അഭിഷേക് ഫിനാലെ ടിക്കറ്റ് നേടിയത് ഒത്തുകളിച്ച്; ലാലേട്ടന്‍ അഭിനന്ദിച്ചില്ല; മൂര്‍ദ്ധാവിലേറ്റ പ്രഹരം!
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ആദ്യ ഫൈനലിസ്റ്റാണ് അഭിഷേക്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ചാണ് അഭിഷേക് ഫിനാലെ വീക്കിലേക്ക് എത്തിയത്. എന്നാല്‍ അഭിഷേകിന്റെ ആ നേട്ടത്തിന്റെ മങ്ങള്‍ കെടുത്തുന്ന ആരോപണമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഒത്തു കളിച്ചാണ് അഭിഷേക് ടിക്കറ്റ് ടു ഫിനാലെ നേടിയതെന്നാണ് ആരോപണം. ഇക്കാര്യം മോഹന്‍ലാല്‍ താരങ്ങളോട് ചോദിച്ചിരുന്നു.
ചിലര്‍ക്കിടയില്‍ നടന്ന ഒത്തുകളിയെക്കുറിച്ച് ജാസ്മിന്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ ഈ വിഷയം ചര്‍ച്ചയാക്കിയതോടെ അഭിഷേകിന്റെ നേട്ടത്തിന് മങ്ങലേറ്റുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇപ്പോഴിതാ അഭിഷേകിന്റെ ബിഗ് ബോസ് യാത്രയുടെ ഗ്രാഫിനെ വിമര്‍ശിച്ചു കൊണ്ടുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ടാസ്‌ക്കുകളില്‍ ഒത്തു കളിച്ചു മാത്രമാണ് അഭിഷേക് ടിക്കറ്റ് ടു ഫിനാലെ നേടിയത് എന്ന് പറഞ്ഞപ്പോള്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായി അഭിഷേക് എന്നാണ് കുറിപ്പില്‍ പറയുന്നത്. അഭിഷേക് വെറും വാഴയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം വിന്നറാകാന്‍ യോഗ്യതയുള്ളതും യഥാര്‍ത്ഥ ഗ്രാഫ് വരച്ചതും ജാസ്മിന്‍ ആണെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ബീന്‍ ബാഗ് സ്റ്റാര്‍ അഭിഷേകിന്റെ യഥാര്‍ത്ഥ ഗ്രാഫ്. അഭിഷേക് ബിഗ്ഗ് ബോസ്സില്‍ തുടങ്ങുന്നത് തന്നെ നെഗറ്റീവ് ആയാണ്. മഹാ തോല്‍വി ടോക്‌സിക് ആയികൊണ്ട്. മോഹന്‍ലാല്‍ വക മഞ്ഞ കാര്‍ഡ് കിട്ടിയപ്പോ നെഗറ്റീവും വേണ്ട പോസിറ്റീവും വേണ്ട എന്ന് പറഞ്ഞു കൊണ്ട് അഭി സെര്‍ ബിഗ്ഗ് ബോസ്സ് വീട്ടിലെ ന്യൂട്രല്‍ സ്ഥാനം അഥവാ 'വാഴ' ആയി മാറി.
ഒന്നിലും പങ്കെടുക്കാതെ ബീന്‍ ബാഗില്‍ ലൈവ് ആയിരുന്നു ഷോ കാണുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജോലി. തുടര്‍ന്ന് ടിക്കറ്റ് ടൂ ഫിനാലെയില്‍ ഫാന്‍സ് അഭിഷേകിനെ തള്ളി തള്ളി കയറ്റാന്‍ നോക്കിയെങ്കിലും ടാസ്‌ക്കുകളില്‍ ഒത്തു കളിച്ചു മാത്രമാണ് അഭിഷേക് ടിക്കറ്റ് ടു ഫിനാലെ നേടിയത് എന്ന് പറഞ്ഞപ്പോള്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായി അഭിഷേക്.
ടിക്കറ്റ് ടു ഫിനാലെ നേടിയതില്‍ ഒരു അഭിനന്ദനം പോലും ലാലേട്ടന്‍ പറഞ്ഞതുമില്ല. അഭിഷേക് ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കുകളില്‍ ഒത്തു കളിച്ചാണ് ഒന്നാമത് എത്തിയത് എന്ന് സധൈര്യം തുറന്ന് പറഞ്ഞ ജാസ്മിന്‍ ഒരൊറ്റ ദിവസം കൊണ്ട് അഭിഷേക് കള്ളകളി കളിച്ചു നേടിയ കയ്യടികള്‍ ഒറ്റയ്ക്ക് നേടിയെടുത്തു. അഭിഷേക്കിന്റെ മൂര്‍ദ്ധാവിലേക്കുള്ള ആ പ്രഹരത്തില്‍ വാഴ അഭിഷേക് വീണ്ടും വാഴയായി മാറി.

ഫിനാലെ വരെ മാറ്റമില്ലാതെ തുടരുന്ന വാഴ സ്ഥാനം മാറി ഫിനാലെ ദിവസം ടോപ് 6 ഇല്‍ ആദ്യം പുറത്തായി നെഗറ്റിവിറ്റിയുടെ പടു കുഴിയിലേക്ക് അഭിഷേക് വീഴും. ബിബി സിക്‌സില്‍ ഇതുവരെ നിന്ന ഒരു ദിവസം പോലും ഗ്രാഫില്‍ പോസിറ്റീവ് ഏരിയയിലേക്ക് ഉയരാത്ത മത്സരാര്‍ത്ഥി മാത്രമാണ് അഭിഷേക്.
ഇന്നലെ വരച്ച ഗ്രാഫുകളില്‍ ഒരേ ഒരു ഗ്രാഫ് മാത്രമേ കൃത്യമാവുകയുള്ളൂ. അത് യാദൃശ്ചികം ആയി ആണെങ്കിലും ഒന്നാമത് ലാലേട്ടന്‍ ഗ്രാഫ് കാണിക്കാന്‍ വിളിച്ച ജാസ്മിന്റേത് തന്നെ ആവും. ഒരു കള്ളവും ഇല്ലാതെ തന്റെ ഉയര്‍ച്ച താഴ്ചകള്‍ കൃത്യമായി വരച്ചു ജാസ്മിന്‍ അവസാനം ഗ്രാഫ് എത്തിച്ചത് ബിഗ് ബോസ് വിജയ കിരീടത്തിലേക്ക് ആണ്.


Click it and Unblock the Notifications