്തു കുത്തിയപ്പോള്‍ മുതല്‍ തന്റേതായ ഒരിടം ജാസ്മിന്‍ നേടിയെടുത്തിരുന്നു.
അവള്‍ക്ക് വന്ന സങ്കടങ്ങളും ദുഃഖങ്ങളും ഇഷ്ടങ്ങളും പരിഭവങ്ങളും ദേഷ്യങ്ങളും ഇഷ്ടക്കേടുകളും ഒരു മറയുമില്ലാതെ അവള്‍ പ്രകടിപ്പിക്കുക തന്നെ ചെയ്തു, ഷോയില്‍ മുഴു നീളം ഒരു സ്ഥലത്ത് പോലും അവള്‍ അഭിനയിക്കുകയോ ഫെയ്ക്ക് ആയി നടക്കുകയോ ചെയ്തിട്ടില്ല. ഇമോഷണലി എത്രമാത്രം തകര്‍ന്നാലും സഹ മത്സരാര്‍ത്ഥികള്‍ എത്രമാത്രം തകര്‍ത്താലും എവിടെയും കാണാന്‍ പറ്റാത്ത വിധം പെണ്‍കരുത്തിന്റെ പ്രതീകമായി അവള്‍ ഓരോ തവണയും ഉയര്‍ത്തെഴുന്നേറ്റ്, ഫൈനല്‍ പേജില്‍ കാലുകുത്തിക്കില്ല എന്നുള്ള ഹീറ്റേഴ്‌സിന്റെ വീരവാദത്തെ മറികടന്ന് ഇത് ഫൈനല്‍ ഫൈവിലേക്ക് ജാസ്മിന്‍.

കൂടെ നിന്നവരും കൂടെ നില്‍ക്കേണ്ട വരും സമൂഹത്തിന്റെ മുന്നിലിട്ട് അവളെ പിച്ചിച്ചീന്തിയെങ്കിലും ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥിയെ ഇഷ്ടപ്പെട്ട കുറെ പേര് അവള്‍ക്ക് സപ്പോര്‍ട്ട് ആയി അന്നും ഇന്നും എപ്പോഴും കൂടെ നിന്നു. ഉള്ളത് പറഞ്ഞാല്‍ ജാസ്മിനെ ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന് ഹേറ്റേഴ്സ് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. അതിനെ എല്ലാം മറികടന്ന് അവള്‍ ഫൈനല്‍ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ശരിക്കും അവളെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. കൂടാതെ ഇത്രമാത്രം നെഗറ്റീവ് പരത്തിയിട്ടും അവള്‍ക്കൊപ്പം നിന്ന് പ്രേക്ഷകരെ ഓര്‍ത്തും.
ജാസ്മിന്‍ എന്ന 23കാരി പെണ്‍കൊച്ചിനെ സോഷ്യല്‍ മീഡിയയില്‍ ഇട്ട് സൈബര്‍ അറ്റാക്ക് ചെയ്യുന്നത് കണ്ടു ആണ് എന്നെപ്പോലെയുള്ള ചിരലെങ്കിലും അവള്‍ക്ക് സപ്പോര്‍ട്ട് ആയിട്ട് ഇറങ്ങിയത്. അന്നുമുതല്‍ കിടക്കുന്ന പേരാണ് ജാസ്മിന്‍ പിആര്‍. ഈ 23 ആമത്തെ വയസ്സിലും ഇത്രയും സ്‌ട്രോങ്ങ് ആയി നിന്ന് ഏതു പ്രതിസന്ധികളെ നേരിടുന്ന ജാസ്മിനെ പോലെ ഒരു പെണ്‍കരത്തിന് സപ്പോര്‍ട്ട് ചെയ്തിട്ട് പിആര്‍ എന്ന് കേള്‍ക്കേണ്ടി വന്നാലും സന്തോഷത്തോടെ സ്വീകരിക്കുന്നു.


Click it and Unblock the Notifications