ഈ സീസണിലെ കറുത്ത കുതിര, അവസരത്തിന് വേണ്ടി പതുങ്ങിയിരിക്കുന്നു! ടോപ് 5 ഇപ്പോഴെ പ്രവചിക്കുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യത്തെ ആഴ്ച പിന്നിടുകയാണ്. പതിവിലും വേഗത്തില്‍ തന്നെ മത്സരമെല്ലാം ഓണ്‍ ആയിരിക്കുകയാണ്. ഇതിനോടകം തന്നെ പല മത്സരാര്‍ത്ഥികളും സ്വന്തമായൊരു ഇടം കണ്ടെത്തിക്കഴിഞ്ഞു. ആരൊക്കെയായിരിക്കും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുക എന്നത് കണ്ടറിയണം.വരാനിരിക്കുന്നത് രസകരമായ ദിനങ്ങള്‍ ആണെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നിട്ട ഒരാഴ്ച.
ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ടോപ് 5 ആരൊക്കെയായിരിക്കും എന്ന് പ്രവചിക്കുകയാണ് സോഷ്യല്‍ മീഡിയ. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ചര്‍ച്ചയായി മാറുന്നത്. ടോപ് 5 നൊപ്പം തന്നെ കറുത്ത കുതിരയായി മാറാന്‍ സാധ്യത കല്‍പ്പിക്കുന്ന താരത്തെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്.

ആദ്യത്തെ ഒരാഴ്ച കൊണ്ട് ടോപ് 5 ഒക്കെ എങ്ങനെ പ്രെഡിക്ട് ചെയ്യാന്‍ ആണ് എന്ന് ചിലര്‍ക്ക് തോന്നും. ബിഗ് ബോസ്സ് എന്ന പരിപാടിയുടെ പള്‍സും പിന്നെ ഒരു ഗട്ട് ഫീലിങ്ങും വെച്ച് പറയുകയാണെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ആരെങ്കിലും ക്വിറ്റ് ചെയ്യുകയോ, ബിഗ് ബോസ്സ് പുറത്ത് ആക്കുകയോ, അസുഖം കാരണം പോവുകയോ ചെയ്താല്‍, ഇതില്‍ മാറ്റം വന്നേക്കാം എന്ന മുന്നറിയിപ്പുമുണ്ട്. തുടര്‍ന്നു പങ്കുവെക്കുന്ന പട്ടിക ഇങ്ങനെയാണ്.
1. ജാസ്മിന്‍ : ഗബ്രി ലവ് ട്രാക്ക് പുറകോട്ട് വലിക്കാന്‍ ചാന്‍സ് ഉണ്ട്. അതില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റണം. അല്ലെങ്കില്‍ കൂപ്പു കുത്തും.
2. അന്‍സിബ /ശരണ്യ : ഇവരില്‍ ഒരാള്‍ ടോപ് 5 ഇല്‍ ഉണ്ടാവും.. കൃത്യമായി പ്രെഡിക്ട് ചെയ്യാന്‍ പാടാണ്. ചെറിയ മുന്‍തൂക്കം അന്‍സിബക്ക് ഉണ്ട്.. രണ്ടു പേരും സീരിയല്‍ സിനിമ താരങ്ങള്‍ ആണ്..അതുകൊണ്ട് സീരിയല്‍ വോട്ടും സിനിമ വോട്ടും കിട്ടും.
3. സിജോ/ റോക്കി : സിജോയോ റോക്കിയോ ടോപ് 5 ഇല്‍ വരാന്‍ സാധ്യത ഉള്ളവര്‍ ആണ്... രണ്ടും ഒരുമിച്ചു വരില്ല. ഇവര്‍ തമ്മില്‍ നേര്‍ക്കുനേര്‍ യുദ്ധം വരും. അതില്‍ ജയിക്കുന്നവന്‍ മുന്നോട്ട് പോകും. സംസാരിക്കാനുള്ള കഴിവ് സിജോക്ക് ഉണ്ട്. പക്ഷെ ബുദ്ധി റോക്കിക്ക് ആണ്. ഇവര്‍ രണ്ടുപേരും കട്ട കട്ടയാണ്.
4. രതീഷ് : എന്തൊക്കെ പറഞ്ഞാലും ഈ 5 ദിവസം വന്നതില്‍ 90% കണ്ടന്റ് തന്നത് അങ്ങേരാണ്. ബിഗ് ബോസ് തൂക്കി വെളിയില്‍ ഇടാതെ ഇരുന്നാല്‍ ടോപ് 5 ഇല്‍ ഉണ്ടാവും. വരാന്‍ പോകുന്ന വൈല്‍ഡ് കാര്‍ഡുകളെ ഒന്ന് നോക്കി കളിക്കണം.
5. ശ്രീതു / വൈല്‍ഡ് കാര്‍ഡ് : ശ്രീതു ഇപ്പോള്‍ കുറച്ച് ഡൗണ്‍ ആണെങ്കിലും സീരിയല്‍ വോട്ടുകള്‍ ഉണ്ട്. കുറച്ചുകൂടി ആക്റ്റീവ് ആയി നിന്നാല്‍ കഴിഞ്ഞ വര്‍ഷം റെനീഷ വന്നപോലെ കയറി വരും. ചിലപ്പോള്‍ ഒരു വൈല്‍ഡ് കാര്‍ഡ് ടോപ് 5 ഇല്‍ വരാന്‍ ഉള്ള സാധ്യതയും കാണുന്നുണ്ട്.

കറുത്ത കുതിര: അപ്‌സര... ഈ സീസണിലെ കറുത്ത കുതിര അപ്‌സര ആണ്... Crooked പ്ലയെര്‍ ആണ്.. അവസരത്തിനു വേണ്ടി പതുങ്ങി ഇരിക്കുവാണ്. മുകളില്‍ പറഞ്ഞ 5 പേരില്‍ ഒരാളെ ചവിട്ടി താഴ്ത്തി അവിടേക്ക് കയറി വരാന്‍ കാലിബര്‍ ഉണ്ട്
എന്നിങ്ങനെയാണ് കുറിപ്പില്‍ പറയുന്ന ടോപ് 5. ഇതില്‍ ആരൊക്കെ വാഴുമെന്നും ആരൊക്കെ വീഴുമെന്നും കണ്ടറിയണം. അതേസമയം ഇന്നാണ് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുന്നത്. ആദ്യ ആഴ്ച ആരായിരിക്കും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൈല്‍ഡ് കാര്‍ഡ്, നോ എവിക്ഷന്‍ തുടങ്ങിയ സര്‍പ്രൈസുകളും കാണുമോ എന്നും കണ്ടറിയണം.


Click it and Unblock the Notifications