ഇതാണോ നിങ്ങടെ ഹീറോ? ഞാന്‍ ഷൂപ്പറാടാ എന്ന് പറയുന്ന ബോറന്മാര്‍; എന്തൊരു ഗതികേടാണ്!

ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്റെ ആദ്യ ആഴ്ചയിലൂടെ കടന്നു പോവുകയാണ്. ആദ്യ ആഴ്ച തന്നെ ചര്‍ച്ചയായി മാറാനും ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പല മത്സരാര്‍ത്ഥികളും തങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട്. മുന്‍ സീസണുകളെ അപേക്ഷിച്ച് വലിയ താരങ്ങളൊന്നുമില്ലാതെയാണ് ആരംഭിച്ചതെങ്കില്‍ കൂടേയും ഇതിനോടകം തന്നെ പലരും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ആദ്യത്തെ ആഴ്ച വാര്‍ത്തകളില്‍ നിറയുന്നത് രതീഷ് കുമാര്‍ എന്ന മത്സരാര്‍ത്ഥിയാണ്. അവതാരകനും മിമിക്രി കലാകാരനുമൊക്കെയായ രതീഷ് ആദ്യ ആഴ്ച തന്നെ സൃഷ്ടിച്ച കണ്ടന്റുകള്‍ക്ക് കണക്കില്ല. തമാശയും അടിയും പാട്ടും ഡ്രാമയുമൊക്കെ ഇതിനോടകം തന്നെ രതീഷ് പുറത്തെടുത്തു കഴിഞ്ഞു.

Bigg Boss

എന്നാല്‍ രതീഷടക്കമുള്ള പലരുടേയും ഇതുവരെയുള്‌ള കണ്ടന്റ് മേക്കിംഗ് രീതിയ്‌ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ ജാനകി രാവന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ ്‌ബോസില്‍ സ്ഥിരമായി ഫേക്ക് വ്യക്തികള്‍ക്ക് നല്‍കപ്പെടുന്ന പിന്തുണയെക്കുറിച്ചാണ് ജാനകിയുടെ കുറിപ്പ്.

''ആക്റ്റീവ് ആയവരും ആകാന്‍ സാധ്യതയുള്ളവരും രസം തോന്നിപ്പിക്കുന്നവരുമായ മത്സരാര്‍ത്ഥികള്‍ കുറച്ചുണ്ട് ഈ സീസണില്‍ എന്നാണ് ഇതുവരെയുള്ള ഗെയിം കാണുമ്പോ തോന്നിയത്. ജാസ്മിന്‍, ഗബ്രി, അര്‍ജുന്‍, അപ്‌സര, ശ്രീതു, ശ്രീരേഖ.. അങ്ങനെ പലരും മുന്നോട്ടുപോകും തോറും തങ്ങളുടേതായ നിലയില്‍ ഒരു സ്പേസ് ഉണ്ടാക്കാന്‍ കേപ്പബിള്‍ ആയവരാണ്. പക്ഷേ എന്നിട്ടുപോലും വെറും മോശം നിലവാരത്തില്‍ കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന, ബോറന്മാരായ, 'ഞാന്‍ ഷൂപ്പറാടാ' എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ടൈപ്പ് ആള്‍ക്കാരുടെ തള്ള് വര്‍ത്തമാനം ആണ് നമുക്ക് ആക്ടീവ്‌നസ്. ഇവരാണ് ആകെ അവിടെ 'കൊള്ളാവുന്ന കണ്ടസ്റ്റന്റ്‌സ്' എന്നാണ് പറച്ചില്‍. എന്തൊരു ഗതികേടാണ് എന്ന് നോക്കൂ'' എന്നാണ് ജാനകി പറയുന്നത്.

Bigg Boss

ഇവര്‍ കാണിക്കുന്നത് ഫേക്ക് ആറ്റിട്യൂഡ് ആണെന്ന് നമുക്കറിയാം. ക്രിഞ്ച് ആണെന്ന് അറിയാം. ബോറാണെന്നും തള്ള് ആണെന്നും അറിയാം. ഇങ്ങനെയൊക്കെയുള്ളവരോടാണോ നിങ്ങള്‍ക്ക് ഇഷ്ടം വരുന്നത്? ഇതാണോ നിങ്ങടെ ഹീറോ മെറ്റീരിയല്‍? ഇത്തരമൊരു സ്റ്റാന്‍ഡേര്‍ഡ് കേരളത്തിലെ പ്രേക്ഷകര്‍ സെറ്റ് ചെയ്ത് വച്ചതുകൊണ്ടാണ് ഓരോ സീസണിലും ഈ ടൈപ്പ് പരിപാടികള്‍ പുറത്തെടുക്കാന്‍ ആരെങ്കിലുമൊക്കെ ക്രാഷ് കോഴ്സും പഠിച്ച് വരുന്നതെന്നും ജാനകി പറയുന്നു.

ഇതിനാണ് കയ്യടി എന്ന് തോന്നുന്നതുകൊണ്ടാണ് കയ്യടി കിട്ടിയ ബോറന്മാരെ പിന്നീട് വരുന്ന അറുബോറന്മാര്‍ അനുകരിക്കുന്നത്. 'അയ്യോ കഴിഞ്ഞ സീസണിലെ ആളുകളെ ഇമിറ്റെറ്റ് ചെയ്യുന്നേ' എന്ന് കരയുന്ന നേരത്ത് ഇതല്ല നിങ്ങള്‍ക്ക് വേണ്ടതെന്നു മനസിലാക്കിച്ചുകൊടുത്താല്‍ അടുത്ത സീസണില്‍ ഈ ടൈപ്പ് വരില്ലല്ലോ. അതല്ല ഈ സീസണിലും നിങ്ങള്‍ ഇതേ ബോറത്തരം 'ഇതെങ്കി ഇത്' എന്നുപറഞ്ഞ് വാങ്ങി മടിയില്‍ വച്ചാല്‍ അടുത്ത സീസണില്‍ ഇതിനേക്കാള്‍ വലുതെ ഇനി കിട്ടൂ, പറഞ്ഞില്ല എന്നുവേണ്ട. പോസ്റ്റിട്ടിട്ടൊന്നും കാര്യമില്ല എന്നറിയാം. നാളെ എനിക്കൊരു കുറ്റബോധം തോന്നണ്ടല്ലോ എന്നുവച്ച് മാത്രം ഇടുന്നതാണെന്നും ജാനകി പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X